---
title: "'ആ വ്യാജ ഫാൻസ് പേജുമായി എനിക്ക് യാതൊരു ബന്ധവുമില്ല'; ദൃശ്യം 3 പിആർ വിവാദത്തിൽ വിശദീകരണവുമായി ആന്റണി വർഗീസ്"
english_title: "Content Highlights:- 'I have no connection with that fake fan page'; Antony Varghese clarifies on Drishyam 3 PR controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/362365/content-highlights-i-have-no-connection-with-that-fake-fan-page-antony-varghese-clarifies-on-drishyam-3-pr-controversy"
published_at: "2026-05-28T17:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1828c9d901d_peppe.jpg"
keywords: ["Antony Varghese", "Kattalan", "Fake Page Alert", "Drishyam 3", "Malayalam Cinema"]
---

# 'ആ വ്യാജ ഫാൻസ് പേജുമായി എനിക്ക് യാതൊരു ബന്ധവുമില്ല'; ദൃശ്യം 3 പിആർ വിവാദത്തിൽ വിശദീകരണവുമായി ആന്റണി വർഗീസ്

> **Lead Summary:** തന്റെ പേരിലുള്ള വ്യാജ ഫാൻസ് പേജിൽ നിന്നും മറ്റ് സിനിമകളെ മോശമായി ചിത്രീകരിച്ച് വരുന്ന പോസ്റ്റുകൾക്കെതിരെ പ്രതികരിച്ച് നടൻ ആന്റണി വർഗീസ് (പെപ്പെ). 'കാട്ടാളൻ' എന്ന സിനിമയെ ചിലർ മനഃപൂർവം നെഗറ്റീവ് റിവ്യൂകൾ നൽകി നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും, ഇതിന് പിന്നിൽ 'ദൃശ്യം 3' സിനിമയുടെ പിആർ ടീമാണെന്നുമായിരുന്നു വ്യാജ പേജിൽ വന്ന പോസ്റ്റ്.

## Article Content

തന്റെ പേരിലുള്ള വ്യാജ ഫാൻസ് പേജിൽ നിന്നും മറ്റ് സിനിമകളെ മോശമായി ചിത്രീകരിച്ച് വരുന്ന പോസ്റ്റുകൾക്കെതിരെ പ്രതികരിച്ച് നടൻ ആന്റണി വർഗീസ് (പെപ്പെ). 'കാട്ടാളൻ' എന്ന സിനിമയെ ചിലർ മനഃപൂർവം നെഗറ്റീവ് റിവ്യൂകൾ നൽകി നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും, ഇതിന് പിന്നിൽ 'ദൃശ്യം 3' സിനിമയുടെ പിആർ ടീമാണെന്നുമായിരുന്നു വ്യാജ പേജിൽ വന്ന പോസ്റ്റ്.

ഒരാഴ്ച മുൻപ് ഇറങ്ങിയ ഒരു സീരിയൽ നിലവാരം പോലും ഇല്ലാത്തതാണ് 'ദൃശ്യം 3' എന്നും, അവരുടെ മോശം റിവ്യൂകൾ ആരും വിശ്വസിക്കരുതെന്നും 'ആന്റണി വർഗീസ് ഫാൻസ് പേജ്' എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ വന്ന പോസ്റ്റിൽ ആരോപിച്ചിരുന്നു. ഇത്തരത്തിൽ തന്റെ പേരിൽ വ്യാജ പ്രചരണം നടത്തി മറ്റ് സിനിമകളെയും അണിയറപ്രവർത്തകരെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾക്കെതിരെയാണ് താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

> തന്റെ ഫാൻസ്‌ പേജ് എന്ന പേരിൽ ഫേസ്‌ബുക്കിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും പ്രസ്തുത പേജിന് താനുമായോ തന്റെ ആരാധകരുമായോ ബന്ധമില്ലെന്ന് താരം കുറിച്ചു. "എന്റെ ഫാന്‍ പേജ് എന്ന പേരില്‍ ഒരു വ്യാജ ഫെയ്‌സ്ബുക്ക് പേജിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഈ പേജിന് ഞാനുമായോ എന്റെ ആരാധകരുമായോ യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു. അനാവശ്യമായ ആരോപണങ്ങളും നാടകീയതയും സൃഷ്ടിക്കാനായി ബോധപൂര്‍വ്വം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണിവര്‍. ഇവിടെ പോസ്റ്റ് ചെയ്യുന്നതൊന്നും വിശ്വസിക്കുകയോ പങ്കുവെക്കുകയോ ഇതുമായി ഇടപെടുകയോ ചെയ്യരുത്. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയവര്‍ക്ക് നന്ദി." ആന്റണി വർഗീസ് കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/362365/content-highlights-i-have-no-connection-with-that-fake-fan-page-antony-varghese-clarifies-on-drishyam-3-pr-controversy)