ഇതൊന്നും വിശ്വസിക്കരുത് ....: 'പരാതി പൂര്‍ണമായും കെട്ടിച്ചമച്ചതാണ്'; അമ്മ മാനേജര്‍ അതുല്യയുടെ ആരോപണങ്ങള്‍ തള്ളി കുക്കു പരമേശ്വരന്‍

 ഇതൊന്നും വിശ്വസിക്കരുത് ....: 'പരാതി പൂര്‍ണമായും കെട്ടിച്ചമച്ചതാണ്'; അമ്മ മാനേജര്‍ അതുല്യയുടെ ആരോപണങ്ങള്‍ തള്ളി കുക്കു പരമേശ്വരന്‍
May 30, 2026 02:07 PM | By Susmitha Surendran

(https://moviemax.in/) ആരോപണങ്ങള്‍ മുഴുവന്‍ കെട്ടിച്ചമച്ചതാണ് . താരസംഘടനയായ 'അമ്മ'യുടെ (AMMA) മാനേജർ അതുല്യ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ പൂർണ്ണമായും തള്ളി ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ. ആരോപണങ്ങള്‍ മുഴുവന്‍ കെട്ടിച്ചമച്ചതാന്നെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിച്ചെന്നും കുക്കു പരമേശ്വരന്‍  പ്രതികരിച്ചു.

തനിക്കെതിരെ പ്രചരിക്കുന്ന പരാതികളെല്ലാം അവാസ്തവമാണെന്നും എല്ലാം ഒരു തൊഴില്‍ തര്‍ക്കത്തില്‍ നിന്ന് തുടങ്ങിയതാണെന്നും കുക്കു പരമേശ്വരന്‍ പ്രതികരിച്ചു. പിന്നീട് അത് ചിലര്‍ വഴി തിരിച്ചുവിടുകയായിരുന്നു. അതുല്യയുടെ ഇപ്പോഴത്തെ പരാതി പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും കുക്കു പരമേശ്വരന്‍ ആവര്‍ത്തിച്ചു.

എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷണത്തില്‍ പൊതുസമൂഹത്തിന് ബോധ്യപ്പെടും. ആരോപണങ്ങള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. എല്ലാ കാര്യങ്ങളും മുതിര്‍ന്ന അംഗങ്ങളെ അപ്പപ്പോള്‍ അറിയിച്ചിട്ടുണ്ട്. എല്ലാ പരാതികള്‍ക്കും പരിഹാരം ജനറല്‍ബോഡിയില്‍ ഉണ്ടാകുമെന്നും കുക്കു പരമേശ്വരന്‍ പ്രതികരിച്ചു.

അതുല്യയുമായി അപകീര്‍ത്തികരമായ ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ കുക്കുപരമേശ്വരന്‍ നിര്‍ബന്ധിച്ചെന്നായിരുന്നു പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അതുല്യ പരാതി നല്‍കിയിട്ടുണ്ട്. ഉണ്ണി ശിവപാലിന് വേണ്ടി കുക്കു പരമേശ്വരന്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും ആരോപണമുണ്ട്.

തനിക്കെതിരെ തൊഴില്‍ പീഡനവും അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഗൂഢാലോചനയും നടന്നു. ഗൂഢാലോചനയും ഭീഷണിപ്പെടുത്തലും നടന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ മുഹമ്മദ് സമ്മതിക്കുന്ന ഓഡിയോ സംഭാഷണവും അതുല്യ പുറത്തുവിട്ടിട്ടുണ്ട്.



Content Highlight: Content Highlights: Star organization, AMMA, manager Athulya, general secretary Kukku Parameswaran

Next TV

Related Stories
'അവനെ സ്ട്രോങ് ആക്കുകയാണ് വേണ്ടത്'; മകന്റെ വീഴ്ചയിൽ ഉണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി മിഥുനും റിതുഷയും

Jun 12, 2026 06:10 PM

'അവനെ സ്ട്രോങ് ആക്കുകയാണ് വേണ്ടത്'; മകന്റെ വീഴ്ചയിൽ ഉണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി മിഥുനും റിതുഷയും

മീത്ത് മീറി കപ്പിൾസിന്റെ മകന്റെ വീഡിയോ, വിമർശനങ്ങൾക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി...

Read More >>
'അമ്മ' സംഘടനയിൽ അച്ചടക്ക നടപടി; അൻസിബയ്ക്ക് പിന്നാലെ ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവർക്കും കാരണം കാണിക്കൽ നോട്ടീസ്

Jun 12, 2026 02:00 PM

'അമ്മ' സംഘടനയിൽ അച്ചടക്ക നടപടി; അൻസിബയ്ക്ക് പിന്നാലെ ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവർക്കും കാരണം കാണിക്കൽ നോട്ടീസ്

'അമ്മ' സംഘടനയിൽ അച്ചടക്ക നടപടി, ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവർക്ക്...

Read More >>
Top Stories










News Roundup