സിനിമ പഠിച്ചിട്ടില്ല, ലക്ഷങ്ങളുടെ സ്റ്റുഡിയോ ഇല്ല; വെറും 10 ദിവസം കൊണ്ട് 29-കാരൻ നിർമ്മിച്ച എഐ ചിത്രം ആഗോള തലത്തിൽ വൈറൽ

സിനിമ പഠിച്ചിട്ടില്ല, ലക്ഷങ്ങളുടെ സ്റ്റുഡിയോ ഇല്ല; വെറും 10 ദിവസം കൊണ്ട് 29-കാരൻ നിർമ്മിച്ച എഐ ചിത്രം ആഗോള തലത്തിൽ വൈറൽ
May 29, 2026 02:53 PM | By Anusree vc
#AICinema #Liu Xiu AI video #Zombie Scavenger AI Film #AI Video

(https://moviemax.in/ ) കോടികൾ ചെലവഴിച്ചാണ് ഇപ്പോഴും സിനിമകൾ ചെയ്യുന്നത്. എന്നാൽ എഐയുടെ വരവോടെ ഇത്തരം നിർമ്മാണച്ചെലവുകളെല്ലാം വലിയ രീതിയിൽ കുറയും. നമ്മൾ നൽകുന്ന പ്രോംപ്റ്റുകൾക്ക് അനുസരിച്ച് മികച്ച ദൃശ്യമികവുള്ള സിനിമാക്കാഴ്ചകൾ സമ്മാനിക്കാൻ എഐയ്ക്ക് കഴിയുമെന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ചൈനയിലെ യുനാൻ പ്രവിശ്യയിലെ സിൻപിംഗ് കൗണ്ടിയിൽ നിന്നുള്ള ലിയു സിയു എന്ന യുവാവ്.

29-കാരനായ ലിയു സിയു ചൈനയിൽ ഒരു ട്രെയിൻ ഡ്രൈവറായിരുന്നു. ആ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം എഐ വീഡിയോ മേക്കിംഗ് പഠിക്കാൻ തീരുമാനിച്ചത്. ഒടുവിൽ വെറും 10 ദിവസം കൊണ്ട്, 42,000 രൂപ മാത്രം ചെലവഴിച്ച് അദ്ദേഹം ഒരു എഐ വീഡിയോ നിർമ്മിച്ചു. ഇന്ന് ആ വീഡിയോ ലോകമെമ്പാടും കോടിക്കണക്കിന് ആളുകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഈ എഐ വീഡിയോ വൈറലായതോടെ വലിയൊരു എഐ സിനിമ സംവിധാനം ചെയ്യാനായി ലിയുവിന് ഹോളിവുഡിൽ നിന്ന് ക്ഷണവും ലഭിച്ചു. സ്വന്തം സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിച്ച് ലിയു നേടിയ ഈ വിജയം വലിയൊരു വിപ്ലവത്തിന്റെ തുടക്കമാണ്.

ഔപചാരിക ചലച്ചിത്ര വിദ്യാഭ്യാസമോ മുമ്പ് സ്റ്റുഡിയോയിൽ പ്രവർ‍ത്തിച്ച പരിചയമോ ഇല്ലാതിരുന്നിട്ടും ലിയുവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈലായി. സോംബി സ്കാവെഞ്ചർ എന്നാണ് ലിയുവിന്‍റെ എഐ വീഡിയോയുടെ പേര്. ചൈനീസ് സമൂഹ മാധ്യമങ്ങളിലാണ് വീഡിയോ ആദ്യമായി പങ്കുവയ്ക്കപ്പെട്ടത്. എന്നാൽ ചൈനയിൽ വീഡിയോ വേണ്ട പോലെ ശ്രദ്ധനേടിയില്ല. പിന്നാലെ മറ്റ് സമൂഹ മാധ്യമങ്ങളിലും വീഡിയോ പങ്കുവയ്ക്കപ്പെട്ടു. പിന്നാലെയാണ് വീഡിയോ വൈറലായത്. ഹോളിവുഡ് ആസ്ഥാനമായുള്ള എഐ ചലച്ചിത്ര നിർമ്മാതാവ് പിജെ അസെറ്റ്യൂറോ വീഡിയോയെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയതാണ് വഴിത്തിരിവായത്. ലോകമെമ്പാടുമായി 60 ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 'വർഷങ്ങളായി ഞാൻ കണ്ട ഏറ്റവും മികച്ച ഷോർട്ട് ഫിലിമുകളിൽ ഒന്നാണിത്' എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

പിജെ അസെറ്റ്യൂറോ ലിയുവിനെ ഓൺലൈനിൽ ബന്ധപ്പെടാൻ ശ്രമിച്ചു. "ആർക്കെങ്കിലും സംവിധായകനെ കണ്ടെത്താൻ കഴിയുമെങ്കിൽ, ദയവായി അദ്ദേഹത്തിന്‍റെ സോഷ്യൽ മീഡിയ ലിങ്ക് തരികയെന്ന് അദ്ദേഹം കുറിച്ചു. ഒപ്പം തനിക്ക് അദ്ദേഹത്തെ ജോലിക്കെടുക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം എഴുതി. പിന്നാലെ ലിയുവിനെ കണ്ടെത്തി. എന്നാൽ, തനിക്ക് ഇംഗ്ലീഷ് പരിജ്ഞാനം കുറവാണെന്നും സംസാരിക്കാൻ അറിയില്ലെന്നും ഒപ്പം ചൈനയിലെ തന്‍റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചു. കുടുംബം നടത്തുന്ന ഹോട്ടലിന് വേണ്ടി പ്രൊമോഷണൽ വീഡിയോകൾ ചെയ്യാനാണ് ആദ്യ ശ്രമം. ഈ വർഷം ആദ്യമാണ് എഐ വീഡിയോ താൻ പരീക്ഷിച്ച് തുടങ്ങിയതെന്നും ലിയു പറയുന്നു. എഐ സ്വന്തമായി പഠിച്ചെടുക്കുകയായിരുന്നുവെന്നും ലിയു കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോൾ യൂഎസിലേക്ക് പോകാൻ താത്പര്യമില്ലെന്നും യുഎസിലുള്ളവർ സുഹൃത്തുക്കളെ പോലെയാണെന്നും ലിയു കൂട്ടിച്ചേർത്തു.

