സ്റ്റേഷൻ ഡ്രൈവർക്ക് സസ്‌പെൻഷൻ; കരിപ്പൂരിൽ ലഹരി മാഫിയയുമായി പോലീസിന് ബന്ധം, രണ്ട് മാസത്തിനിടെ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ

സ്റ്റേഷൻ ഡ്രൈവർക്ക് സസ്‌പെൻഷൻ; കരിപ്പൂരിൽ ലഹരി മാഫിയയുമായി പോലീസിന് ബന്ധം, രണ്ട് മാസത്തിനിടെ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ
May 28, 2026 04:20 PM | By Krishnapriya S R
#Latest News #Malappuram #Suspension #Police

മലപ്പുറം: (truevisionnews.com) അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തിയ കരിപ്പൂർ സ്റ്റേഷനിലെ പോലീസ് ഡ്രൈവർ ഷറഫുദ്ദീനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

ലഹരി മാഫിയയുമായുള്ള പോലീസുകാരുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് മലപ്പുറം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി.

സമാനമായ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് കരിപ്പൂർ സ്റ്റേഷനിലെ തന്നെ ഗോവിന്ദ രാജ് എന്ന മറ്റൊരു പൊലീസുകാരനെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. 2026 ജനുവരി 22-ന് കരിപ്പൂരിലെ ഒരു വീട്ടിൽ നിന്ന് 40 ഗ്രാം എംഡിഎംഎ (MDMA) ലഹരിമരുന്ന് പിടികൂടിയ സംഭവത്തോടെയാണ് പോലീസുകാരുടെ ലഹരി ബന്ധം പുറത്തുവരുന്നത്.

ഈ കേസിലെ മുഖ്യപ്രതിയുമായി ഷറഫുദ്ദീനും ഗോവിന്ദ രാജിനും അടുത്ത സമ്പർക്കമുണ്ടായിരുന്നതായി സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായെന്നാണ് റിപ്പോർട്ട്.

ഇതിനുപുറമെ, കരിപ്പൂർ എയർപോർട്ട് ചെക്ക്‌പോസ്റ്റിൽ ജോലി ചെയ്തിരുന്ന ധനേഷ് എന്ന സിവിൽ പോലീസ് ഓഫീസറെയും (CPO) സമാനമായ സാഹചര്യത്തിൽ മുൻപ് സസ്‌പെൻഡ് ചെയ്തിരുന്നു.

വിദേശത്തുനിന്ന് വൻതോതിൽ എംഡിഎംഎ കടത്തിക്കൊണ്ടുവന്ന പെരിന്തൽമണ്ണ സ്വദേശിയായ ലഹരി മാഫിയ തലവനുമായി ധനേഷിന് അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നായിരുന്നു അത്.

ലഹരിക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ മാത്രം ഒരേ സ്റ്റേഷൻ പരിധിയിൽ നിന്നുള്ള മൂന്ന് പോലീസുകാരാണ് സസ്‌പെൻഷനിലായിരിക്കുന്നത്. സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Content Highlight: content highlights:- Police have links with drug mafia in Karipur

#Latest News #Malappuram #Suspension #Police

Next TV

Related Stories
സഹപ്രവർത്തകർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ അപകടം; കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികനായി തെരച്ചിൽ ഊർജിതം

May 28, 2026 05:30 PM

സഹപ്രവർത്തകർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ അപകടം; കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികനായി തെരച്ചിൽ ഊർജിതം

തിരുവനന്തപുരം കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ടു, കോഴിക്കോട് സ്വദേശിക്കായി തെരച്ചിൽ ഊർജിതം...

Read More >>
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകൾ; പ്രതികളെ പിടിക്കാതിരുന്നാൽ കൂടുതൽ സംഘർഷമെന്ന് മേയർ വി.വി. രാജേഷ്

May 28, 2026 04:35 PM

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകൾ; പ്രതികളെ പിടിക്കാതിരുന്നാൽ കൂടുതൽ സംഘർഷമെന്ന് മേയർ വി.വി. രാജേഷ്

ഇഡി ആക്രമണത്തിന് നേതൃത്വം നൽകിയത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളെന്ന് മേയർ വിവി...

Read More >>
Top Stories

News Roundup

News from Regional Network