---
title: "നടൻ അജിത് കുമാറിൻ്റെ മാതാവ് മോഹിനി അന്തരിച്ചു"
english_title: " Content Highlights: Actor Ajith Kumar's mother Mohini passes away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362672/content-highlights-actor-ajith-kumars-mother-mohini-passes-away-new"
published_at: "2026-05-30T11:17:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a7ac1b5d6b_ajith.jpg"
keywords: ["Actor Ajith Kumar", "Mohini passes away"]
---

# നടൻ അജിത് കുമാറിൻ്റെ മാതാവ് മോഹിനി അന്തരിച്ചു

> **Lead Summary:** ** **നടൻ അജിത് കുമാറിൻ്റെ മാതാവ് മോഹിനി അന്തരിച്ചു. വാര്‍ധക്യ സഹജങ്ങളായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അവസാന നിമിഷങ്ങളിൽ അടുത്ത ബന്ധുക്കൾ അരികിലുണ്ടായിരുന്നെങ്കിലും അജിത് കുമാര്‍ ദുബൈയിൽ ഷൂട്ടിങ്ങിലായിരുന്നു.

## Article Content

** **നടൻ അജിത് കുമാറിൻ്റെ മാതാവ് മോഹിനി അന്തരിച്ചു. വാര്‍ധക്യ സഹജങ്ങളായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അവസാന നിമിഷങ്ങളിൽ അടുത്ത ബന്ധുക്കൾ അരികിലുണ്ടായിരുന്നെങ്കിലും അജിത് കുമാര്‍ ദുബൈയിൽ ഷൂട്ടിങ്ങിലായിരുന്നു.

ഇപ്പോൾ ചെന്നൈയിലെത്തിയിട്ടുണ്ട്. മകൻ വലിയ സിനിമാതാരമായിരുന്നെങ്കിലും ആ തിളക്കത്തിൽ നിന്നെല്ലാം ഒഴിഞ്ഞുനിൽക്കുന്നവരായിരുന്നു അജിതിന്‍റെ മാതാപിതാക്കൾ. പൊതുപരിപാടികളിലും സ്വകാര്യ ജീവിതത്തിലും അവരുടെ സാന്നിധ്യ വളരെ അപൂർവമായിരുന്നു.മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി.

> "എന്‍റെ പ്രിയ സഹോദരൻ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ച വാർത്തയറിഞ്ഞ് ഞാൻ അതീവ ദുഃഖിതനായി. ജീവൻ നൽകി, മകൻ വലിയ ഉയരങ്ങൾ കീഴടക്കുന്നത് കണ്ട് സന്തോഷിച്ച അമ്മയുടെ വിയോഗത്തിൽ ദുഃഖം താങ്ങാനാവാതെ ഉരുകുന്ന അജിത് കുമാറിനെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളില്ല.

> അമ്മയോടൊപ്പം ചെലവഴിച്ച മനോഹരമായ നിമിഷങ്ങൾ ഈ ദുഃഖത്തിൽ നിന്ന് കരകയറാൻ അദ്ദേഹത്തിന് താങ്ങായി നിലകൊള്ളട്ടെ. ശഅജിത് കുമാറിനും അദ്ദേഹത്തിന്റെ കുടുംബത്തിനും എന്റെ അഗാധമായ അനുശോചനവും ആശ്വാസവും അറിയിക്കുന്നു." അദ്ദേഹം എക്സിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/362672/content-highlights-actor-ajith-kumars-mother-mohini-passes-away-new)