റിപ്പോർട്ടുകൾ പ്രകാരം, ആറ്റംപങ്ക് ശൈലിയിൽ നിർമ്മിച്ച മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഒരു AI ഷോർട്ട് ഫിലിമാണ് സോംബി സ്കാവെഞ്ചർ. 2008- ൽ പുറത്തിറങ്ങിയ ഡിസ്നിയുടെ വാൾ-ഇ എന്ന ചിത്രത്തെ അടിസ്ഥാനമാക്കി വൈകാരികമായ ഒരു സയൻസ് ഫിക്ഷൻ പശ്ചാത്തലത്തിലുള്ള ഒരു റോബോട്ടിനെയും ഒരു മോഡൽ പാവയെയും ഉൾപ്പെടുന്നതാണ് ചിത്രത്തിന്‍റെ കഥ. റോബോർട്ട് നഗരത്തിലെ സോംബികളെ വേട്ടയാകുന്നു. ഒപ്പം ഒരു ഒട്ടക പക്ഷിയും ചിത്രത്തിലുണ്ട്. സിനിമാ നിർമ്മാണത്തിനായി എടുത്ത സമയവും സാമ്പത്തിക ലാഭവുമാണ് വീഡിയോ വൈറലായതിന് മറ്റൊരു കാരണം.

Next TV

Related Stories
'മറ്റൊരാളെ കിട്ടിയപ്പോൾ എന്നെ ഉപേക്ഷിച്ചു'; അക്ഷയ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ശിൽപ്പ ഷെട്ടി

Jun 13, 2026 09:11 AM

'മറ്റൊരാളെ കിട്ടിയപ്പോൾ എന്നെ ഉപേക്ഷിച്ചു'; അക്ഷയ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ശിൽപ്പ ഷെട്ടി

അക്ഷയ് കുമാറുമായുള്ള പ്രണയതകർച്ച, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശിൽപ്പ...

Read More >>
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജാക്വിലിൻ ഫെർണാണ്ടസിന്റെ ഹർജിയിൽ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി; കാരണം ഇതാണ്!

Jun 12, 2026 12:02 PM

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജാക്വിലിൻ ഫെർണാണ്ടസിന്റെ ഹർജിയിൽ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി; കാരണം ഇതാണ്!

കള്ളപ്പണം വെളുപ്പിക്കൽ കേസ്, ജാക്വിലിൻ ഫെർണാണ്ടസിന്റെ ഹർജിയിൽ നിന്ന് സുപ്രീം കോടതി ജഡ്ജി...

Read More >>
'ലൈംഗിക അടിമയാക്കി വീട്ടുതടങ്കലിൽ പാർപ്പിച്ചു'; മുൻ കാമുകിയുടെ ഗുരുതര ആരോപണം നിഷേധിച്ച് ക്രിസ്പിൻ ഗ്ലോവർ

Jun 11, 2026 02:47 PM

'ലൈംഗിക അടിമയാക്കി വീട്ടുതടങ്കലിൽ പാർപ്പിച്ചു'; മുൻ കാമുകിയുടെ ഗുരുതര ആരോപണം നിഷേധിച്ച് ക്രിസ്പിൻ ഗ്ലോവർ

'ലൈംഗിക അടിമയാക്കി വീട്ടുതടങ്കലിൽ പാർപ്പിച്ചു'; മുൻ കാമുകിയുടെ ഗുരുതര ആരോപണം നിഷേധിച്ച് ക്രിസ്പിൻ...

Read More >>
'ഉറങ്ങിക്കിടന്ന അവനെ  ഇരുമ്പുവടികൊണ്ട് അടിച്ചു കൊന്ന് ചാക്കിൽകെട്ടി തള്ളി'; ഹൗസിങ് സൊസൈറ്റിയിലെ ക്രൂരത തുറന്നുപറഞ്ഞ് ബോളിവുഡ് താരം മഞ്ജരി

Jun 10, 2026 04:03 PM

'ഉറങ്ങിക്കിടന്ന അവനെ ഇരുമ്പുവടികൊണ്ട് അടിച്ചു കൊന്ന് ചാക്കിൽകെട്ടി തള്ളി'; ഹൗസിങ് സൊസൈറ്റിയിലെ ക്രൂരത തുറന്നുപറഞ്ഞ് ബോളിവുഡ് താരം മഞ്ജരി

'ഉറങ്ങിക്കിടന്ന അവനെ ഇരുമ്പുവടികൊണ്ട് അടിച്ചു കൊന്ന് ചാക്കിൽകെട്ടി തള്ളി'; ഹൗസിങ് സൊസൈറ്റിയിലെ ക്രൂരത തുറന്നുപറഞ്ഞ് ബോളിവുഡ് താരം...

Read More >>
Top Stories










News Roundup