'ബിഗ് ബോസിലെപ്പോലെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കരയും, പക്ഷേ വലിയ ഗുരുത്വമുള്ള കുട്ടിയാണ്'; അനുമോളെക്കുറിച്ച് മല്ലിക സുകുമാരൻ

'ബിഗ് ബോസിലെപ്പോലെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കരയും, പക്ഷേ വലിയ ഗുരുത്വമുള്ള കുട്ടിയാണ്'; അനുമോളെക്കുറിച്ച് മല്ലിക സുകുമാരൻ
2026-05-28T16:52:00 | By Anusree vc
#Mallika Sukumaran #Anumol #BBM7 Winner #BiggBoss Malayalam #Serial Actress

( https://moviemax.in/ ) ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയും നടിയുമായ അനുമോളെ പ്രശംസിച്ച് മുതിർന്ന നടി മല്ലിക സുകുമാരൻ. രണ്ടര വർഷത്തോളം ഒരു ടെലിവിഷൻ പരമ്പരയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ആ പരിചയത്തിന്റെ പശ്ചാത്തലത്തിലാണ് അനുമോളെക്കുറിച്ചുള്ള ഓർമ്മകൾ മല്ലിക സുകുമാരൻ പങ്കുവെച്ചത്.

കുടുംബം നോക്കാനായി കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ് അനുമോളെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. അനുമോൾ ബിഗ് ബോസ് ഷോയിൽ ആയിരുന്ന സമയത്ത്, ഷോയിലെ വഴക്കുകളെക്കുറിച്ച് താൻ ചോദിച്ചിരുന്നുവെന്നും, 'എന്തിനാണ് മോളേ ഇങ്ങനെയൊക്കെ അടിയുണ്ടാക്കുന്നത്' എന്ന് അനുവിനോട് ചോദിച്ചിട്ടുള്ളതായും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു. ബിഗ് ബോസ് കിരീടം നേടിയതിന് ശേഷം അനുമോൾക്ക് സിനിമാ-സീരിയൽ രംഗത്തുനിന്നും പ്രേക്ഷകരിൽ നിന്നും വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

''എന്തുവാ അനുമോളേ നിങ്ങളിങ്ങനെ ദേഷ്യപ്പെട്ടൊക്കെ സംസാരിക്കുന്നതെന്ന് ഞാൻ അനുമോളോട് ചോദിച്ചിട്ടുണ്ട്. ഒരു കണ്ടന്റ് പറയുമ്പോ അറിയാതെ അങ്ങനെയൊക്കെ വന്നുപോകുന്നതാ എന്നാണ് പറയാറ്. രണ്ടര വർഷം ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. ബിഗ്ബോസിലേതു പോലെ തന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കരയും. ചിലപ്പോൾ ഡയലോഗ് സ്പീഡിലായെന്നൊക്കെ പറയുമ്പോ അയ്യോ, ഇതാണെന്റെ കുഴപ്പം എന്നും പറഞ്ഞ് കരയും. കരച്ചിൽ‌ കുറച്ച് കൂടുതലാ. നമ്മളോട് വലിയ സ്നേഹവും ബഹുമാനവുമൊക്കെയാണ്. ഗുരുത്വമുണ്ട്.

ഒരു വലിയ ഉത്തരവാദിത്തമാണ് അവരുടെ തലയിലുള്ളത്. കാര്യമായിട്ട് അവൾ അവളുടെ കുടുംബം നോക്കുന്നുണ്ട്. രണ്ടര വർഷം ഞാനതിന് സാക്ഷിയാണ്. അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും സഹോദരിയുടെ ഭർത്താവിന്റെയും അങ്ങനെ എല്ലാവരുടെയും കാര്യങ്ങൾ അവൾ വളരെ ഭംഗിയായി നോക്കുന്നുണ്ട്. അത് സമ്മതിക്കണം. അതുകൊണ്ടായിരിക്കും ദൈവം അവൾക്ക് അറിഞ്ഞുകൊണ്ട് അത്രയും കൊടുത്തതെന്ന് എനിക്കു തോന്നുന്നു. അത് ഞാൻ എപ്പോഴും അവളോട് പറയും'', മല്ലിക സുകുമാരൻ അഭിമുഖത്തിൽ പറഞ്ഞു.

മുൻപും പല അഭിമുഖങ്ങളിലും അനുമോളെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിച്ചിട്ടുണ്ട്. ''ഞാൻ കണ്ടകാലം മുതൽ എവിടെ പോയാലും അവളുടെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികൾ സഹോദരി, അവരുടെ ഭർത്താവ് കുഞ്ഞ്, അച്ഛൻ, അമ്മ ഒക്കെയാണ്. അച്ഛന് ആരോഗ്യപരമായി ചില പ്രശ്നങ്ങളുണ്ട്. ബിഗ് ബോസിനും ഒന്നൊന്നര കൊല്ലം മുൻപേ, ഞാൻ അറിഞ്ഞിട്ടുള്ള കാര്യമാണ്. ഷൂട്ടിംഗ് സമയത്ത് വിളിച്ചിരുത്തി ഞാൻ ഉപദേശിക്കും. കണ്ണൊക്കെ നിറഞ്ഞ് കരയാറാവും. കരയാൻ വേണ്ടിയല്ല മോളേ പറഞ്ഞതെന്ന് ഞാൻ പറയും'', എന്നാണ് മുൻപൊരു അഭിമുഖത്തിൽ‌ മല്ലിക സുകുമാരൻ പറഞ്ഞിട്ടുള്ളത്.

Content Highlight: Content Highlights:- 'He cries when touched or held like in Bigg Boss, but he is a child with great gravity'; Mallika Sukumaran about Anumol

#Mallika Sukumaran #Anumol #BBM7 Winner #BiggBoss Malayalam #Serial Actress

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup