ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ;മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എം.എൽ.എ കെ പി നൗഷാദലി ഇ ശ്രീധരനെ കണ്ടു

 ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ;മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എം.എൽ.എ കെ പി നൗഷാദലി ഇ ശ്രീധരനെ കണ്ടു
May 26, 2026 12:34 PM | By Fidha Parvin
#LATEST NEWS #High-speed rail project #E Sreedharan #KP Naushadali #Kerala CM

മലപ്പുറം: (https://truevisionnews.com/) വിവാദമായ കെ-റെയിൽ പദ്ധതി പൂർണ്ണമായി ഉപേക്ഷിച്ചതിന് പിന്നാലെ, മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പാത പദ്ധതിയുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നതായി സൂചന. പദ്ധതിയുടെ ഭാഗമായി ഇ. ശ്രീധരൻ ഉടൻ തന്നെ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തും.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊന്നാനി എം.എൽ.എ കെ.പി. നൗഷാദലി ഇ. ശ്രീധരനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടിരുന്നു. വികസന കാര്യങ്ങളിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ സന്നദ്ധനാണെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ പദ്ധതിയുടെ പ്രാഥമിക റിപ്പോർട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറും. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ഈ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, സംസ്ഥാന സർക്കാർ അനുകൂല നിലപാട് എടുത്താൽ കേന്ദ്രത്തിൽ നിന്ന് നിർണായക നീക്കങ്ങൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, കെ-റെയിൽ പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ഉടൻ നീക്കം ചെയ്യാൻ സംസ്ഥാന റവന്യൂ വകുപ്പ് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. പദ്ധതിക്കായി 1221 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ നേരത്തെ പുറപ്പെടുവിച്ചിരുന്ന ഉത്തരവുകളെല്ലാം റദ്ദാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

Content Highlight: Content Highlights:-Move to cooperate with high-speed rail project; MLA KP Naushadali met E Sreedharan as the Chief Minister's representative

#LATEST NEWS #High-speed rail project #E Sreedharan #KP Naushadali #Kerala CM

Next TV

Related Stories
മേപ്പാടി കാട്ടാന ആക്രമണം: മരിച്ച ജെസിയുടെ കുടുംബാംഗത്തിന് ജോലിയും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന്  ടി. സിദ്ദിഖ്

May 26, 2026 01:12 PM

മേപ്പാടി കാട്ടാന ആക്രമണം: മരിച്ച ജെസിയുടെ കുടുംബാംഗത്തിന് ജോലിയും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ടി. സിദ്ദിഖ്

മേപ്പാടി കാട്ടാന ആക്രമണം: മരിച്ച ജെസിയുടെ കുടുംബാംഗത്തിന് ജോലിയും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ടി. സിദ്ദിഖ്...

Read More >>
പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉച്ചയ്ക്ക് ശേഷം ധനമന്ത്രിയുമായും കൂടിക്കാഴ്ച

May 26, 2026 12:42 PM

പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉച്ചയ്ക്ക് ശേഷം ധനമന്ത്രിയുമായും കൂടിക്കാഴ്ച

പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉച്ചയ്ക്ക് ശേഷം ധനമന്ത്രിയുമായും...

Read More >>
വയനാട് മേപ്പാടിയിലെ കാട്ടാന ആക്രമണം; കടുത്ത ജനപ്രതിനിഷേധത്തെത്തുടർന്ന് ആനയെ മയക്കുവെടി വെക്കാൻ ഉത്തരവ്

May 26, 2026 12:40 PM

വയനാട് മേപ്പാടിയിലെ കാട്ടാന ആക്രമണം; കടുത്ത ജനപ്രതിനിഷേധത്തെത്തുടർന്ന് ആനയെ മയക്കുവെടി വെക്കാൻ ഉത്തരവ്

വയനാട്ടിലെ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന്...

Read More >>
Top Stories

News Roundup