---
title: "വേറെ ലെവൽ ആക്ഷൻ ! ഗംഭീര പ്രതികരണവുമായി കാട്ടാളൻ പ്രദർശനം ആരംഭിച്ചു"
english_title: "malayalam movie kattalan Released "
publisher: "moviemax.in"
canonical_url: "https://moviemax.in/news/362364/malayalam-movie-kattalan-released"
published_at: "2026-05-28T16:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1827a438335_kattalan.jpg"
keywords: ["malayalam movie", "kattalan", "Sharif Muhammad", "Antony Varghese"]
---

# വേറെ ലെവൽ ആക്ഷൻ ! ഗംഭീര പ്രതികരണവുമായി കാട്ടാളൻ പ്രദർശനം ആരംഭിച്ചു

> **Lead Summary:** **( **[https://moviemax.in/)]** **ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ബ്രഹ്‌മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം 'കാട്ടാളൻ' പ്രദർശനത്തിനെത്തി. ആദ്യ ഷോകൾ കഴിയുമ്പോൾ ഗംഭീര പ്രതികരണമാണ് തിയ്യേറ്ററുകളിൽ നിന്നും ലഭിക്കുന്നത്.

## Article Content

**( **[https://moviemax.in/)]** **ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ബ്രഹ്‌മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം 'കാട്ടാളൻ' പ്രദർശനത്തിനെത്തി. ആദ്യ ഷോകൾ കഴിയുമ്പോൾ ഗംഭീര പ്രതികരണമാണ് തിയ്യേറ്ററുകളിൽ നിന്നും ലഭിക്കുന്നത്.

ദിവസങ്ങൾക്ക് മുൻപേ അഡ്വാൻസ് ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രീ സെയിലാണ് ലഭിച്ചത്. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മാർക്കോ' എന്ന പാൻ- ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രം കൂടിയാണ് കാട്ടാളൻ.

ഗംഭീര ആക്ഷൻ ത്രില്ലറായിയൊരുക്കിയ ചിത്രത്തിന്റെ ട്രെയ്ലർ, ടീസർ എന്നിവ നൽകിയ പ്രതീക്ഷകൾ, പ്രേക്ഷകരെ ഏറെ ആവേശത്തോടെ ചിത്രം കാത്തിരിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ആന്റണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധനേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധനേടിയ കബീർദുഹാൻ സിങ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, 'കിൽ' എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽനിന്ന് ജഗദീഷ്, സിദ്ദിഖ്, വ്‌ളോഗറും ഗായകനുമായ ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരെ ഒരേ സമയം അമ്പരപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ്. രവി ബസ്‌റൂർ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്.

മലയാളത്തിൽ ഇതുവരെ കാണാത്ത പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും നേതൃത്വത്തിൽ ആണ് ആക്ഷൻ രംഗങ്ങൾ തായ്ലൻഡിൽ ചിത്രീകരിച്ചത്.

ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ 'പോങ്' എന്ന ആനയും ചിത്രത്തിലുണ്ട്. കെജിഎഫ്, സലാർ എന്നിവയിലൂടെ പാൻ- ഇന്ത്യൻ ലെവലിൽ തരംഗമായ കന്നഡ സംഗീത സംവിധായകൻ രവി ബസ്റൂർ സംഗീതമൊരുക്കിയ ചിത്രം, ജോബി വർഗീസ്, പോൾ ജോർജ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് രചിച്ചത്. ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ഉണ്ണി ആർ. ആണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷരീഫ്, ഛായാഗ്രഹണം: റെനഡിവേ, അഡീഷണൽ ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, സംഗീതം: രവി ബസ്‌റൂർ, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ്, എഡിറ്റിങ്: ഷമീർ മുഹമ്മദ്, സംഘട്ടനം: കെച്ച കെംബാക്ഡി, ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ,

ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം.ആർ, സൗണ്ട് ഡിസൈനർ: കിഷൻ, സപ്ത റെക്കോർഡ്സ്, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, വരികൾ: സുഹൈൽ കോയ, സ്റ്റിൽ ഫോട്ടോഗ്രാഫർ: അമൽ സി. സദർ, നൃത്തസംവിധാനം: ഷരീഫ്, വിഎഫ്എക്‌സ്: 3 ഡോർസ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ: ഫാർസ് ഫിലിംസ്, പിആർ ആൻഡ് മാർക്കറ്റിങ്: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, ടൈറ്റിൽ ഡിസൈൻ: ഐഡന്റ് ലാബ്‌സ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്‌സ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/362364/malayalam-movie-kattalan-released)