---
title: "ബുമ്ര ഫുട്ബോൾ താരം, ഭോപ്പാലുകാർ ബിഹാറികൾ! സ്റ്റേജിൽ തുടർച്ചയായി അബദ്ധം പിണഞ്ഞ് രാം ചരൺ; സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം"
english_title: "Bumrah is a football player, Bhopal people are Biharis! Ram Charan keeps making mistakes on stage; trolls galore on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361445/bumrah-is-a-football-player-bhopal-people-are-biharis-ram-charan-keeps-making-mistakes-on-stage-trolls-galore-on-social-media"
published_at: "2026-05-24T16:23:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12d9b0cbe93_Ram_Charan.jpg"
keywords: ["Ram Charan", "Jasprit Bumrah", "Ram Charan Goof Up", "Telugu Cinema"]
---

# ബുമ്ര ഫുട്ബോൾ താരം, ഭോപ്പാലുകാർ ബിഹാറികൾ! സ്റ്റേജിൽ തുടർച്ചയായി അബദ്ധം പിണഞ്ഞ് രാം ചരൺ; സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

> **Lead Summary:** > **[**പുതിയ ചിത്രമായ 'പെഡ്ഡി'യുടെ വമ്പൻ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ തെലുങ്ക് സൂപ്പർ താരം രാം ചരണിന് സംഭവിച്ച തുടർച്ചയായ അബദ്ധങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ പ്രമുഖ പേസ് ബൗളറായ ജസ്പ്രീത് ബുമ്രയെ താരം "ഫുട്ബോൾ താരം" എന്ന് വിളിച്ചതാണ് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചത്. ഇതിന് തൊട്ടുപിന്നാലെ ഭോപ്പാലിലെ ജനങ്ങളെ 'ബിഹാറികൾ' എന്ന് അഭിസംബോധന ചെയ്തതും താരത്തിന് മറ്റൊരു വലിയ അബദ്ധമായി മാറി. ശനിയാഴ്ച നടന്ന ചടങ്ങിന്റെ ഈ വീഡിയോ ക്ലിപ്പുകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ട്രോളുകളിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.

## Article Content

> **[**പുതിയ ചിത്രമായ 'പെഡ്ഡി'യുടെ വമ്പൻ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ തെലുങ്ക് സൂപ്പർ താരം രാം ചരണിന് സംഭവിച്ച തുടർച്ചയായ അബദ്ധങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ പ്രമുഖ പേസ് ബൗളറായ ജസ്പ്രീത് ബുമ്രയെ താരം "ഫുട്ബോൾ താരം" എന്ന് വിളിച്ചതാണ് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചത്. ഇതിന് തൊട്ടുപിന്നാലെ ഭോപ്പാലിലെ ജനങ്ങളെ 'ബിഹാറികൾ' എന്ന് അഭിസംബോധന ചെയ്തതും താരത്തിന് മറ്റൊരു വലിയ അബദ്ധമായി മാറി. ശനിയാഴ്ച നടന്ന ചടങ്ങിന്റെ ഈ വീഡിയോ ക്ലിപ്പുകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ട്രോളുകളിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.

എആർ റഹ്മാൻ, ജാൻവി കപൂർ എന്നിവരുൾപ്പെടെയുള്ള സിനിമയുടെ അണിയറപ്രവർത്തകർ പങ്കെടുത്ത ചടങ്ങിലെ ഒരു ഇന്ററാക്ടവ് റൗണ്ടിലാണ് രാം ചരണിന് നാക്കുപിഴ സംഭവിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ വിവരിക്കാനുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം.

സച്ചിൻ ടെൻഡുൽക്കറെ 'ലെജൻഡ്' എന്നും, എം.എസ് ധോണിയെ 'കൂൾ' എന്നും, രോഹിത് ശർമ്മയെ 'എല്ലാവരുടെയും പ്രിയങ്കരൻ' എന്നും, വിരാട് കോഹ്‌ലിയെ 'ഫയർ' എന്നും വിശേഷിപ്പിച്ച താരം ബുമ്രയുടെ ഊഴമെത്തിയപ്പോഴാണ് നിയന്ത്രണം വിട്ടത്.

