---
title: "'എല്ലാ ദിവസവും എനിക്ക് പുതിയ തുടക്കമാണ്'; ഉപദേശങ്ങൾ ചോദിച്ച മാധ്യമങ്ങൾക്ക് വിനയത്തോടെ മറുപടി നൽകി ഐശ്വര്യ റായ്"
english_title: "Content Highlights:- 'Every day is a new beginning for me'; Aishwarya Rai humbly replies to media asking for advice"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361459/content-highlights-every-day-is-a-new-beginning-for-me-aishwarya-rai-humbly-replies-to-media-asking-for-advice"
published_at: "2026-05-24T17:17:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12e5e9b8006_Aishwarya_Rai.jpg"
keywords: ["Cannes 2026", "Aishwarya Rai Bachchan", "Cannes Film Festival"]
---

# 'എല്ലാ ദിവസവും എനിക്ക് പുതിയ തുടക്കമാണ്'; ഉപദേശങ്ങൾ ചോദിച്ച മാധ്യമങ്ങൾക്ക് വിനയത്തോടെ മറുപടി നൽകി ഐശ്വര്യ റായ്

> **Lead Summary:** ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഐശ്വര്യ റായ് ബച്ചൻ 2026-ലെ കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപെറ്റിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ച റെഡ് കാർപെറ്റിൽ ചുവടുവെച്ച താരം, ശനിയാഴ്ച നടന്ന സമാപന ചടങ്ങിലും തിളങ്ങി. പതിവുപോലെ തന്റെ പ്രൗഢിയും സൗന്ദര്യവും കൊണ്ട് കാണികളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ കവരാൻ ഇത്തവണയും ഐശ്വര്യക്ക് സാധിച്ചു.

## Article Content

ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഐശ്വര്യ റായ് ബച്ചൻ 2026-ലെ കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപെറ്റിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ച റെഡ് കാർപെറ്റിൽ ചുവടുവെച്ച താരം, ശനിയാഴ്ച നടന്ന സമാപന ചടങ്ങിലും തിളങ്ങി. പതിവുപോലെ തന്റെ പ്രൗഢിയും സൗന്ദര്യവും കൊണ്ട് കാണികളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ കവരാൻ ഇത്തവണയും ഐശ്വര്യക്ക് സാധിച്ചു.

> മേളക്കിടയിൽ ഇന്നത്തെ തലമുറയിലെ വളർന്നുവരുന്ന യുവതാരങ്ങൾക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളതെന്ന് ചോദിച്ചപ്പോൾ വളരെ വിനയത്തോടെയാണ് ഐശ്വര്യ മറുപടി പറഞ്ഞത്. ഒരു കലാകാരി എന്ന നിലയിൽ തനിക്ക് ഇപ്പോഴും ഓരോ ദിവസവും തികച്ചും പുതിയൊരു ദിവസമായാണ് തോന്നുന്നതെന്ന് അവർ പറഞ്ഞു." സർഗ്ഗാത്മകത നിറഞ്ഞ ഈ യാത്രയിൽ പുതിയ കാര്യങ്ങൾ സ്വയം കണ്ടെത്താനാണ് താൻ ഇപ്പോഴും ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു മൈക്ക് മുന്നിലേക്ക് നീട്ടി മറ്റുള്ളവർക്ക് നൽകാനുള്ള ഉപദേശത്തെക്കുറിച്ച് ചോദിക്കുമ്പോൾ വലിയൊരു സ്ഥാനത്ത് ഇരുത്തുന്നത് പോലെയാണ് തോന്നുന്നത്. യഥാർത്ഥത്തിൽ ജനങ്ങളിൽ നിന്ന് ലഭിക്കുന്ന ഈ സ്നേഹവും ആരാധനയും അർഹതയോടെ നേടിയെടുക്കാൻ താൻ ഇപ്പോഴും കഠിനാധ്വാനം" ചെയ്യുകയാണെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.

> കലാരംഗത്തായാലും അല്ലെങ്കിൽ മറ്റേത് മേഖലയിലായാലും ഓരോരുത്തരുടെയും യാത്രകൾ തികച്ചും വ്യക്തിപരമാണെന്ന് അവർ ഓർമ്മിപ്പിച്ചു. "സ്വന്തം അനുഭവങ്ങളാണ് ഒരാളെ കൂടുതൽ കരുത്തരാക്കുന്നതും ഭാവിയിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നതും. ഓരോരുത്തരുടെയും താല്പര്യങ്ങളും വഴികളും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഏത് കാര്യമാണ് നിങ്ങൾക്ക് വിജയം തരികയെന്നോ ഏതാണ് ശരിയെന്നോ തെറ്റെന്നോ മുൻകൂട്ടി പറയാൻ ആർക്കും കഴിയില്ലെന്നും സ്വന്തം അനുഭവങ്ങളിലൂടെ തന്നെ അത് തിരിച്ചറിയണമെന്നും പറഞ്ഞാണ്" ഐശ്വര്യ റായ് ബച്ചൻ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/361459/content-highlights-every-day-is-a-new-beginning-for-me-aishwarya-rai-humbly-replies-to-media-asking-for-advice)