കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് ജില്ലയുടെ പുതിയ കളക്ടറായി എം.എസ്. മാധവിക്കുട്ടി ഐ.എ.എസ് ഔദ്യോഗികമായി ചുമതലയേറ്റു. കളക്ടറേറ്റിലെത്തിയ പുതിയ കളക്ടറെ ചുമതലയൊഴിഞ്ഞ സ്നേഹിൽ കുമാർ സിങ് ഉപഹാരം നൽകി സ്വീകരിച്ചു. ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്നും ജനകീയ പ്രശ്നങ്ങളിൽ വേഗത്തിൽ ഇടപെടുമെന്നും ചുമതലയേറ്റ ശേഷം പുതിയ കളക്ടർ വ്യക്തമാക്കി.

പാലക്കാട് ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇവർ. നിലവിലെ കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിംഗിനെ കോളേജ് വിദ്യാഭ്യാസ ഡയറക്ടറായി മാറ്റിയ ഒഴിവിലാണ് മാധവിക്കുട്ടിയുടെ നിയമനം.
സിവിൽ സർവീസ് രംഗത്തെ മികച്ച പ്രവർത്തന പരിചയവുമായി എത്തുന്ന മാധവിക്കുട്ടി ഇന്ന് രാവിലെ കളക്ടറേറ്റിലെത്തി ഔദ്യോഗികമായി ചാർജെടുക്കുകയായിരുന്നു. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് പുതിയ കളക്ടറെ സ്വീകരിച്ചു.
2018 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയായ എം.എസ്. മാധവിക്കുട്ടി കൊല്ലം സ്വദേശിനിയാണ്. എറണാകുളം അസിസ്റ്റന്റ് കളക്ടറായാണ് സിവിൽ സർവീസ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് തിരുവനന്തപുരം സബ് കളക്ടർ, തിരുവനന്തപുരത്തും കോഴിക്കോട്ടും ജില്ലാ വികസന കമ്മീഷണർ (DDC), കൊച്ചി വികസന കമ്മീഷണർ, വൈറ്റില മൊബിലിറ്റി ഹബ്ബ് എം.ഡി തുടങ്ങിയ സുപ്രധാന തസ്തികകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്.
MSMadhavikutty IAS takes charge as the new Collector of Kozhikode district


































