#Latest News #E D Officers Attack Case #Palayam Santhosh #Lookout Notice #Police
തിരുവനന്തപുരം : ( www.truevisionnews.com) ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. പ്രതിയായ പാളയം സന്തോഷിനായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സംഭവത്തിൽ നിലവിൽ 19 പേർ റിമാൻഡിലാണ്.
ഇന്നലെ ഏഴു പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗണ്‍സിലറുമായ ഐപി ബിനു ഉള്‍പ്പെടെ 11 പേരെയാണ് ഇന്ന് റിമാൻഡ് ചെയ്തതത്.
പ്രതികൾ കല്ലുകൊണ്ടും ആയുധം ഉപയോഗിച്ചും ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്നും പ്രതികള്‍ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലിസ് കോടതിയെ അറിയിച്ചു.
പ്രതികളെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ചപ്പോള്‍ സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
അതേ സമയം കേസിലെ മുഖ്യപ്രതിയായ ദിനകറിനെ ഇന്ന് അറസ്റ്റ് ചെയ്തു. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം പുറത്തേക്കിറങ്ങിയപ്പോള്‍ കൈകൊണ്ടും കമ്പുകൊണ്ടും ആക്രണം നടത്തിയത് വട്ടിയൂർക്കാവ് സ്വദേശിയായ ദിനകറാണ്.
വട്ടിയൂക്കാവ് പൊലിസ് സ്റ്റേഷനിലെ റൗഡി പട്ടികയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു ദിനകർ. കൊടുങ്ങാനൂർ ബ്രാഞ്ച് അംഗമാണ് ദിനകർ. ഇനി ആറ്റുകാൽ മുൻ കൗണ്‍സിലർ ഉണ്ണി, പാളയം സന്തോഷ് എന്നിവരെ പിടികൂടാനുണ്ട്.
Content Highlight: Content Highlights:- Police issue lookout notice for Palayam Santhosh, accused in ED officers attack case
#Latest News #E D Officers Attack Case #Palayam Santhosh #Lookout Notice #Police


































