കൊലയാളി എത്തിയത് സ്വർണ്ണം ലക്ഷ്യമിട്ട്? വെണ്ണിയോട് ഫാത്തിമയുടെ കൊലപാതകം; ഷൂ ലെയ്‌സ് കേന്ദ്രീകരിച്ച് അന്വേഷണം

കൊലയാളി എത്തിയത് സ്വർണ്ണം ലക്ഷ്യമിട്ട്? വെണ്ണിയോട് ഫാത്തിമയുടെ കൊലപാതകം; ഷൂ ലെയ്‌സ് കേന്ദ്രീകരിച്ച് അന്വേഷണം
May 25, 2026 12:28 PM | By Athira V
#Latest News #Murder Case #Wayanad #Fathima Murder

കല്‍പ്പറ്റ: ( www.truevisionnews.com ) വെണ്ണിയോട് വയോധികയുടെ കൊലപാതകം മോഷണശ്രമത്തിനിടെ എന്ന് ഉറപ്പിച്ച് പൊലീസ്. 80 വയസുകാരിയായ ഫാത്തിമയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രദേശത്ത് ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി.

ഇന്നലെ വൈകീട്ടോടെയാണ് സംഭവം. സാധാരണയായി മക്കളോടൊപ്പമാണ് ഫാത്തിമ താമസിക്കുന്നത്. മക്കളുടെ വീടുകള്‍ക്ക് അരികില്‍ ഇവരുടെ തറവാട് വീട് ഉണ്ട്.

അവിടേയ്ക്ക് പോയ സമയത്താണ് കൊലപാതകം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. ഉമ്മയെ അന്വേഷിച്ച് ഇളയ മകന്‍ ഉസ്മാന്‍ തറവാട്ട് വീട്ടില്‍ എത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. വീടിന്റെ മുന്‍ഭാഗത്ത് നിന്ന് സംശയാസ്പദമായ നിലയില്‍ ഷൂവിന്റെ ലെയ്‌സ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് നായ ഇത് മണംപിടിച്ച് വീട്ടില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരം വരെ പോയി.

Content Highlights:- Police confirm that the murder of the elderly woman by wayanad, during an attempted robbery

#Latest News #Murder Case #Wayanad #Fathima Murder

Next TV

Related Stories
കുഞ്ഞിനെ കൊണ്ടുപോകാൻ സമ്മതിച്ചില്ല, പിന്നാലെ മരണം; കാസർഗോഡ് യുവതിയുടെ ആത്മഹത്യ, ഭർത്താവ് ആദിൽ റിമാൻഡിൽ

May 25, 2026 12:40 PM

കുഞ്ഞിനെ കൊണ്ടുപോകാൻ സമ്മതിച്ചില്ല, പിന്നാലെ മരണം; കാസർഗോഡ് യുവതിയുടെ ആത്മഹത്യ, ഭർത്താവ് ആദിൽ റിമാൻഡിൽ

വിവാഹ വാർഷിക തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവിനെ...

Read More >>
കളക്ടർ ചുമതലയേറ്റു;  ജനകീയ പ്രശ്നങ്ങളിൽ വേഗത്തിൽ ഇടപെടും - എം.എസ്. മാധവിക്കുട്ടി ഐ.എ.എസ്

May 25, 2026 12:28 PM

കളക്ടർ ചുമതലയേറ്റു; ജനകീയ പ്രശ്നങ്ങളിൽ വേഗത്തിൽ ഇടപെടും - എം.എസ്. മാധവിക്കുട്ടി ഐ.എ.എസ്

കോഴിക്കോട് ജില്ലയുടെ പുതിയ കളക്ടറായി എം.എസ്. മാധവിക്കുട്ടി ഐ.എ.എസ്...

Read More >>
Top Stories

News Roundup

GCC News