May 29, 2026 07:13 PM

#Latest News #Manjeri Medical Collage Hospital #Medical Negligence #K Muraleedharan

തിരുവനന്തപുരം: ( www.truevisionnews.com) മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന പരാതി വന്നതിന് പിന്നാലെ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ.

എവിടെ ചികിത്സ പിഴവ് കണ്ടെത്തിയാലും ശക്തമായ നിലപാട് സ്വീകരിക്കും.ഒന്നിനെയും ന്യായീകരിക്കില്ല. പിഴവ് കണ്ടാല്‍ അപ്പോള്‍ തന്നെ നടപടി ഉണ്ടാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞെന്ന് ആരോപിച്ച് കുടുംബം ഡിഎംഒയ്ക്ക് പരാതി നൽകിയിരുന്നു.

കാല് വേദനയെ തുടർന്നാണ് നിലമ്പൂർ ചുങ്കത്തറ സ്വദേശി പാർവതി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. സർജറിക്ക് ശേഷം ഗുരുതരാവസ്ഥയിലായ വയോധികയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ കാലിലെ ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തുകയായിരുന്നു.

അതേസമയം , പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന പൊലീസ് റിപ്പോര്‍ട്ടിലും ദേവസ്വം മന്ത്രി കൂടിയായ കെ മുരളീധരന്‍ പ്രതികരിച്ചു. പൊലീസ് റിപ്പോര്‍ട്ടിന്മേല്‍ ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞു.

ക്ഷേത്ര കമ്മിറ്റിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ആഭ്യന്തരമന്ത്രിയും ദേവസ്വം മന്ത്രിയും ചേര്‍ന്ന് തീരുമാനിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Content Highlight: Content Highlights:-Health Minister responds to the incident of a leg nerve being severed during surgery

#Latest News #Manjeri Medical Collage Hospital #Medical Negligence #K Muraleedharan

Next TV

Top Stories










News Roundup






GCC News