മകനെ റെയിൽവേ സ്റ്റേഷനിൽ വിട്ട് വീട്ടിലേക്ക് വരുമ്പോൾ തക്കാളി കയറ്റിവന്ന ലോറി ഇടിച്ചു; ഇരുചക്രവാഹന യാത്രക്കാരന് ഗുരുതര പരിക്ക്

മകനെ റെയിൽവേ സ്റ്റേഷനിൽ വിട്ട് വീട്ടിലേക്ക് വരുമ്പോൾ  തക്കാളി കയറ്റിവന്ന ലോറി ഇടിച്ചു; ഇരുചക്രവാഹന യാത്രക്കാരന് ഗുരുതര പരിക്ക്
May 30, 2026 02:34 PM | By Susmitha Surendran

കൊല്ലം : (https://truevisionnews.com/) തക്കാളി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ടു ഇരുചക്ര വാഹനത്തിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു മറിഞ്ഞു. അപകടത്തിൽ ഇരുചക്രവാഹന യാത്രക്കാരന് ഗുരുതര പരുക്കേറ്റു.

മൈനാഗപ്പള്ളി സ്വദേശി അബ്ദുൽസലാമിനാണ് ഗുരുതരമായി പരുക്കേറ്റത്. ലോറി ഡ്രൈവർക്കും സാരമായി പരിക്കേറ്റു. ശാസ്താംകോട്ട – കരുനാഗപ്പള്ളി പ്രധാന പാതയിൽ മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽ രാവിലെ ആറ് മണിയോ‌ടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഇരുചക്രവാഹന യാത്രക്കാരന് ഗുരുതര പരുക്കേറ്റു.

കരുനാ​ഗപ്പള്ളിയിൽ നിന്നും വരികയായിരുന്ന ലോറിയാണ് ശാസ്താംകോട്ട – കരുനാഗപ്പള്ളി പ്രധാന പാതയിൽ അപകടത്തിൽപ്പെട്ടത്. മകനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സലാം ആണ് അപകടത്തിൽപ്പെട്ടത്. റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും ബൈക്ക് പ്രധാന റോഡിലേക്ക് കയറുന്നതിനിടെയായിരുന്നു അപകടം.

ബൈക്കിൽ തട്ടിയതിനെ തുടർന്നു നിയന്ത്രണം വിട്ട ലോറി സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചശേഷം റോഡിൽ തെന്നി മറിയുകയായിരുന്നു. റോഡിലാകെ തക്കാളി ചിതറി വീണു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. വൈദ്യുതി പോസ്‌റ്റ് തകർന്നതോടെ മേഖലയിലെ വൈദ്യുതി വിതരണവും നിലച്ചു. ലോറി ഡ്രൈവർ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

Content Highlight: Content Highlights:- Lorry overturns after losing control, hitting two-wheeler and electric post

Next TV

Related Stories
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: പുത്തൂർ സ്വദേശിയുടെ 1.83 കോടി രൂപ കവർന്ന കേസിലെ മുഖ്യപ്രതി പിടിയിൽ

May 30, 2026 03:50 PM

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: പുത്തൂർ സ്വദേശിയുടെ 1.83 കോടി രൂപ കവർന്ന കേസിലെ മുഖ്യപ്രതി പിടിയിൽ

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: പുത്തൂർ സ്വദേശിയുടെ 1.83 കോടി രൂപ കവർന്ന കേസിലെ മുഖ്യപ്രതി...

Read More >>
'എന്നെ തോൽപ്പിച്ചതും ബിജെപിയെ ജയിപ്പിച്ചതും യൂസഫലി'; കഴക്കൂട്ടത്ത് വോട്ട് കച്ചവടമെന്ന് ശരത്ചന്ദ്ര പ്രസാദ്

May 30, 2026 03:47 PM

'എന്നെ തോൽപ്പിച്ചതും ബിജെപിയെ ജയിപ്പിച്ചതും യൂസഫലി'; കഴക്കൂട്ടത്ത് വോട്ട് കച്ചവടമെന്ന് ശരത്ചന്ദ്ര പ്രസാദ്

'എന്നെ തോൽപ്പിച്ചതും ബിജെപിയെ ജയിപ്പിച്ചതും യൂസഫലി'; കഴക്കൂട്ടത്ത് വോട്ട് കച്ചവടമെന്ന് ശരത്ചന്ദ്ര...

Read More >>
'ഈ നടപടി എനിക്ക് അഭിമാനം മാത്രം'; ഡീൻ കുര്യാക്കോസിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കോൺഗ്രസ് പ്രവർത്തകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു

May 30, 2026 03:23 PM

'ഈ നടപടി എനിക്ക് അഭിമാനം മാത്രം'; ഡീൻ കുര്യാക്കോസിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കോൺഗ്രസ് പ്രവർത്തകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു

ഡീൻ കുര്യാക്കോസ് എംപിയെ അനുകൂലിച്ച് സോഷ്യൽ മീഡിയ പോസ്റ്റ് , ഡിസിസി അംഗത്തിനെതിരെ നടപടി...

Read More >>
Top Stories

GCC News