> "ജസ്പ്രീത് ബുമ്ര ജി, ഞാൻ നിങ്ങളുടെ വലിയൊരു ആരാധകനാണ്. എനിക്ക് ഫുട്ബോൾ വളരെ ഇഷ്ടമാണ്, നിങ്ങൾ ഫുട്ബോളിനെ ഇത്രയധികം ഉയരങ്ങളിലേക്ക് എത്തിക്കുന്നു. ലവ് യു സർ," എന്നായിരുന്നു രാം ചരണിന്റെ വാക്കുകൾ.

ഈ വീഡിയോ പുറത്തുവന്നതോടെ താരം ക്രിക്കറ്റും ഫുട്ബോളും തമ്മിൽ മാറിപ്പോയതിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ട്രോളു . എന്നാൽ തനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കിയ താരം തൊട്ടുപിന്നാലെ എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ ബുമ്രയോട് പരസ്യമായി മാപ്പപേക്ഷിച്ചു.

ആളുകളുടെ തിരക്കും ചടങ്ങിന്റെ ആവേശവും കാരണം സംഭവിച്ചുപോയ വെറുമൊരു മനുഷ്യസഹജമായ തെറ്റാണെന്നും പേരുകൾ മറന്നുപോകുന്ന സ്വഭാവം തനിക്കുണ്ടെന്നും രാം ചരൺ കുറിച്ചു.

ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ബുമ്രയുടെ പ്രകടനത്തിൽ താൻ ഏറെ അഭിമാനിക്കുന്നുണ്ടെന്നും ബാറ്റ്സ്മാൻമാരെ വിറപ്പിക്കുന്ന ബുമ്രയുടെ കളിയിലെ വലിയ ആരാധകനാണ് താനെന്നും താരം വ്യക്തമാക്കി.

ഇതിനുപുറമെ ഭോപ്പാലിലെ കാണികളോട് സംസാരിക്കുന്നതിനിടെ മധ്യപ്രദേശിന് പകരം ബിഹാർ എന്ന് താരം മാറ്റിപ്പറഞ്ഞതും വേദിയിലുണ്ടായിരുന്ന അവതാരകൻ ഉടൻ തന്നെ തിരുത്തുകയായിരുന്നു.

സ്പോർട്സ് ഡ്രാമ പശ്ചാത്തലത്തിൽ ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന 'പെഡ്ഡി' എന്ന ചിത്രത്തിൽ ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവയിലാണ് രാം ചരണിന്റെ കഥാപാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ജാൻവി കപൂർ, ശിവ രാജ്കുമാർ, ജഗപതി ബാബു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ജൂൺ 4-നാണ് തിയേറ്ററുകളിൽ എത്തുക. സിനിമയിൽ ഒരു കായികതാരമായി എത്തുന്ന രാം ചരണിന് ക്രിക്കറ്റ് താരത്തെ മാറിപ്പോയതാണ് ആരാധകരെ ഇപ്പോൾ ചിരിപ്പിക്കുന്നത്.

> [<blockquote class="twitter-tweet">](https://t.co/20qQr1U8TL)

[Truly inspiring speech by Ram Charan, the politician about Bumrah the footballer.😂 pic.twitter.com/20qQr1U8TL](https://t.co/20qQr1U8TL)

[— Krishna Anand (@KrishnaAnand_) May 24, 2026](https://t.co/20qQr1U8TL)

### Related Links & Sources
- [Original Story Source](https://moviemax.in/news/361445/bumrah-is-a-football-player-bhopal-people-are-biharis-ram-charan-keeps-making-mistakes-on-stage-trolls-galore-on-social-media)