സ്വർണവും പണവും കവരാൻ കൊന്നൊടുക്കി ....! ഹരിപ്പാട് വയോധികയെ കായലിൽ കൊന്ന് കെട്ടിത്താഴ്ത്തിയ സംഭവം; അയൽവാസി പിടിയിൽ

സ്വർണവും പണവും കവരാൻ  കൊന്നൊടുക്കി ....! ഹരിപ്പാട് വയോധികയെ കായലിൽ കൊന്ന് കെട്ടിത്താഴ്ത്തിയ സംഭവം; അയൽവാസി പിടിയിൽ
May 28, 2026 04:52 PM | By Susmitha Surendran

ആലപ്പുഴ :  (https://truevisionnews.com/) ഹരിപ്പാട് 80കാരിയെ കായലിൽ കൊന്ന് കെട്ടിത്താഴ്ത്തിയ പ്രതി പിടിയിൽ. അയൽവാസിയായ പ്രകാശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വർണവും പണവും കവരാനാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

കഴിഞ്ഞ ഞായറാഴ്ച മുതൽ തങ്കമ്മയെ കാണാനില്ലായിരുന്നു. ഒറ്റക്കാണ് വീട്ടിൽ ഇവർ താമസിച്ചു വന്നിരുന്നത്. മകളാണ് അമ്മയെ കാണാനില്ലെന്ന് പരാതി നൽകിയത്. തുടർന്ന് ചൊവ്വാഴ്ച കായലിൽ കെട്ടിത്താഴ്ത്തിയ നിലയിൽ തങ്കമ്മയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൈകാലുകൾ ബന്ധിച്ച് മൃതദേഹം കല്ലിൽ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു.

അന്വേഷണത്തിൽ പ്രകാശൻ ഗ്യാസ് സിലിണ്ടർ നന്നാക്കുന്നതിന് തങ്കമ്മയുടെ വീട്ടിൽ എത്തിയെന്ന വിവരം പൊലീസിനു ലഭിച്ചു. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുകയും പ്രകാശനാണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തുകയുമായിരുന്നു.

Content Highlight: content highlights:- Haripad elderly woman killed and strangled in a lake; Suspect arrested

Next TV

Related Stories
സഹപ്രവർത്തകർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ അപകടം; കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികനായി തെരച്ചിൽ ഊർജിതം

May 28, 2026 05:30 PM

സഹപ്രവർത്തകർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ അപകടം; കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികനായി തെരച്ചിൽ ഊർജിതം

തിരുവനന്തപുരം കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ടു, കോഴിക്കോട് സ്വദേശിക്കായി തെരച്ചിൽ ഊർജിതം...

Read More >>
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകൾ; പ്രതികളെ പിടിക്കാതിരുന്നാൽ കൂടുതൽ സംഘർഷമെന്ന് മേയർ വി.വി. രാജേഷ്

May 28, 2026 04:35 PM

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകൾ; പ്രതികളെ പിടിക്കാതിരുന്നാൽ കൂടുതൽ സംഘർഷമെന്ന് മേയർ വി.വി. രാജേഷ്

ഇഡി ആക്രമണത്തിന് നേതൃത്വം നൽകിയത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളെന്ന് മേയർ വിവി...

Read More >>
Top Stories

News Roundup

News from Regional Network