---
title: "'അമ്മയിൽ ചേരാൻ വച്ച കാശിന് സ്വർണം വാങ്ങി, അതിന് ഇന്നേറ്റവും വിലയുണ്ട്'; വെളിപ്പെടുത്തലുമായി അന്ന രാജൻ"
english_title: "Anna Rajan reveals that she bought gold with the money she had deposited to join her mother"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362546/anna-rajan-reveals-that-she-bought-gold-with-the-money-she-had-deposited-to-join-her-mother"
published_at: "2026-05-29T16:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a196ef58aff3_anna_rajan.jpg"
keywords: ["Anna Rajam", "AMMA Association", "Malayalam Cinema"]
---

# 'അമ്മയിൽ ചേരാൻ വച്ച കാശിന് സ്വർണം വാങ്ങി, അതിന് ഇന്നേറ്റവും വിലയുണ്ട്'; വെളിപ്പെടുത്തലുമായി അന്ന രാജൻ

> **Lead Summary:** മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അന്ന രാജൻ. 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അന്ന ഇന്ന് ഉദ്ഘാടന വേദികളിലും സജീവമാണ്. സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെയും നടക്കുന്ന കാര്യങ്ങളിൽ പ്രതികരിക്കാൻ മടി കാണിക്കാത്ത അന്ന രാജൻ, 'അമ്മ' സംഘടനയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഏറെ ശ്രദ്ധനേടുകയാണ്. അമ്മയിൽ അംഗത്വമെടുക്കാൻ മാറ്റിവെച്ചിരുന്ന പൈസയ്ക്ക് താൻ സ്വർണം വാങ്ങിയെന്നും, അതിനിപ്പോൾ ഇരട്ടി വിലയായെന്നുമാണ് അന്ന വെളിപ്പെടുത്തിയത്. താരത്തിന്റെ ഈ തീരുമാനത്തിന് സോഷ്യൽ മീഡിയയിൽ വലിയ പ്രശംസയാണ് ഉയരുന്നത്.

## Article Content

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അന്ന രാജൻ. 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അന്ന ഇന്ന് ഉദ്ഘാടന വേദികളിലും സജീവമാണ്. സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെയും നടക്കുന്ന കാര്യങ്ങളിൽ പ്രതികരിക്കാൻ മടി കാണിക്കാത്ത അന്ന രാജൻ, 'അമ്മ' സംഘടനയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഏറെ ശ്രദ്ധനേടുകയാണ്. അമ്മയിൽ അംഗത്വമെടുക്കാൻ മാറ്റിവെച്ചിരുന്ന പൈസയ്ക്ക് താൻ സ്വർണം വാങ്ങിയെന്നും, അതിനിപ്പോൾ ഇരട്ടി വിലയായെന്നുമാണ് അന്ന വെളിപ്പെടുത്തിയത്. താരത്തിന്റെ ഈ തീരുമാനത്തിന് സോഷ്യൽ മീഡിയയിൽ വലിയ പ്രശംസയാണ് ഉയരുന്നത്.

> "ഇതുവരെ ആയിട്ടും ജോയ്ന്‍ ചെയ്തിട്ടില്ല. അമ്മയില്‍ ഇതുവരെ ഞാന്‍ അംഗത്വം എടുത്തിട്ടില്ല. ഭാവിയില്‍ ചേരുമോ ഇല്ലയോ എന്നും അറിയില്ല. ഇത്രയും വര്‍ഷമായിട്ടും എനിക്ക് അതിന്‍റെ ആവശ്യം തോന്നിയിട്ടില്ല. അംഗത്വം എടുക്കാന്‍ നല്ലൊരു തുക വേണം. ആ തുക കൊണ്ട് ഗോള്‍ഡ് വാങ്ങിച്ചുവെന്ന് മുന്‍പ് ഞാന്‍ പറഞ്ഞിട്ടുണ്ട്. അന്ന് വാങ്ങിച്ച സ്വര്‍ണത്തിന്‍റെ വില ഇന്ന് ഇരട്ടിയായിട്ടുണ്ട്", എന്നായിരുന്നു അന്ന രാജന്റെ വാക്കുകൾ.

> അമ്മ സംഘടനയിൽ നിലവിൽ നടക്കുന്ന തർക്കത്തെ കുറിച്ചും അന്ന രാജൻ പ്രതികരിച്ചിരുന്നു. "അമ്മ സംഘടയുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ വന്നപ്പോള്‍ ഞാനും സന്തോഷിച്ചിരുന്നു. ഇനി ധൈര്യമായിട്ട് അമ്മയില്‍ കയറാം എന്നാണ് കരുതിയത്. അപ്പോഴാണ് ഇത്രയും പ്രശ്നങ്ങള്‍ നടക്കുന്നത്. പിന്നെ ചേരണ്ടെന്ന് ഞാനും വിചാരിച്ചു", എന്നായിരുന്നു അന്ന പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/362546/anna-rajan-reveals-that-she-bought-gold-with-the-money-she-had-deposited-to-join-her-mother)