#Latest News #Vatakara Suicide Case #Suicide #Congress #Police Case
കോഴിക്കോട്: ( www.truevisionnews.com ) വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടുപടിക്കൽ വയോധികൻ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
തിരുവള്ളൂർ ചിരിയ കണ്ടോത്ത് ഇബ്രാഹിം കുട്ടി ഹാജി (71) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് ഡിസിസി സെക്രട്ടറിയും സൊസൈറ്റി ഭാരവാഹിയുമായ സുധീർ കുമാറിന്റെ പഴങ്കാവിലെ വീടിന് മുന്നിൽ വെച്ച് ഇബ്രാഹിം കുട്ടി ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
ലക്ഷങ്ങളുടെ നിക്ഷേപത്തുക തിരിച്ചുലഭിക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നു ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം.
സുധീറിന്റെ വീട്ടിലെത്തിയ ഇബ്രാഹിംകുട്ടി ഹാജി കൈയിൽ കരുതിയ പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സുധീർ ഭാരവാഹിയായിരുന്ന കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപം തിരിച്ചുനൽകാത്തതാണ് കാരണം.
ഇബ്രാഹിംകുട്ടി ഹാജിയുടെയും ഭാര്യയുടെയും മക്കളുടെയും പേരിൽ സൊസൈറ്റിയിൽ നിക്ഷേപമുണ്ട്. സുധീർകുമാറിനെ കണ്ട് പലതവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല.
വീടിന് മുന്നിൽ തീയാളുന്നത് കണ്ട് വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയാണ് തീ അണച്ചത്. തീപ്പൊള്ളലേറ്റ ഇബ്രാഹിംകുട്ടി ഹാജിയെ ഉടൻ വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
75 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളുണ്ടോ എന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.
ഭാര്യ : ഫൗസിയ. മക്കൾ : അനസ് (കുവൈത്ത്), ഹസീന, നൂറ.
Content Highlight: Content Highlights:- Elderly man commits suicide by pouring petrol on Congress leader's doorstep in Vadakara
#Latest News #Vatakara Suicide Case #Suicide #Congress #Police Case



































