ദിലീപും മഞ്ജു വാര്യരും വീണ്ടും ഒരുമിക്കുന്നു? മകൾ മീനാക്ഷിയുടെ കല്യാണത്തിന് വേണ്ടി എടുക്കുന്ന നിർണായക തീരുമാനത്തെക്കുറിച്ച് പല്ലിശ്ശേരി

ദിലീപും മഞ്ജു വാര്യരും വീണ്ടും ഒരുമിക്കുന്നു? മകൾ മീനാക്ഷിയുടെ കല്യാണത്തിന് വേണ്ടി എടുക്കുന്ന നിർണായക തീരുമാനത്തെക്കുറിച്ച് പല്ലിശ്ശേരി
2026-05-30T13:30:00 | By Athira V
#Latest News #Malayalam Film #Dileep #Manju Warrier #Meenakshi Dileep

(https://moviemax.in/) ഒരു കാലത്ത് ജനപ്രിയരായ താരദമ്പതികളായിരുന്നു ദിലീപും മഞ്ജു വാര്യരും. ഒരിക്കലും വേർപിരിയില്ലെന്ന് കരുതിയ ദമ്പതികൾ പതിനാറ് വർഷത്തിനുശേഷം ദാമ്പത്യം അവസാനിപ്പിച്ച് രണ്ട് വഴിയെ നീങ്ങി.

മഞ്ജു ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായിക നടിയാണ്. കൈനിറയെ പ്രോജക്ടുകളും അളവില്ലാത്ത സമ്പാദ്യവും. ദിലീപും തന്റെതായ രീതിയിൽ കാവ്യയ്ക്കും മക്കൾക്കുമൊപ്പം മനോഹരമായ കുടുംബ ജീവിതം നയിച്ച് നല്ല സിനിമകളുമായി തിരക്കിലുമാണ്.

വിവാഹമോചനം സംഭവിച്ചിട്ട് പത്ത് വർഷം പിന്നിട്ടെങ്കിലും മഞ്ജു മറ്റൊരു ജീവിതത്തിലേക്ക് കടന്നിട്ടില്ല. തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളെല്ലാം ചെയ്ത് അമ്മയ്ക്കൊപ്പം മുന്നോട്ട് പോവുകയാണ്. ഇപ്പോൾ കുതിര സവാരിയും താരം പഠിക്കുന്നുണ്ട്. ആലുവ ശിവരാത്രി മണപ്പുറത്താണ് താരം കുതിര സവാരി പഠനം നടത്തിയത്.

തോട്ടയ്ക്കാട്ടുകര ആലപ്പാട്ട് ജോർജ് ഡയസാണ് പരിശീലകൻ. ജോർജിന്റെ ഉടമസ്ഥതയിലുള്ള ലോറ എന്ന പെൺകുതിരയിലാണ് താരം കുതിരസവാരി പഠിച്ചത്. എന്നാൽ ആ കുതിര സവാരി പഠനത്തിന് പിന്നിൽ മഞ്ജുവിന് മറ്റൊരു ഉദ്ദേശം കൂടിയുണ്ടെന്ന് പറയുകയാണ് പല്ലിശ്ശേരി. വെള്ളിനക്ഷത്രം യൂട്യൂബ് ചാനലിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള വെളിപ്പെടുത്തൽ പല്ലിശ്ശേരി പങ്കുവെച്ചത്.

മഞ്ജു വാര്യരും ദിലീപും ഇനി ഒരുമിച്ച് താമസിക്കും എന്ന തലക്കെട്ടോടെയാണ് പല്ലിശ്ശേരി വീഡിയോ പങ്കുവെച്ചത്. പല്ലിശ്ശേരിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...

എനിക്കിത് പറയുമ്പോൾ ചിരിവരികയാണ്. ഞാൻ ഇത് പറയുമ്പോൾ നിങ്ങളും ചിരിക്കുമെന്ന് എനിക്ക് അറിയാം. ഞാൻ പറയാൻ പോകുന്നത് മഞ്ജു വാര്യരുടെ കുതിര സവാരിയെ കുറിച്ചാണ്. അതിന് ഒരു രഹസ്യമുണ്ടെന്നാണ് പറഞ്ഞ് കേൾക്കുന്നത്.

മഞ്ജു കുതിര സവാരി പഠിക്കാൻ വരുന്നത് ആലുവ മണപ്പുറത്താണ്. ഇതിനോട് ചേർന്നാണ് ദിലീപിന്റെ വീട്. അവിടെയാണ് ദിലീപും മഞ്ജുവിന്റെ കൂടെ മകളായ മീനാക്ഷിയും താമസിക്കുന്നത്. മകളെ കാണാനും ദിലീപിനെ കാണാനുമുള്ള സൗകര്യത്തിനാണ് ആ വീടിനോട് ചേർന്നുള്ള ആലുവ മണപ്പുറത്ത് കുതിര സവാരി പഠിക്കാൻ മഞ്ജു വാര്യർ വന്നത് എന്നാണ് പറഞ്ഞ് കേൾക്കുന്നത്.

