#Latest News #Former Minister #Kerala Congress Leader #T U Kuruvila
കൊച്ചി: ( www.truevisionnews.com ) മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു കുരുവിള (89) അന്തരിച്ചു. രാത്രി 9.12ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു. കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനാണ്.
2006ലും 2011ലും കോതമംഗലത്ത് നിന്ന് വിജയിച്ച് സഭയിലെത്തി. 2006 നവംബര്‍ മുതല്‍ 2007 സെപ്റ്റംബര്‍ രണ്ട് വരെയാണ് മന്ത്രിയായിരുന്നത്.
ഭാര്യ: ഊഞ്ഞാപ്പാറ കല്ലുങ്കല്‍ കുടുംബാംഗം ചിന്നമ്മ. മക്കള്‍: റീന, ഡോ. രേണു, റെമി, ഡോ. രേഖ, എല്‍ദോ. മരുമക്കള്‍: ഡോ. പോള്‍ ജേക്കബ്, പരേതനായ പൗവ്വല്‍സ് കുര്യന്‍, തോമസ് മുത്തൂറ്റ്, പരേതനായ സുദീപ് തോമസ് ജോണ്‍, റിതിക അസറിയ.
Content Highlight: Content Highlights:- Former minister and Kerala Congress leader T.U. Kuruvila passes away
#Latest News #Former Minister #Kerala Congress Leader #T U Kuruvila

































