---
title: "കാന്‍സര്‍ രോഗമുണ്ടോ? വന്ന വഴി മറന്നതിന് ദൈവം കൊടുത്ത ശിക്ഷ; രേണു സുധിയെ ക്രൂശിക്കുന്നവർക്കെതിരെ ജാസി ആഷി"
english_title: " Content Highlights:- Jassie Ashi reacts to the news of Renu Sudhi having cancer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362484/content-highlights-jassie-ashi-reacts-to-the-news-of-renu-sudhi-having-cancer"
published_at: "2026-05-29T12:26:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19399228b84_jaasi.jpg"
keywords: ["Latest News", "Social Media", "Jasi Aashi", "Renu Sudhi"]
---

# കാന്‍സര്‍ രോഗമുണ്ടോ? വന്ന വഴി മറന്നതിന് ദൈവം കൊടുത്ത ശിക്ഷ; രേണു സുധിയെ ക്രൂശിക്കുന്നവർക്കെതിരെ ജാസി ആഷി

> **Lead Summary:** ** രേ**ണു സുധിക്ക് കാന്‍സറാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇപ്പോഴിതാ ജാസി ആഷിയും ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. രേണു ചേച്ചിക്ക് കാന്‍സറാണെന്ന് പറഞ്ഞുള്ള റിപ്പോര്‍ട്ടുകളൊക്കെ ഞാനും കണ്ടിരുന്നു.

## Article Content

** രേ**ണു സുധിക്ക് കാന്‍സറാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇപ്പോഴിതാ ജാസി ആഷിയും ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. രേണു ചേച്ചിക്ക് കാന്‍സറാണെന്ന് പറഞ്ഞുള്ള റിപ്പോര്‍ട്ടുകളൊക്കെ ഞാനും കണ്ടിരുന്നു.

ഒരാള്‍ക്കൊരു മോശം സിറ്റുവേഷനില്‍ അവരുടെ കൂടെ നില്‍ക്കുകയല്ലേ നമ്മള്‍ ചെയ്യേണ്ടത്. ആശുപത്രിക്കാര്‍ എങ്ങനെയാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളൊക്കെ പുറത്തുവിടുന്നത്.

എന്റെ സര്‍ജറിയെക്കുറിച്ച് അറിയാനും ഇതുപോലെ ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്തവരുണ്ടായിരുന്നു. റിപ്പോര്‍ട്ട് നാളെ തരാം എന്നൊക്കെ പറയുന്നത് എങ്ങനെയാണ്. അങ്ങനെയുള്ള ആശുപത്രിക്കെതിരെ പരാതി കൊടുക്കണം. അതാണ് രേണു ചേച്ചിയോട് പറയാനുള്ളത്.

സോഷ്യല്‍മീഡിയയിലെ കുറേ ആള്‍ക്കാര്‍ വീഡിയോ ചെയ്തപ്പോഴാണ് ഞാന്‍ ഇതേക്കുറിച്ച് അറിയുന്നത്. രേണു ചേച്ചിയുമായി നല്ല കോണ്ടാക്റ്റുണ്ട്. സ്റ്റാറ്റസൊക്കെ കാണാറുമുണ്ട്. വാട്‌സാപ്പിലൊക്കെ ചാറ്റ് ചെയ്യാറുണ്ട്. ചേച്ചിയുടെ മാനേജര്‍ കരിഷ്മയുമായും നല്ല ബന്ധമാണ്.

വിളിക്കുമ്പോഴൊക്കെ ചേച്ചിയുടെ കാര്യങ്ങള്‍ ചോദിക്കാറുണ്ട്. എല്ലാ കാര്യങ്ങളും പറയാറുള്ളതാണ്. വര്‍ക്കിനെക്കുറിച്ചൊക്കെ പറയാറുള്ളതാണ്.ചേച്ചിക്ക് അങ്ങനെയൊരു അസുഖമുള്ളതായി എനിക്കറിയില്ല.

ഇനി അങ്ങനെയൊരു അസുഖം ആര്‍ക്കും കൊടുക്കല്ലേ എന്നാണ് എനിക്ക് ദൈവത്തിനോട് പറയാനുള്ളത്. എങ്ങാനും അസുഖം വന്നാലും, സോഷ്യല്‍മീഡിയയിലൊക്കെ ഇത്രയും മോശമായി പറയുന്നവരെന്ത് മനുഷ്യരാണ്. മനുഷ്വത്യമുള്ളവരാണോ ഇങ്ങനെ ചെയ്യുന്നത്.

വന്ന വഴി മറന്നത് കൊണ്ട് ദൈവം കൊടുത്തതാണ് എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഇതെന്താണ് ഇങ്ങനെയൊക്കെ പറയുന്നത്. ശത്രുക്കള്‍ക്ക് പോലും ഒരു പ്രശ്‌നം വരുമ്പോള്‍ സന്തോഷിക്കുകയാണോ വേണ്ടത്. വളരെ മോശം മനസുള്ളവരായിരിക്കും അങ്ങനെ ചിന്തിക്കുന്നത്.