നിങ്ങൾ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കുന്നതെന്ന് ഞാൻ ചോദിക്കുമ്പോൾ നിങ്ങൾ തിരിച്ച് ചോദിക്കും നിങ്ങളല്ലേ ഈ കുനിഷ്ടൊക്കെ ഉണ്ടാക്കുന്നത്?. ഞങ്ങൾ ചിന്തിക്കാത്ത കാര്യങ്ങൾ വരെ പറഞ്ഞ് ഉണ്ടാക്കുന്നത് നിങ്ങളല്ലേയെന്ന്.

എന്നാൽ പിടിച്ചോളു ഒരു കാര്യം. കേട്ടതാണ്... ഇത് സത്യമാവും... നിഷേധിക്കേണ്ടവർക്ക് നിഷേധിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് ഞാൻ ഒരു കാര്യം പറയാൻ പോകുന്നത്. ഇത്രയും നാൾ പറഞ്ഞതുപോലെയല്ല. ദിലീപും മീനാക്ഷിയും മഞ്ജു വാര്യരും ഒരുമിച്ച് താമസിക്കാൻ പോകുന്നു.

ഇതാണ് ഇപ്പോഴത്തെ ഹോട്ട് ന്യൂസ്. ചിരിക്കുന്നോ ദേഷ്യം വരുന്നോ അതോ എന്നെ നോക്കി കണ്ണുരുട്ടുന്നോ?. ഞാൻ കേട്ടത് സത്യമാണ്. കാരണം എന്താണെന്ന് അറിയാമോ?. വേറൊന്നുകൊണ്ടുമല്ല. മഞ്ജു വാര്യര സംബന്ധിച്ച് പണത്തിന് കുറവില്ല.

ജീവിത സൗകര്യത്തിന് കുറവില്ല. ദിലീപിനും സാമ്പത്തിക പ്രശ്നങ്ങളില്ല. പക്ഷെ അവർക്കിപ്പോൾ ഒരുമിച്ച് താമസിച്ച് യോചിച്ച് പോകുന്നു എന്ന് പറയേണ്ടത് മകൾ ഡോ. മീനാക്ഷിയുടെ കല്യാണം വരെയെങ്കിലും അങ്ങനെ വേണമെന്നതാണ്.

അതിന് അവർക്ക് പ്രചോദനമായത് പ്രിയദർശന്റേയും ലിസിയുടേയും ജീവിതമാണ്. കാരണങ്ങൾ ഇല്ലാതെ പിരിഞ്ഞവരാണ് പ്രിയനും ലിസിയും. എനിക്ക് അറിയാവുന്ന രണ്ട് സുഹൃത്തുക്കളാണ് അവർ. അവരുടെ രണ്ട് മക്കളും പ്രശസ്തരാണ്.

മകളാണെങ്കിൽ സൂപ്പർസ്റ്റാറായി നിൽക്കുന്നു. പരസ്പരം കുറ്റപ്പെടുത്താതെയാണ് പ്രിയനും ലിസിയും മാറി താമസിച്ചത്. അങ്ങനെ താമസിച്ചപ്പോഴും പ്രിയദർശന്റെ സ്വത്തിൽ ലിസിക്ക് അവകാശമുണ്ടായിരുന്നു.

ഇവർ എന്നെങ്കിലും വീണ്ടും യോജിക്കുമെന്ന് ഞാൻ മുമ്പും പറഞ്ഞിരുന്നു. കള്ളത്തരങ്ങളില്ലാത്ത രണ്ടുപേരാണ് അവർ. അവർ അടുത്ത കാലത്താണ് യോജിച്ചത്. മക്കൾക്ക് വേണ്ടി മക്കൾ പറഞ്ഞിട്ടാണ് ഇരുവരും യോജിച്ചത്.

ഉള്ളിൽ വൈരാ​ഗ്യവും ശത്രുതയുമുണ്ടെങ്കിൽ മക്കൾ എന്നല്ല ആര് പറഞ്ഞാലും യോജിക്കില്ല. നിങ്ങളുടെ രണ്ടുപേരുടേയും സ്നേഹം അനുഭവിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ലെന്ന് മീനാക്ഷി പറഞ്ഞാൽ അവർ ചിലപ്പോൾ യോജിച്ചേക്കും. അങ്ങനൊരു ലിങ്ക് വന്നാൽ അവർ യോജിക്കാൻ താൽപര്യമാണെന്നാണ് പറഞ്ഞ് കേൾക്കുന്നതെന്നും പല്ലിശ്ശേരി പറയുന്നു.

