നാളെ സ്കൂളിലേക്ക് പോകാനിരിക്കെ ദുരന്തം; സഹോദരനൊപ്പം കുളിക്കാനിറങ്ങിയ 17-കാരൻ പെരിയാറ്റിൽ മുങ്ങിമരിച്ചു

നാളെ സ്കൂളിലേക്ക്  പോകാനിരിക്കെ ദുരന്തം; സഹോദരനൊപ്പം കുളിക്കാനിറങ്ങിയ 17-കാരൻ പെരിയാറ്റിൽ മുങ്ങിമരിച്ചു
May 31, 2026 01:14 PM | By Susmitha Surendran
#Drowned #Studentdeath #Idukki

ഇടുക്കി: (https://truevisionnews.com/) പെരിയാറ്റിൽ സഹോദരനോടൊപ്പം കുളിക്കാനിറങ്ങിയ 17-കാരൻ മുങ്ങിമരിച്ചു. ഇടുക്കി കീരിത്തോട് സ്വദേശിയായ രതീഷ് ആണ് മരിച്ചത്. പെരിയാറിലെ കയത്തിൽ അകപ്പെട്ടുപോയ രതീഷിനെ, കൂടെയുണ്ടായിരുന്ന സഹോദരന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് വൺ പരീക്ഷയിൽ മികച്ച വിജയം നേടി, തിങ്കളാഴ്ച സ്കൂൾ തുറക്കുമ്പോൾ പ്ലസ് ടു ക്ലാസിലേക്ക് പോകാനിരിക്കെയാണ് രതീഷിനെ തേടി ഈ ദാരുണമായ അപകടം എത്തിയത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlight: Content Highlights:- 17-year-old drowns in Periyar while taking bath with brother

#Drowned #Studentdeath #Idukki

Next TV

Related Stories
'വിഡി സതീശന് സുപ്രീംകോടതിയേക്കാൾ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെ' - കെ കെ രാഗേഷ്

May 31, 2026 02:26 PM

'വിഡി സതീശന് സുപ്രീംകോടതിയേക്കാൾ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെ' - കെ കെ രാഗേഷ്

വിഡി സതീശൻ, സുപ്രീംകോടതി, ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികൾ , കെ കെ...

Read More >>
സന്നദ്ധ രക്തദാന രംഗത്ത് ബി.ഡി. കെയുടെ പ്രവർത്തനം ശ്ലാഘനീയം - കെ ജയന്ത് എം.എൽ.എ

May 31, 2026 02:07 PM

സന്നദ്ധ രക്തദാന രംഗത്ത് ബി.ഡി. കെയുടെ പ്രവർത്തനം ശ്ലാഘനീയം - കെ ജയന്ത് എം.എൽ.എ

സന്നദ്ധ രക്തദാന രംഗത്ത് ബി.ഡി. കെ യുടെ പ്രവർത്തനം ശ്ലാഘനീയം - കെ ജയന്ത്...

Read More >>
പൊലീസുകാരനെന്ന് ചമഞ്ഞ് കാസർകോട് ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണം തട്ടിയ പ്രതി ഗോവയിൽ പിടിയിൽ

May 31, 2026 01:58 PM

പൊലീസുകാരനെന്ന് ചമഞ്ഞ് കാസർകോട് ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണം തട്ടിയ പ്രതി ഗോവയിൽ പിടിയിൽ

പൊലീസുകാരനെന്ന് ചമഞ്ഞ് കാസർകോട് ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണം തട്ടിയ പ്രതി ഗോവയിൽ...

Read More >>
Top Stories

News Roundup

GCC News