#LATEST NEWS #RAIN #MONSOON UPDATE
തിരുവനന്തപുരം: (https://truevisionnews.com/) കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് , കണ്ണൂർ ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.
31/05/2026 : കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് , കണ്ണൂർ
01/06/2026: പത്തനംതിട്ട , ആലപ്പുഴ ,കോട്ടയം, എറണാകുളം, തൃശൂർ , മലപ്പുറം, കോഴിക്കോട് , വയനാട്
02/06/2026: എറണാകുളം, ഇടുക്കി , കോഴിക്കോട് , കണ്ണൂർ , കാസർകോഡ്
03/06/2026: പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ
കേരള തീരത്ത് ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ജൂലൈ 31 അർദ്ധരാത്രി വരെ നീളുന്ന 52 ദിവസത്തെ നിരോധനമാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.
മൺസൂൺ കാലയളവിലെ മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കാത്ത രീതിയിൽ കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമായാണ് എല്ലാ വർഷവും ഈ ഘട്ടത്തിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. നിരോധന കാലയളവിൽ യന്ത്രവൽകൃത ബോട്ടുകൾ കടലിൽ പോകുന്നത് പൂർണ്ണമായും തടയും. അതേസമയം, പരമ്പരാഗത വള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്ക് ഈ വിലക്ക് ബാധകമായിരിക്കില്ല.
Content Highlight: Rains intensify in the state; Yellow alert in eight districts today


































