മാനസികമായി പീഡിപ്പിച്ചു; തൊടുപുഴ സ്മിത ഹോസ്പിറ്റലിൽ നഴ്സ് ജോലിക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

മാനസികമായി പീഡിപ്പിച്ചു; തൊടുപുഴ സ്മിത ഹോസ്പിറ്റലിൽ നഴ്സ് ജോലിക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
May 31, 2026 02:29 PM | By Susmitha Surendran
#Nurse #Attempts suicide #Thodupuzha #Smitha Hospital

ഇടുക്കി : (https://truevisionnews.com/) മാനസിക പീഡനം ആരോപിച്ച് തൊടുപുഴ സ്മിത ഹോസ്പിറ്റലിലെ ജീവനക്കാരിയായ നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുഎൻഎ യൂണിറ്റ് സെക്രട്ടറിയാണ് ആത്മഹത്യക്ക് ശ്രമിച്ച് നഴ്സ്.

ആത്മഹത്യ ശ്രമത്തെ തുടർന്ന് നഴ്സ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. ജോലിക്ക് ഇടയിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നേഴ്സിന്റെ ആത്മഹത്യ ശ്രമത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധികൾ ഹോസ്പിറ്റലിലെ ഉന്നത ജീവനക്കാർക്കെതിരെ പരാതിയുമായി രം​ഗത്തുണ്ട്.

മുതിർന്ന നഴ്സിംഗ് ജീവനക്കാർ, പ്രത്യേകിച്ച് സൂപ്പർവൈസറും ചീഫ് നഴ്സിംഗ് ഓഫീസറും, ജീവനക്കാരെ നിരന്തരമായ മാനസിക പീഡനത്തിനും ഭീഷണിക്കും വിധേയരാക്കിയെന്നാണ് ഇവർ ആരോപിക്കുന്നത്.

ഹോസ്പിറ്റലിലെ ജീവനക്കാരുടെ കുറവ് സംബന്ധിച്ചും മറ്റ് തൊഴിൽ പരാതികളും പരിഹരിക്കുന്നതിനായി ഒരു പ്രാദേശിക യൂണിയൻ ബ്രാഞ്ച് രൂപീകരിച്ചതിനുശേഷമുണ്ടായ ശത്രുത ആണ് മാനസിക പീഡനത്തിലേക്ക് നയിച്ചത്. മാനേജ്മെന്റിന്റെ നേരിട്ടുള്ള ഇടപെടൽ വ്യക്തമല്ലെങ്കിലും, ഹോസ്പിറ്റലിൽ നിന്നുള്ള മാനസിക പീഢനം കാരണം നിരവധി ജീവനക്കാർ ഇതിന് മുമ്പും രാജി വച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പരാതിയെ തുടർന്ന് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: Content Highlights:- Nurse attempts suicide at Thodupuzha Smitha Hospital

#Nurse #Attempts suicide #Thodupuzha #Smitha Hospital

Next TV

Related Stories
അവധി കിട്ടുമോ....? സ്കൂളിലേക്ക് വരവേൽക്കാൻ ജൂൺ ആദ്യ വാരം അതിശക്തമഴ; രണ്ട് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

May 31, 2026 03:48 PM

അവധി കിട്ടുമോ....? സ്കൂളിലേക്ക് വരവേൽക്കാൻ ജൂൺ ആദ്യ വാരം അതിശക്തമഴ; രണ്ട് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജൂൺ ആദ്യ രണ്ട് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് ആറ് ജില്ലകളിലും നാളെ ഒമ്പത് ജില്ലകളിലും യെല്ലോ...

Read More >>
പാമ്പ് കടിച്ചത് വീടിനുള്ളിൽവെച്ച്; നെന്മാറയിൽ മൂർഖന്റെ കടിയേറ്റ ഏഴാം ക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു

May 31, 2026 03:21 PM

പാമ്പ് കടിച്ചത് വീടിനുള്ളിൽവെച്ച്; നെന്മാറയിൽ മൂർഖന്റെ കടിയേറ്റ ഏഴാം ക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു

നെന്മാറയിൽ മൂർഖന്റെ കടിയേറ്റ ഏഴാം ക്ലാസുകാരി ചികിത്സയിലിരിക്കെ...

Read More >>
പോക്കറ്റിൽ ഒരുകോടി എത്തിയോ? ഇന്നത്തെ 'സമൃദ്ധി SM 57' ലോട്ടറി എടുത്തവർ വേഗം നോക്കൂ

May 31, 2026 03:16 PM

പോക്കറ്റിൽ ഒരുകോടി എത്തിയോ? ഇന്നത്തെ 'സമൃദ്ധി SM 57' ലോട്ടറി എടുത്തവർ വേഗം നോക്കൂ

ഒരുകോടിയുടെ സമൃദ്ധി SM 57 അറിയാം ഇന്നത്തെ ലോട്ടറി...

Read More >>
'അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല, കുട്ടികളെ ചേർത്തുപിടിക്കലാണ്'; ആർത്തവ അവധിയിൽ ഫാത്തിമ തഹിലിയ

May 31, 2026 03:08 PM

'അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല, കുട്ടികളെ ചേർത്തുപിടിക്കലാണ്'; ആർത്തവ അവധിയിൽ ഫാത്തിമ തഹിലിയ

'അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല, കുട്ടികളെ ചേർത്തുപിടിക്കലാണ്'; ആർത്തവ അവധിയിൽ ഫാത്തിമ...

Read More >>
Top Stories

News Roundup

GCC News