ഈ വാര്‍ത്ത കേട്ടതിന് ശേഷം രേണു ചേച്ചിയെ വിളിച്ച് സംസാരിച്ച ആളാണ് ഞാന്‍. ചേച്ചിയോട് ഞാന്‍ ഇതേക്കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല. ജാസീ, കുറേ ആള്‍ക്കാര്‍ ഓരോന്നൊക്കെ അടിച്ചിറക്കുന്നുണ്ട്. ഭയങ്കര വിഷമമുണ്ട് എന്ന് മാത്രമേ ചേച്ചി പറഞ്ഞിട്ടുള്ളൂ.

ഇനി അങ്ങനെയാണെങ്കിലും അസുഖമുണ്ടോ എന്ന് എങ്ങനെയാണ് ചേച്ചിയോട് ചോദിക്കുക. ആരോഗ്യത്തോടെ ഹാപ്പിയായി ഇരിക്കുന്നത് കാണാനല്ലേ ആഗ്രഹിക്കുക. എന്തിനാണ് അതൊരു വിവാദമാക്കുന്നത്. ഒരാള്‍ക്കൊരു പ്രശ്‌നം വരുമ്പോള്‍ അവരെ സപ്പോര്‍ട്ട് ചെയ്ത് സ്‌ട്രോംഗാക്കുകയല്ലേ നമ്മള്‍ ചെയ്യേണ്ടത്. ഞാനൊക്കെ അങ്ങനെയാണ് ചെയ്യുന്നത്.

ചേച്ചിക്ക് അസുഖമുണ്ടോ ഇല്ലയോ എന്ന കാര്യം എനിക്കറിയില്ല. കേട്ടപ്പോള്‍ തന്നെ എനിക്ക് ഷോക്കായിരുന്നു. അങ്ങനെയാണ് ഞാന്‍ വിളിച്ച് സംസാരിച്ചത്. ഒരാള്‍ക്കൊരു അസുഖമാണെന്നറിഞ്ഞാല്‍ ഇങ്ങനെ ക്രൂശിക്കാമോ, എന്തെങ്കിലുമുണ്ടെങ്കില്‍ ചേച്ചി തന്നെ വന്ന് പറയും.

പണ്ട് എന്റെ സര്‍ജറിയുടെ സമയത്ത് കുറേ ആളുകള്‍ ആശുപത്രിയിലൊക്കെ വിളിച്ച് ചോദിച്ചിരുന്നു. ഒരാളുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ചോദിക്കുമ്പോള്‍ നാളെ എടുത്ത് തരാം എന്നൊക്കെ പറയുന്നവരെ പുറത്താക്കണം. ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കണം.

എങ്ങനെയാണ് ഇങ്ങനെയുള്ള ആശുപത്രിയിലേക്ക് ട്രീറ്റ്‌മെന്റിന് പോവുന്നത്. ചേച്ചി ഇത് കേള്‍ക്കുകയാണെങ്കില്‍ നിയമപരമായി നേരിടണമെന്നാണ് എനിക്ക് പറയാനുള്ളത്. എനിക്ക് അന്ന് പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ ലീഗലി നീങ്ങുകയാണ് ചെയ്തത്.

ചേച്ചി ചെയ്യുന്ന എല്ലാം നല്ല കാര്യമാണെന്ന് പറഞ്ഞ് വെളുപ്പിക്കുന്നതല്ല. ഞാന്‍ പേഴ്‌സണലി അറിയുന്നൊരു രേണു ചേച്ചിയുണ്ട്. നല്ല പോസിറ്റീവ്, ചില്‍ വൈബുള്ളൊരാള്‍. അങ്ങനെയുള്ളൊരു ചേച്ചിക്ക് ഈ അസുഖം, എനിക്ക് കേള്‍ക്കണ്ട അത്.

നമ്മുടെ ശരീരത്തില്‍ എന്തെങ്കിലും അസുഖം ഒളിച്ചിരിക്കുന്നുണ്ടോയെന്ന് നമുക്കറിയില്ലല്ലോ. ചട്ടുകാല്‍ എന്ന് എന്നെ പറഞ്ഞതിന് ദൈവം കൊടുത്ത ശിക്ഷയാണ് ഇതെന്നാണ് സ്ഥിരമായി വ്‌ളോഗ് ചെയ്യുന്നൊരാള്‍ പറഞ്ഞത്. അവരെന്നെക്കുറിച്ച് വളരെ മോശമായി പറഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ പ്രതികരിച്ചത് എന്നുമായിരുന്നു ജാസി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/362484/content-highlights-jassie-ashi-reacts-to-the-news-of-renu-sudhi-having-cancer)