നാദാപുരം തുണേരിയിൽ സർക്കാർ ആശുപത്രിയുടെ ഫ്യൂസ് ഊരി വൈദ്യുതി വകുപ്പ്; രോഗികളും ഡോക്ടർമാരും വലഞ്ഞു

നാദാപുരം തുണേരിയിൽ സർക്കാർ ആശുപത്രിയുടെ ഫ്യൂസ് ഊരി വൈദ്യുതി വകുപ്പ്; രോഗികളും ഡോക്ടർമാരും വലഞ്ഞു
May 30, 2026 02:04 PM | By Susmitha Surendran
#Electricity department #Fuse #government hospital #Nadapuram Tuneri

 കോഴിക്കോട് : (https://truevisionnews.com/) നാദാപുരം തുണേരിയിൽ സർക്കാർ ആശുപത്രിയുടെ ഫ്യൂസ് ഊരി വൈദ്യുതി വകുപ്പ് . വൈദ്യുതി നിലച്ചതിനാൽ രോഗികളും ഡോക്ടർമാരും വലഞ്ഞു. വൈദ്യുതി ബിൽ കുടിശ്ശിക വരുത്തിയതിനാണ് കെഎസ്ഇബി ജീവനക്കാർ തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഫ്യൂസ് ഊരിയത് .

ഇന്ന് രാവിലെ ഒപിയിൽ നിരവധി രോഗികൾ എത്തുന്നതിനിടെയാണ് സംഭവം. ദിവസേന നൂറുകണക്കിന് രോഗികൾ എത്തിച്ചേരുന്ന തൂണേരി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഫ്യൂസ് ഇലക്ട്രിസിറ്റി വിഭാഗം വിച്ഛേദിച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നു.

കുടിശ്ശിക ബില്ല് അടക്കണം എന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി അധികൃതർ നേരത്തെ തന്നെ ആശുപത്രിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ചെക്കിൽ ഒപ്പുവെക്കാത്തതിനെ തുടർന്ന് പണമടക്കാൻ കഴിഞ്ഞില്ല എന്നാണ് കുടുംബാരോഗ്യം കേന്ദ്രം ജീവനക്കാർ പറയുന്നത്. ഇതേത്തുടർന്നാണ് കെഎസ്ഇബി നടപടി സ്വീകരിച്ചത്. രോഗികളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന പഞ്ചായത്തിന്റെ നടപടിക്കെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

Content Highlight: Content Highlights: - Electricity department removes fuse of government hospital in Nadapuram Tuneri;

#Electricity department #Fuse #government hospital #Nadapuram Tuneri

Next TV

Related Stories
1000 രൂപ വാങ്ങാൻ വിദ്യാർഥിനികൾ തയ്യാറായിക്കോ..! ഇന്ദിരാ ഗ്യാരൻ്റി പദ്ധതിക്കായുള്ള കണക്കെടുപ്പ് ആരംഭിച്ചു

May 30, 2026 03:04 PM

1000 രൂപ വാങ്ങാൻ വിദ്യാർഥിനികൾ തയ്യാറായിക്കോ..! ഇന്ദിരാ ഗ്യാരൻ്റി പദ്ധതിക്കായുള്ള കണക്കെടുപ്പ് ആരംഭിച്ചു

കോൺഗ്രസ് സർക്കാരിൻ്റെ പ്രകടനപത്രിക വാഗ്ദാനമായ കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം...

Read More >>
ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം; മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർക്ക് കുരുക്ക് മുറുകുന്നു, വധശ്രമക്കുറ്റം ചേർത്ത് ക്രൈം ബ്രാഞ്ച്

May 30, 2026 02:59 PM

ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം; മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർക്ക് കുരുക്ക് മുറുകുന്നു, വധശ്രമക്കുറ്റം ചേർത്ത് ക്രൈം ബ്രാഞ്ച്

ആലപ്പുഴയിലെ രക്ഷാ പ്രവർത്തനത്തിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കുരുക്ക്...

Read More >>
സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം; 52 ദിവസത്തേക്ക് നിയന്ത്രണം

May 30, 2026 02:50 PM

സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം; 52 ദിവസത്തേക്ക് നിയന്ത്രണം

സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം; 52 ദിവസത്തേക്ക്...

Read More >>
'ചേട്ടൻ പണി തുടങ്ങി മക്കളെ' സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

May 30, 2026 02:38 PM

'ചേട്ടൻ പണി തുടങ്ങി മക്കളെ' സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ...

Read More >>
Top Stories

News Roundup

GCC News