'സത്യം വിജയിച്ചു, കൂടെയുണ്ടെന്ന് പറഞ്ഞ് തങ്ങളെ അവ​ഗണിച്ച് പുച്ഛിച്ച് തള്ളിയവർക്കുള്ള മറുപടി'; ഹർഷിന ജോലിയിൽ പ്രവേശിച്ചു

'സത്യം വിജയിച്ചു, കൂടെയുണ്ടെന്ന് പറഞ്ഞ് തങ്ങളെ അവ​ഗണിച്ച് പുച്ഛിച്ച് തള്ളിയവർക്കുള്ള മറുപടി'; ഹർഷിന ജോലിയിൽ പ്രവേശിച്ചു
May 26, 2026 12:15 PM | By VIPIN P V
#Latest News #Health Department #KK Harshina #Medical Negligence #Kozhikode Medical College

കോഴിക്കോട്: ( www.truevisionnews.com )പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്ന് നീണ്ട ഒൻപത് വർഷക്കാലം ദുരിതമനുഭവിച്ച ഹർഷിന ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിച്ചു. ഓഫീസ് അറ്റൻഡറായാണ് ഹർഷിന ചുമതലയേറ്റത്.

പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ഹർഷിനയ്ക്ക് അതേ മെഡിക്കൽ കോളേജിൽ തന്നെ സ്ഥിരം ജോലി നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ഇന്നലെയാണ് നിയമന ഉത്തരവ് കൈമാറിയത്.

ഇന്ന് ജോലിയിൽ പ്രവേശിക്കാനായി സമരസമിതി നേതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം മെഡിക്കൽ കോളേജിലെത്തിയ ഹർഷിന വികാരാധീനയായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. "കൂടെയുണ്ട് കൂടെയുണ്ട് എന്ന് പറഞ്ഞ് തങ്ങളെ അവഗണിക്കുകയും പുച്ഛിച്ചു തള്ളുകയും ചെയ്ത മുൻ അധികാരികൾക്കുള്ള ശക്തമായ മറുപടിയാണിത്," എന്ന് ഹർഷിന പറഞ്ഞു. കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചു.

ആരോ​ഗ്യമന്ത്രി കൂടെയുണ്ടെന്ന് ഇപ്പോൾ തോന്നി. ഒൻപത് വർഷം മരണം മുന്നിൽക്കണ്ടു ജീവിച്ചതിനൊടുവിൽ സത്യം വിജയിച്ചുവെന്നും ഹർഷിന പ്രതികരിച്ചു. കുറ്റക്കാർക്കെതിരെയുള്ള കേസ് കോടതിയിൽ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.

2017ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങുന്നത്. തുടർന്ന് 2022-ൽ മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് ഇത് പുറത്തെടുത്തത്. മതിയായ നഷ്ടപരിഹാരവും നീതിയും ആവശ്യപ്പെട്ട് ഹർഷിന നടത്തിയ നീണ്ട നിയമ-സമര പോരാട്ടങ്ങൾക്കൊടുവിലാണ് ഇപ്പോൾ പുതിയ സർക്കാർ ഹർഷിനയ്ക്ക് സ്ഥിരം ജോലി നൽകിയത്.

Content Highlight: Content Highlights:- KK Harshina Joins Kozhikode Medical College Job After Surgical Negligence

#Latest News #Health Department #KK Harshina #Medical Negligence #Kozhikode Medical College

Next TV

Related Stories
മേപ്പാടി കാട്ടാന ആക്രമണം: മരിച്ച ജെസിയുടെ കുടുംബാംഗത്തിന് ജോലിയും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന്  ടി. സിദ്ദിഖ്

May 26, 2026 01:12 PM

മേപ്പാടി കാട്ടാന ആക്രമണം: മരിച്ച ജെസിയുടെ കുടുംബാംഗത്തിന് ജോലിയും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ടി. സിദ്ദിഖ്

മേപ്പാടി കാട്ടാന ആക്രമണം: മരിച്ച ജെസിയുടെ കുടുംബാംഗത്തിന് ജോലിയും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ടി. സിദ്ദിഖ്...

Read More >>
പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉച്ചയ്ക്ക് ശേഷം ധനമന്ത്രിയുമായും കൂടിക്കാഴ്ച

May 26, 2026 12:42 PM

പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉച്ചയ്ക്ക് ശേഷം ധനമന്ത്രിയുമായും കൂടിക്കാഴ്ച

പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉച്ചയ്ക്ക് ശേഷം ധനമന്ത്രിയുമായും...

Read More >>
വയനാട് മേപ്പാടിയിലെ കാട്ടാന ആക്രമണം; കടുത്ത ജനപ്രതിനിഷേധത്തെത്തുടർന്ന് ആനയെ മയക്കുവെടി വെക്കാൻ ഉത്തരവ്

May 26, 2026 12:40 PM

വയനാട് മേപ്പാടിയിലെ കാട്ടാന ആക്രമണം; കടുത്ത ജനപ്രതിനിഷേധത്തെത്തുടർന്ന് ആനയെ മയക്കുവെടി വെക്കാൻ ഉത്തരവ്

വയനാട്ടിലെ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന്...

Read More >>
 ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ;മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എം.എൽ.എ കെ പി നൗഷാദലി ഇ ശ്രീധരനെ കണ്ടു

May 26, 2026 12:34 PM

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ;മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എം.എൽ.എ കെ പി നൗഷാദലി ഇ ശ്രീധരനെ കണ്ടു

അതിവേഗ റെയിൽ പദ്ധതിയുമായി സഹകരിക്കാൻ നീക്കം; മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എം.എൽ.എ കെ പി നൗഷാദലി ഇ ശ്രീധരനെ...

Read More >>
Top Stories

News Roundup