ബസിൽ നിന്ന് തീയും പുകയും....! സുൽത്താൻ ബത്തേരിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ആളപായമില്ല

ബസിൽ നിന്ന് തീയും പുകയും....! സുൽത്താൻ ബത്തേരിക്ക്  പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ആളപായമില്ല
May 28, 2026 03:50 PM | By Susmitha Surendran

തൃശൂർ :  (https://truevisionnews.com/)തൃശൂർ അമല നഗറിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിൽ നിന്ന് തീയും പുകയും ഉയർന്നത് വലിയ പരിഭ്രാന്തി പരത്തിയിരുന്നു. അമല ആശുപത്രിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നെടുമങ്ങാട് നിന്ന് സുൽത്താൻ ബത്തേരിക്ക് പോവുകയായിരുന്ന ബസിലാണ് അപകടമുണ്ടായത്.

ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ നിന്ന് പെട്ടെന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ബസ് നിർത്തിക്കുകയായിരുന്നു. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി പുറത്തിറക്കി.

തൊട്ടുപിന്നാലെ നാട്ടുകാരുടെ നേതൃത്വത്തിൽ ഫയർ എക്‌സ്‌റ്റിംഗുഷർ ഉപയോഗിച്ച് സമയോചിതമായി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Content Highlight: KSRTC bus caught fire in Amala Nagar, Thrissur

Next TV

Related Stories
സഹപ്രവർത്തകർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ അപകടം; കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികനായി തെരച്ചിൽ ഊർജിതം

May 28, 2026 05:30 PM

സഹപ്രവർത്തകർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ അപകടം; കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികനായി തെരച്ചിൽ ഊർജിതം

തിരുവനന്തപുരം കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ടു, കോഴിക്കോട് സ്വദേശിക്കായി തെരച്ചിൽ ഊർജിതം...

Read More >>
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകൾ; പ്രതികളെ പിടിക്കാതിരുന്നാൽ കൂടുതൽ സംഘർഷമെന്ന് മേയർ വി.വി. രാജേഷ്

May 28, 2026 04:35 PM

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകൾ; പ്രതികളെ പിടിക്കാതിരുന്നാൽ കൂടുതൽ സംഘർഷമെന്ന് മേയർ വി.വി. രാജേഷ്

ഇഡി ആക്രമണത്തിന് നേതൃത്വം നൽകിയത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളെന്ന് മേയർ വിവി...

Read More >>
Top Stories

News Roundup

News from Regional Network