---
title: "ലോഗോയിലെ ആ 'ഗ്രീക്ക്' വാക്കിന്റെ അർത്ഥം ഇതാണ്! ബിഗ് ബോസ് സീസൺ 8 ലോഗോയ്ക്ക് പിന്നിലെ രഹസ്യം പുറത്ത്"
english_title: "Content highlight:-The secret behind the Bigg Boss Season 8 logo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361568/content-highlight-the-secret-behind-the-bigg-boss-season-8-logo"
published_at: "2026-05-25T11:17:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13e2d3311fc_BIGGBOSS_8.jpg"
keywords: ["LATEST NEWS", "Bigboss", "Logo"]
---

# ലോഗോയിലെ ആ 'ഗ്രീക്ക്' വാക്കിന്റെ അർത്ഥം ഇതാണ്! ബിഗ് ബോസ് സീസൺ 8 ലോഗോയ്ക്ക് പിന്നിലെ രഹസ്യം പുറത്ത്

> **Lead Summary:** **[**മലയാളം ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോയായ 'ബിഗ് ബോസ്' എട്ടാം സീസണിലേക്ക് കടക്കുകയാണ്. ഏഴാം സീസണിന്റെ ഗ്രാൻഡ് ഫിനാലെ വേദിയിൽ വെച്ചുതന്നെ അവതാരകനായ മോഹൻലാൽ അടുത്ത സീസൺ പ്രഖ്യാപിച്ചിരുന്നു. പുതിയ സീസൺ എന്ന് മുതൽ ആരംഭിക്കുമെന്ന ഔദ്യോഗിക തീയതി പുറത്തുവന്നിട്ടില്ലെങ്കിലും, മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട പുതിയ സീസണിന്റെ ലോഗോയും പ്രഖ്യാപനവും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

## Article Content

**[**മലയാളം ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോയായ 'ബിഗ് ബോസ്' എട്ടാം സീസണിലേക്ക് കടക്കുകയാണ്. ഏഴാം സീസണിന്റെ ഗ്രാൻഡ് ഫിനാലെ വേദിയിൽ വെച്ചുതന്നെ അവതാരകനായ മോഹൻലാൽ അടുത്ത സീസൺ പ്രഖ്യാപിച്ചിരുന്നു. പുതിയ സീസൺ എന്ന് മുതൽ ആരംഭിക്കുമെന്ന ഔദ്യോഗിക തീയതി പുറത്തുവന്നിട്ടില്ലെങ്കിലും, മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട പുതിയ സീസണിന്റെ ലോഗോയും പ്രഖ്യാപനവും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

പതിവ് സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ നിരവധി സാധാരണക്കാർ ഷോയുടെ ഭാഗമാകുമെന്നാണ് മോഹൻലാൽ നൽകിയിരിക്കുന്ന സൂചന. ഇത് വരും സീസണിന്റെ ആവേശം ഇരട്ടിയാക്കുമെന്നുറപ്പാണ്. ചുവപ്പും ഗോൾഡനും നിറങ്ങൾ സമന്വയിപ്പിച്ചാണ് ഇത്തവണത്തെ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. ചുവപ്പ് ബാക്ക്ഗ്രൗണ്ടിൽ വലിയ ഫോണ്ടിൽ '8' എന്ന് മധ്യഭാഗത്തായി എഴുതി, അതിനുള്ളിലാണ് ബിഗ് ബോസിന്റെ ഐക്കോണിക് അടയാളമായ കണ്ണുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതാദ്യമായി ലോഗോയിൽ മറ്റൊരു വാക്ക് കൂടി എഴുതിച്ചേർത്തിട്ടുണ്ട് എന്നതാണ് ആരാധകരെ ആകർഷിച്ച പ്രധാന കാര്യം. 'ജനാധിപത്യം' എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കാണ് ലോഗോയ്ക്കുള്ളിൽ ഒളിപ്പിച്ചിരിക്കുന്നതെന്ന് സോഷ്യൽ മീഡിയയിലെ ബിഗ് ബോസ് ട്രെൻഡ് അനലിസ്റ്റുകൾ കണ്ടെത്തിക്കഴിഞ്ഞു. ലോഗോയ്ക്ക് പിന്നിലായി കാണുന്ന അഗ്നിനാളങ്ങൾ, ഇത്തവണ വീട്ടിൽ നടക്കാൻ പോകുന്നത് തീപാറുന്ന പോരാട്ടമായിരിക്കുമെന്ന സൂചനയാണ് നൽകുന്നത്. ഏതായാലും പുത്തൻ മാറ്റങ്ങളോടെയെത്തുന്ന എട്ടാം സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/361568/content-highlight-the-secret-behind-the-bigg-boss-season-8-logo)