തിരുവനന്തപുരം: (https://truevisionnews.com/) തിരുവനന്തപുരം കരമനയാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികനായി പുഴയിൽ തെരച്ചിൽ ഊർജ്ജിതമാക്കി. കോഴിക്കോട് സ്വദേശിയായ സുജിത്തിനെയാണ് കാണാതായത്. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനികനാണ് സുജിത്ത്. പേയാട് കാവടി കടവിൽ വ്യാഴാഴ്ചയായിരുന്നു അപകടം.
മറ്റ് മൂന്ന് സൈനികർക്കൊപ്പമാണ് സുജിത്ത് കരമനയാറ്റിൽ കുളിക്കാനായി എത്തിയത്. ഇതിൽ രണ്ടുപേർ ഒഴുക്ക് കുറഞ്ഞ ഭാഗത്തും സുജിത്തും മറ്റൊരു സുഹൃത്തും ആഴമേറിയ ഭാഗത്തുമാണ് ഇറങ്ങിയത്. കുളിക്കുന്നതിനിടെ സുജിത്ത് പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു.
സുഹൃത്തും ഒഴുക്കിൽപ്പെട്ടിരുന്നെങ്കിലും ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ രക്ഷപ്പെടുത്തി. കനത്ത മഴയെ തുടർന്ന് നിലവിൽ കരമനയാറ്റിൽ നീരൊഴുക്ക് ശക്തമാണ്. അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്‌ധരും ഉൾപ്പെട്ട സംഘം സ്ഥലത്തെത്തി സൈനികനായി ശക്തമായ തിരച്ചിൽ നടത്തിവരികയാണ്.
Content Highlight: content highlights:- Thiruvananthapuram: Search intensifies for Kozhikode native who was swept away by the Karamana River

































