പൊക്കിയില്ലേ....? മനുഷ്യക്കടത്ത് സംഘവുമായി ശ്രുതി തമ്പിക്ക് ബന്ധം; സൈബർ ആക്രമണങ്ങൾക്കെതിരെ വ്ലോഗർ

പൊക്കിയില്ലേ....?  മനുഷ്യക്കടത്ത് സംഘവുമായി ശ്രുതി തമ്പിക്ക്  ബന്ധം; സൈബർ ആക്രമണങ്ങൾക്കെതിരെ വ്ലോഗർ
May 25, 2026 11:00 AM | By Athira V
#Latest News #Human Trafficking Case #Modeling #Shruti Thampi

( https://moviemax.in/ ) മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്‌ നടത്തിയ സംഘത്തിലെ രണ്ട്‌ യുവതികൾ കഴിഞ്ഞ ദിവസം കൊച്ചിയിൽ പിടിയിലായിരുന്നു. ആലുവ സ്വദേശിനി അലീന, തിരുവനന്തപുരം സ്വദേശിനി സിന്ധു എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാമെന്ന് വാ​ഗ്ദാനം നൽകി യുവതികളെ വിദേശത്ത് എത്തിച്ച് ദുരുപയോ​ഗം ചെയ്തു എന്നതാണ് ഇവർക്ക് എതിരെ വന്ന കേസ്. ഈ സംഭവവുമായി ബന്ധപ്പെട്ട ഫാഷൻ ഷോയുടെ പ്രമോഷൻ ചെയ്തവരിൽ ഒരാൾ വ്ലോ​ഗറായ ശ്രുതി തമ്പിയായിരുന്നു.

എന്നാൽ കേസും വിവാദവും വന്നശേഷം ശ്രുതിയും മനുഷ്യക്കടത്ത് സംഘത്തിലെ അം​ഗമാണെന്ന് പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതിന് എതിരെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ശ്രുതി.

പ്രമോഷൻ വീഡിയോ ചെയ്തു എന്നല്ലാതെ ആ ഫാഷൻ ഷോ സംഘടിപ്പിച്ചവരുമായി തനിക്ക് മറ്റൊരു ബന്ധവുമില്ലെന്ന് ശ്രുതി പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എന്നെ കുറിച്ച് സോഷ്യൽമീഡിയയിൽ ചില അപവാദ​ങ്ങൾ കറങ്ങി നടക്കുന്നതായി അറിഞ്ഞു.

അടുത്തിടെ ഞാൻ ചെയ്ത ഒരു കോളാബറേഷൻ പ്രമോഷൻ വീഡിയോയുടെ പേരിലാണ് സൈബർ ആക്രമണം നടക്കുന്നത്. പൊതുവെ വിവാദങ്ങളിൽ എന്റെ പേര് ആളുകൾ ഉൾപ്പെടുത്തിയാൽ പ്രതികരിക്കാറില്ല.

നിശബ്ദയായി ഇരിക്കും. എന്റെ പേര് ദുരുപയോ​ഗം ചെയ്യുന്നു എന്നല്ലാതെ അറിഞ്ഞതെല്ലാം സത്യമാണോയെന്ന് തിരക്കാൻ പോലും ആരും ശ്രമിക്കാറില്ല. ഇത്തവണ എന്റെ പേരിൽ വന്നത് കുറച്ച് കടന്നുപോയ വിവാ​ദമാണ്. എന്നെ അറിയാവുന്നവർക്കും വേണ്ടപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും വിഷമുണ്ടാക്കുന്നതായി പുതിയ വിവാദം.

അതുകൊണ്ടാണ് ഈ വിഷയത്തിൽ എന്റെ ഭാ​ഗത്ത് നിന്ന് ഒരു വിശദീകരണം തരുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് ദുബായിൽ ഒരു ഫാഷൻ ഷോ നടക്കുകയും അതിന്റെ പ്രമോഷന്റെ ഭാ​ഗമായി ഞാൻ ഒരു വീഡിയോ ചെയ്യുകയും ചെയ്തിരുന്നു. ഷോ ഡയറക്ടറായ വിജീഷ് വയലാറാണ് പ്രമോഷൻ ചെയ്യാമോയെന്ന് ആവശ്യപ്പെട്ട് എന്ന വിളിച്ചത്.

അതുപ്രകാരം ഞാൻ ഒരു വീഡിയോ എടുത്ത് അയച്ചുകൊടുക്കുകയും അതിന്റെ പ്രതിഫലം എനിക്ക് ലഭിക്കുകയും ചെയ്തു. യുഎഇയിലെ ലൈസൻസ്ഡ് വ്ലോ​ഗറാണ് ഞാൻ. അതിനാലാണ് പെയ്മെന്റ് വാങ്ങി വ്ലോ​ഗ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം വിവാദവും വാർത്തകളും വന്നശേഷം ശ്രുതിയെ പോലീസ് പൊക്കിയില്ലേ?, ജയിലിലായോ?, എപ്പോഴാണ് ജയിലിൽ പോയി ​ഗോതമ്പുണ്ട തിന്നാൻ പോകുന്നത്?, അടുത്ത് തന്നെ പിടിവീഴുമല്ലോ എന്നിങ്ങനെ ഒരുപാട് കമന്റ്സ് എനിക്ക് വരുന്നുണ്ട്.

