---
title: "'സ്വിമ്മിങ് പൂളിൽ രുക്മിണി വസന്തിന്റെ ബിക്കിനി ഫോട്ടോഷൂട്ട്'; വ്യാജ ചിത്രത്തിനെതിരെ  പരാതി നല്‍കി നടി "
english_title: "Content Highlights:- Actress Rukmini Vasanth files complaint over fake bikini picture"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361582/content-highlights-actress-rukmini-vasanth-files-complaint-over-fake-bikini-picture"
published_at: "2026-05-25T11:52:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13eb3dadc97_rukmini_vasath.jpg"
keywords: ["Latest News", "Rukmini Vasanth", "Fake Bikini Picture", "Complaint"]
---

# 'സ്വിമ്മിങ് പൂളിൽ രുക്മിണി വസന്തിന്റെ ബിക്കിനി ഫോട്ടോഷൂട്ട്'; വ്യാജ ചിത്രത്തിനെതിരെ  പരാതി നല്‍കി നടി 

> **Lead Summary:** ** 'സപ്ത**സാഗര ദാച്ചെ യെല്ലോ', 'കാന്താര ചാപ്റ്റർ വൺ' എന്നീ കന്നഡ ചിത്രങ്ങളിലൂടെ ഏവരുടേയും പ്രിയങ്കരിയായി മാറിയ നടിയാണ് രുക്മിണി വസന്ത്.

## Article Content

** 'സപ്ത**സാഗര ദാച്ചെ യെല്ലോ', 'കാന്താര ചാപ്റ്റർ വൺ' എന്നീ കന്നഡ ചിത്രങ്ങളിലൂടെ ഏവരുടേയും പ്രിയങ്കരിയായി മാറിയ നടിയാണ് രുക്മിണി വസന്ത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടിയുടേത് എന്ന തരത്തിൽ ഒരു ബിക്കിനി ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങൾ ഡീപ് ഫേക്ക് ഉപയോഗിച്ച് നിർമിച്ചതാണെന്ന് വ്യക്തമാക്കിയ രുക്മിണി സൈബർ ക്രൈം ഡിപ്പാർട്ട്മെന്റിന് പരാതി നൽകി.

> "എന്റേതെന്ന തരത്തിൽ ഓൺലൈനിൽ പ്രചരിക്കുന്ന, ചില എഐ നിർമിത ചിത്രങ്ങൾ എന്റെയും എന്റെ ടീമിന്റെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ ചിത്രങ്ങൾ പൂർണമായും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഇത്തരത്തിൽ കൃത്രിമമായി നിർമിച്ച ഉള്ളടക്കങ്ങൾ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും അങ്ങേയറ്റം ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തിയും സ്വകാര്യതയിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റവുമാണ്.

ഞങ്ങൾ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഈ ചിത്രങ്ങൾ നിർമിച്ചവർക്കും പ്രചരിപ്പിച്ചവർക്കും എതിരെ ആവശ്യമായ നിയമനടപടികളും സൈബർ ക്രൈം ആക്ഷനുകളും ആരംഭിക്കുകയാണ്.

> ഇത്തരം ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിൽ നിന്നും അതുമായി സഹകരിക്കുന്നതിൽ നിന്നും എല്ലാവരും ദയവായി പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു," എന്നാണ് രുക്മിണി പ്രസ്താവനയിൽ പറയുന്നത്.

'സ്വിമ്മിങ് പൂളിൽ രുക്മിണി വസന്തിന്റെ ബിക്കിനി ഫോട്ടോഷൂട്ട്' എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിൽ ഈ വ്യാജ ചിത്രങ്ങൾ പ്രചരിച്ചത്. നിരവധി പേരാണ് ഇത് യഥാർഥമാണെന്ന തരത്തിൽ പങ്കുവയ്ക്കുന്നത്. ചിത്രങ്ങൾ വൈറലായതോടെ, നിയമനടപടിയുമായി മുന്നോട്ടുപോകാൻ നടി തീരുമാനിക്കുകയായിരുന്നു.

ഋഷഭ് ഷെട്ടി ഒരുക്കിയ 'കാന്താര ചാപ്റ്റർ വൺ എ ലെജൻഡ് ' എന്ന സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ കനകവതി എന്ന വില്ലൻ കഥാപാത്രം നടിക്ക് പാൻ ഇന്ത്യൻ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. യഷ് നായകനായ ഗീതുമോഹൻദാസ് ചിത്രം 'ടോക്സിക്', ജൂനിയർ എൻടിആറിന്റെ 'ഡ്രാഗൺ' എന്നിവയാണ് രുക്മിണിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/361582/content-highlights-actress-rukmini-vasanth-files-complaint-over-fake-bikini-picture)