---
title: "തന്റേതെന്ന പേരിൽ പ്രചരിക്കുന്ന ബിക്കിനി വീഡിയോ വ്യാജം; തുറന്നടിച്ച് നടി രുക്മിണി വസന്ത്"
english_title: "Content highlight:-Actress Rukmini Vasanth says bikini video being circulated in her name is fake"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361438/content-highlight-actress-rukmini-vasanth-says-bikini-video-being-circulated-in-her-name-is-fake"
published_at: "2026-05-24T16:03:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12d425bc22b_RUKMINI_.jpg"
keywords: ["latest news", "Rukmini Vasanth", "Bikini"]
---

# തന്റേതെന്ന പേരിൽ പ്രചരിക്കുന്ന ബിക്കിനി വീഡിയോ വ്യാജം; തുറന്നടിച്ച് നടി രുക്മിണി വസന്ത്

> **Lead Summary:** **[** 'സപ്ത സാഗരദാച്ചേ എല്ലോ', 'കാന്താര ചാപ്റ്റർ 1' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം രുക്മിണി വസന്തിന്റെ പേരിലുള്ള വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. സ്വിമ്മിങ് പൂളിൽ ബിക്കിനി ഫോട്ടോഷൂട്ട് നടത്തുന്ന രീതിയിലുള്ള ഈ വീഡിയോ 'ഡീപ് ഫേക്ക്' സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് നടി വ്യക്തമാാക്കി. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

## Article Content

**[** 'സപ്ത സാഗരദാച്ചേ എല്ലോ', 'കാന്താര ചാപ്റ്റർ 1' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം രുക്മിണി വസന്തിന്റെ പേരിലുള്ള വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. സ്വിമ്മിങ് പൂളിൽ ബിക്കിനി ഫോട്ടോഷൂട്ട് നടത്തുന്ന രീതിയിലുള്ള ഈ വീഡിയോ 'ഡീപ് ഫേക്ക്' സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് നടി വ്യക്തമാാക്കി. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും വ്യക്തിപരമായ സ്വകാര്യതയുടെ നഗ്നമായ ലംഘനമാണെന്നും അങ്ങേയറ്റം നിരുത്തരവാദപരമായ പ്രവണതയാണെന്നും രുക്മിണി കുറിച്ചു. എക്സ്  അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ രുക്മിണി എന്ന പേരിൽ വലിയ രീതിയിലാണ് ഈ വീഡിയോ പ്രചരിച്ചത്. പലരും ഇത് യഥാർത്ഥ വീഡിയോ ആണെന്ന രീതിയിലാണ് പങ്കുവെച്ചിരുന്നത്. 'കാന്താര'യിലെ കനകാവതി എന്ന കഥാപാത്രത്തിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധേയയായ രുക്മിണിക്ക് മലയാളത്തിലടക്കം നിരവധി ആരാധകരുണ്ട്.

അതേസമയം, കരിയറിൽ മികച്ച പ്രൊജക്ടുകളുമായി മുന്നേറുകയാണ് താരം. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യഷ് ചിത്രം 'ടോക്സിക്', പ്രശാന്ത് നീൽ-ജൂനിയർ എൻ.ടി.ആർ കൂട്ടുകെട്ടിലിറങ്ങുന്ന 'ഡ്രാഗൺ' എന്നിവയിൽ പ്രധാന വേഷങ്ങളിൽ രുക്മിണി എത്തുന്നുണ്ട്. നയൻതാര, ഹുമ ഖുറേഷി, കിയാര അദ്വാനി എന്നിവരടങ്ങുന്ന വമ്പൻ താരനിര അണിനിരക്കുന്ന 'ടോക്സിക്' ജൂൺ 4-ന് തീയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/361438/content-highlight-actress-rukmini-vasanth-says-bikini-video-being-circulated-in-her-name-is-fake)