എറണാകുളം : (https://truevisionnews.com/) വാഴക്കുളത്ത് ലോറി സ്കൂട്ടറിലിടിച്ച് അപകടം . സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 6.50 നായിരുന്നു അപകടം.. മൂവാറ്റുപുഴ 130 ജംഗ്ഷൻ കണ്ടത്തിൽ മൂസയുടെ ഭാര്യ അനീഷ(46) ആണ് മരിച്ചത്. ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് നിഗമനം.
മൂവാറ്റുപുഴയിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു അനീഷ. ഇതേ ദിശയിൽ അരിയുമായി അങ്കമാലിയിലെ റൈസ് മില്ലിലേക്ക് പോവുകയായിരുന്ന ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിരുന്നു.
Content Highlight: Content Highlights:- Lorry hits scooter in Ernakulam, 46-year-old dies tragically

































