#Attempted rape #imprisonment #Nadapuram
കോഴിക്കോട് : (https://truevisionnews.com/) വയോധികയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 17വർഷം കഠിന തടവും1,40000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്സോ കോടതി. വെള്ളൂർ സ്വദേശി മോറത്ത് മീത്തൽ രജീഷ് (46) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. ജഡ്ജ് ദേവൻ.കെ.മേനോൻ ശിക്ഷിച്ചത്.
2022 നവംബർ 13 വൈകുന്നേരം മൂന്നര മണിക്ക് വീട്ടിൽ ഒറ്റയ്ക്കിരുന്ന് ടിവി കാണുകയായിരുന്ന 66 കാരിയുടെ വീട്ടിൽ ചിരട്ട വാങ്ങാൻ എന്ന വ്യാജേന അതിക്രമിച്ചു കയറി വരികയും വായ പൊത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തി തള്ളിയിട്ടു ബലാത്സംഗത്തിന് മുതിരുകയും ആയിരുന്നു .
സംഭവത്തിൽ പരിക്കുപറ്റിയ അതിജീവിത ബന്ധുക്കളുടെയും പരിസരവാസികളുടെയും സഹായത്താൽ ഉടൻ നാദാപുരം പോലീസ് സ്റ്റേഷനിൽ ഹാജരായി പരാതി നൽകുകയും തുടർന്ന് നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടുകയും ആയിരുന്നു കേസിലെ പ്രതിയുടെ കുറ്റസമ്മത മൊഴിയുടെയും സാക്ഷി മൊഴികളുടെയുംസാഹചര്യ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലും ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
കോടതിയിൽ വിചാരണ മദ്ധ്യേ പരാതിക്കാരിയുടെ അയൽവാസികളായ രണ്ടുപേർ പ്രതിക്ക് അനുകൂലമായി കൂറു മാറി മൊഴി നൽകിയിരുന്നു. നാദാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകൾ ഹാജരാക്കുകയും ചെയ്തു .
പോലീസ് സബ് ഇൻസ്പെക്ടർ മാരായ വിനീത് വിജയൻ കെ അബ്ദുള്ള എന്നിവരാണ് കേസ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
Content Highlight: Content Highlights:- Woman tried to rape by covering her mouth, pushing her away; Accused gets 17 years rigorous imprisonment and fined Rs 1,40,000


