Content Highlight: Content Highlights:- Manju Warrier and Dileep will now live together, Pallissery reveals the reason behind the star's horse riding lessons

#Latest News #Malayalam Film #Dileep #Manju Warrier #Meenakshi Dileep

Next TV

Related Stories
മെസി മാജിക് നേരിൽ കാണാൻ മോഹൻലാലും ഫഹദ് ഫാസിലും ഗാലറിയിൽ, അർജന്‍റീന-ഇംഗ്ലണ്ട് സെമി കാണാനെത്തി താരക്കൂട്ടം

Jul 16, 2026 02:29 PM

മെസി മാജിക് നേരിൽ കാണാൻ മോഹൻലാലും ഫഹദ് ഫാസിലും ഗാലറിയിൽ, അർജന്‍റീന-ഇംഗ്ലണ്ട് സെമി കാണാനെത്തി താരക്കൂട്ടം

ഫിഫ ലോകകപ്പ് സെമിയിൽ അർജന്‍റീന-ഇംഗ്ലണ്ട് മത്സരം കാണാൻ മോഹൻലാലും ഫഹദ് ഫാസിലും അറ്റ്‌ലാന്‍റയിൽ. മെസിയുടെ അസിസ്റ്റുകൾക്ക് സാക്ഷ്യം വഹിച്ച...

Read More >>
തിയറ്ററുകളെ പൂരപ്പറമ്പാക്കിയ ടൊവിനോയുടെ 'പള്ളിച്ചട്ടമ്പി' ഇനി ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Jul 16, 2026 01:56 PM

തിയറ്ററുകളെ പൂരപ്പറമ്പാക്കിയ ടൊവിനോയുടെ 'പള്ളിച്ചട്ടമ്പി' ഇനി ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി' ജൂലൈ 24 മുതൽ സോണി ലിവിൽ സ്ട്രീം ചെയ്യും. 1950കളിലെ പശ്ചാത്തലത്തിൽ ഒരുങ്ങിയ...

Read More >>
'രാമനാഥന് ഇതും വശമുണ്ടല്ലേ...' കാനവാസിൽ വിസ്മയമൊരുക്കി മഞ്ജു; വളർത്തുനായയുടെ ആ റിയാക്ഷൻ കണ്ടോ?

Jul 16, 2026 01:45 PM

'രാമനാഥന് ഇതും വശമുണ്ടല്ലേ...' കാനവാസിൽ വിസ്മയമൊരുക്കി മഞ്ജു; വളർത്തുനായയുടെ ആ റിയാക്ഷൻ കണ്ടോ?

മൃഗസ്നേഹത്തിന്റെ മാതൃകയായി മഞ്ജു വാര്യർ. വളർത്തു നായയുടെ ചിത്രം സ്വന്തമായി വരച്ച് സർപ്രൈസ് നൽകിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. മധു വാര്യരും...

Read More >>
‘ദൈവത്തിന് സത്യം അറിയാം;’ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ ടിനി ടോം

Jul 16, 2026 01:17 PM

‘ദൈവത്തിന് സത്യം അറിയാം;’ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ ടിനി ടോം

നടൻ ടിനി ടോമിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം...

Read More >>
മറച്ചുവെച്ചത് എന്തിന്? മോഹൻലാലിൻ്റെ പക്കലുള്ളത് അഞ്ച്  ജോഡി ആനക്കൊമ്പുകൾ; വെളിപ്പെടുത്തലിൽ ദുരൂഹതയെന്ന് പരാതിക്കാർ

Jul 16, 2026 08:31 AM

മറച്ചുവെച്ചത് എന്തിന്? മോഹൻലാലിൻ്റെ പക്കലുള്ളത് അഞ്ച് ജോഡി ആനക്കൊമ്പുകൾ; വെളിപ്പെടുത്തലിൽ ദുരൂഹതയെന്ന് പരാതിക്കാർ

നടൻ മോഹൻലാലിന്റെ കൈവശം 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തൽ. ആദ്യം 2 ജോഡി മാത്രം അറിയിച്ചതിൽ ദുരൂഹതയുണ്ടെന്ന് പരാതിക്കാരന്റെ...

Read More >>
'പേടിക്കണ്ട ധ്യാന്‍..  ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

Jul 15, 2026 08:21 PM

'പേടിക്കണ്ട ധ്യാന്‍.. ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

വർഷങ്ങൾക്ക് മുൻപ് നവ്യ നായരെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്ന് പറഞ്ഞ ധ്യാൻ ഇപ്പോൾ നവ്യക്കൊപ്പം അഭിനയിക്കുന്നു. സിഎം ആകുമ്പോൾ മുൻനിരയിൽ...

Read More >>
Top Stories










News Roundup






GCC News