ഒരു യുട്യൂബർ ആ വിവാദ വാർത്തയ്ക്കൊപ്പം എന്റേയും രഞ്ജിനി ഹരിദാസിന്റെയും ഫോട്ടോ വെച്ച് വീഡിയോ ചെയ്ത് ഇറക്കിയിരുന്നു. ആ വീഡിയോ കണ്ട പലരും അയാൾ പറയുന്നതെല്ലാം സത്യമാണെന്ന് കരുതി പല കഥകളും എന്നെ കുറിച്ച് പ്രചരിപ്പിക്കുന്നുണ്ട്. തെളിവുകൾ കയ്യിൽ ഇല്ലെങ്കിൽ ദയവ് ചെയ്ത് ആരെ കുറിച്ചും അപവാദങ്ങൾ പ്രചരിപ്പിക്കരുത്. എനിക്കും ജീവിതമുണ്ട്. എന്നെ ചുറ്റിപറ്റി ഒരുപാട് പേർ ജീവിക്കുന്നുണ്ട്.

അവരെല്ലാം തെറ്റിദ്ധരിക്കപ്പെടുകയാണ്. അയാളുമായി പ്രമോഷൻ ചെയ്ത ബന്ധമല്ലാതെ മറ്റൊരു ബന്ധവും എനിക്കില്ല. ആ പ്രോ​ഗ്രാം കാണാൻ പോവുകയോ മോഡൽസിനെ അറേഞ്ച് ചെയ്ത് കൊടുക്കുകയോ ഒന്നും ചെയ്തിട്ടില്ല.

പക്ഷെ റൂമേഴ്സ് ഞാനും അവരുടെ സംഘത്തിലെ അം​ഗമാണ് എന്ന രീതിയിലാണ്. എനിക്ക് വരുന്ന പ്രമോഷൻ ചെയ്ത് കൊടുക്കുക എന്നത് മാത്രമാണ് ഞാൻ ചെയ്തത്. അവർ ചെയ്ത പ്രവൃത്തികൾക്ക് ഞാൻ ഉത്തരവാദിയല്ല. ഇതിന് മുമ്പും ഞാൻ വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.

കുറച്ച് മാസങ്ങൾക്ക് മുമ്പ് പ്രചരിച്ചത് ഞാൻ കഞ്ചാവുമായി പിടിയിലായി എന്ന രീതിയിലായിരുന്നു. അമ്പലത്തിൽ പോകുന്ന എന്റെ ഫോട്ടോ ഉപയോ​ഗിച്ചാണ് അന്ന് ടിക്ക് ടോക്കിൽ ഒരുത്തൻ ഈ വാ​ർത്ത പ്രചരിപ്പിച്ചത്.

ഭ്രാന്തൻ എന്തോ ചെയ്ത് ഇറക്കി എന്ന് കരുത‍ി അന്ന് ഞാൻ പ്രതികരിച്ചില്ല. ഒരു പ്രശ്നങ്ങളിലും തലവെക്കാതെ മാന്യമായി മുന്നോട്ട് പോകുന്നയാളാണ് ഞാൻ. പക്ഷെ പലരും എന്നെ വിവാദങ്ങളിൽ പെടുത്തുന്നു.

ഞാൻ സെൽഫ് മെയ്ഡ് വുമണാണ്. സമാധാനിപ്പിക്കാൻ പോലും ആരുമില്ലാത്തയാളാണ് ഞാൻ. മനുഷ്യകടത്ത് നടത്തി എന്നൊക്കെ പറയുന്നു. ഒരു പൂച്ചയെപ്പോലും കടത്താൻ അറിയില്ല. സെക്സ് റാക്കറ്റ് എന്നൊക്കെ കേട്ടിട്ട് മാത്രമേയുള്ളു. ഞാൻ കുടുംബത്തോടൊപ്പം ജീവിക്കുന്നയാളാണ് എന്നും ശ്രുതി തമ്പി പറ‍ഞ്ഞു.

Content Highlight: Content Highlights:- Shruti Thampi opens up about human trafficking under the guise of modeling after controversy

#Latest News #Human Trafficking Case #Modeling #Shruti Thampi

Next TV

Related Stories
'ഡേർട്ടി തേർട്ടി' ആഘോഷമാക്കി 'വെറും വർഷ ' മുപ്പതാം പിറന്നാളിന്റെ ചിത്രങ്ങളും ഹൃദ്യമായ കുറിപ്പും വൈറൽ

Jun 13, 2026 05:27 PM

'ഡേർട്ടി തേർട്ടി' ആഘോഷമാക്കി 'വെറും വർഷ ' മുപ്പതാം പിറന്നാളിന്റെ ചിത്രങ്ങളും ഹൃദ്യമായ കുറിപ്പും വൈറൽ

മുപ്പതാം പിറന്നാളിന്റെ ചിത്രങ്ങളും ഹൃദ്യമായ കുറിപ്പും വൈറൽ...

Read More >>
'ചില ബന്ധങ്ങളെ അളക്കുന്നത് വർഷങ്ങൾ കൊണ്ടല്ല...'; ഭർത്താവിന്റെ വേർപാടിന്റെ നോവിലും ഹൃദയസ്പർശിയായ കുറിപ്പുമായി ഇന്ദുലേഖ

Jun 11, 2026 05:48 PM

'ചില ബന്ധങ്ങളെ അളക്കുന്നത് വർഷങ്ങൾ കൊണ്ടല്ല...'; ഭർത്താവിന്റെ വേർപാടിന്റെ നോവിലും ഹൃദയസ്പർശിയായ കുറിപ്പുമായി ഇന്ദുലേഖ

'ചില ബന്ധങ്ങളെ അളക്കുന്നത് വർഷങ്ങൾ കൊണ്ടല്ല...'; ഭർത്താവിന്റെ വേർപാടിന്റെ നോവിലും ഹൃദയസ്പർശിയായ കുറിപ്പുമായി...

Read More >>
Top Stories










News Roundup