പൊളിച്ചു കളയേണ്ട കെട്ടിടത്തിന് എന്തിന് കോടിക്കണക്കിന് രൂപ ചെലവാക്കി? മുൻ മന്ത്രി മറുപടി പറയണമെന്ന് മേയർ വി.വി. രാജേഷ്

പൊളിച്ചു കളയേണ്ട കെട്ടിടത്തിന് എന്തിന് കോടിക്കണക്കിന് രൂപ ചെലവാക്കി? മുൻ മന്ത്രി മറുപടി പറയണമെന്ന് മേയർ വി.വി. രാജേഷ്
Jun 1, 2026 09:20 PM | By Athira V
#Latest News #Mayor V V Rajesh #Attakkulangara School #Thiruvananthapuram

തിരുവനന്തപുരം : ( www.truevisionnews.com ) അട്ടക്കുളങ്ങര ഗവൺമെൻ്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണതിൽ മുൻ മന്ത്രി മറുപടി പറയണമെന്ന് മേയർ വി.വി. രാജേഷ് ആവശ്യപ്പെട്ടു.

മൂന്നു കോടി രൂപ മുടക്കി പുതുക്കി പണിഞ്ഞതാണ് കെട്ടിടം. പൊളിച്ചു കളയേണ്ട കെട്ടിടത്തിന് എന്തിന് കോടിക്കണക്കിന് രൂപ ചെലവാക്കിയെന്നതിന് മറുപടി പറയണം. മൂന്നു കോടി പാഴാക്കിയതിൽ അന്വേഷണം വേണമെന്നും മേയർ വി.വി. രാജേഷ് ആവശ്യപ്പെട്ടു.

കെട്ടിടങ്ങളെല്ലാം കൃത്യമായി പരിശോധിച്ച ശേഷമാണ് കോർപ്പറേഷൻ ഫിറ്റ്നെസ് കൊടുത്തത്. കുട്ടികൾ പഠിക്കേണ്ട കെട്ടിടങ്ങൾ പരിശോധിക്കാനാണ് സർക്കാർ നിർദേശം നൽകിയത്.

പരിസര പ്രദേശങ്ങൾ പരിശോധിക്കേണ്ട കാര്യം നിർദേശത്തിൽ പറഞ്ഞിരുന്നില്ല. പൊളിഞ്ഞു വീണത് പരിസര പ്രദേശത്തെ കെട്ടിടം. സർക്കാറിനോട് അന്വേഷണം ആവശ്യപ്പെടുമെന്നും കോർപ്പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടെന്നും വി.വി. രാജേഷ് വ്യക്തമാക്കി.

ഇന്ന് വൈകിട്ട് 5.15ഓടെയാണ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത്. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസ് കെട്ടിടമാണ് തകർന്നത്. ഉദ്യോഗസ്ഥർ മടങ്ങിയതിന് ശേഷമാണ് മേൽക്കൂര താഴേക്ക് പതിച്ചത്. അപകട സമയം ഉദ്യോ​ഗസ്ഥരോ വിദ്യാർഥികളോ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Content Highlight: Content Highlights:- Mayor V.V. Rajesh demands former minister to answer for roof collapse of Attakkulangara government school building

#Latest News #Mayor V V Rajesh #Attakkulangara School #Thiruvananthapuram

Next TV

Related Stories
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ മധ്യവയസ്കൻ്റെ കാൽ പുഴുവരിച്ച നിലയിൽ

Jun 1, 2026 11:14 PM

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ മധ്യവയസ്കൻ്റെ കാൽ പുഴുവരിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയ മധ്യവയസ്കന്റെ കാൽ പുഴുവരിച്ച...

Read More >>
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു

Jun 1, 2026 10:58 PM

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന കൊല്ലം സ്വദേശി കട്ടിലില്‍ നിന്ന് താഴെ വീണ്...

Read More >>
തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

Jun 1, 2026 10:03 PM

തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി...

Read More >>
പിണറായി വിജയനെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; വ്യോമയാന വകുപ്പ് ഒഴിവാക്കി പൊലീസ് റിപ്പോർട്ട്

Jun 1, 2026 09:48 PM

പിണറായി വിജയനെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; വ്യോമയാന വകുപ്പ് ഒഴിവാക്കി പൊലീസ് റിപ്പോർട്ട്

മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെ വിമാനത്തില്‍വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച്...

Read More >>
Top Stories

News Roundup

GCC News