(https://moviemax.in/) താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നുള്ള നടി അൻസിബ ഹസ്സന്റെ രാജി മലയാള സിനിമയിൽ വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. ടിനി ടോം കാരണമാണ് താൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജിവച്ചതെന്നാണ് അൻസിബ വ്യക്തമാക്കിയത്. തനിക്ക് സംഘടനയിലെ എല്ലാവരുമായി അവിഹിതബന്ധമുണ്ടെന്ന് ടിനി പ്രചരിപ്പിച്ചുവെന്നും, തന്നെ 'ജിഹാദി' എന്ന് വിളിച്ചുവെന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് താരം ടിനി ടോമിനെതിരെ ഉന്നയിച്ചിരിക്കുന്നത്. നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടുന്നതാണ് നല്ലതെന്നും, കമ്മിറ്റിയിലെ ഒരു വനിതാ അംഗം തന്നെയാണ് തനിക്കെതിരെ പരാതി നൽകിയതെന്നും അൻസിബ ഇതിനോടൊപ്പം കൂട്ടിച്ചേർത്തു.
ഇപ്പോഴിതാ താനാണ് അൻസിബയ്‌ക്കെതിരെ കേസ് കൊടുത്തത് എന്ന് വെളിപ്പടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി ലക്ഷ്മിപ്രിയ. അൻസിബ ഹസ്സനെതിരെ വ്യാജ കേസ് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ കൊടുത്തു എന്ന് പറയപ്പെടുന്ന ആ വനിത എക്സിക്യൂട്ടീവ് അംഗം മറ്റാരുമല്ല, താനാണെന്നും ഡിസംബർ 10ന് രാത്രി അൻസിബ ഹസ്സൻ തന്റെ ഫോണിലേക്ക് ഒരു മെസജ് അയച്ചു. ആ മെസജിന്റെ വിശദീകരണം ചോദിച്ച് താൻ വിളിച്ചപ്പോൾ ജോലിത്തിരക്കിലാണ്, പിന്നെ വിളിക്കാമെന്ന് അൻസിബ പറഞ്ഞതായും എന്നാൽ പിന്നീട് തന്റെ കോളുകൾക്കോ മെസേജിനൊ അൻസിബ മറുപടിയൊന്നും നൽകിയില്ലെന്നും ലക്ഷ്മിപ്രിയ പറയുന്നു.
"ഈ മെസജ് അയക്കാനുള്ള കാരണം എന്താണെന്ന് എന്നോട് പറയണമെന്ന് അൻസിബയോട് പലയാവർത്തി ഞാൻ ആവശ്യപ്പെട്ടു. അതുകഴിഞ്ഞ് എന്റെ ഭർത്താവ് ഈ മെസജ് വായിക്കുകയും വളരെയധികം പേടിക്കുകയും ചെയ്തു. പിന്നീട് ആ കുട്ടി എന്റെ മെസജുകൾ വായിക്കുകയോ കോളുകൾ എടുക്കുകയോ ചെയ്തില്ല. എന്റെ കുടുംബജീവിതം മോശമാകുന്ന ഘട്ടത്തിൽ, യാതൊരു നിവർത്തിയുമില്ലാതെ വന്നതോടെയാണ് ഞാൻ ഹിൽപാലസ് വനിതാ സെല്ലിൽ പരാതി നൽകിയത്. അൻസിബയാണ് ഇതിന് മത തീവ്രവാദം ആരോപിച്ചുകൊണ്ടും അൻസിബയെ ജിഹാദി എന്ന് ആരോ പരാമർശിച്ചു, അതിനൊക്കെ വേണ്ടിയിട്ടാണ് ഈ കേസ് ഞാൻ കൊടുത്തിരിക്കുന്നത് എന്നുംപറഞ്ഞുകൊണ്ട് ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഗ്രൂപ്പിലേക്ക് വലിയൊരു മെസജ് ഇടുന്നത്. ജനുവരി 24ന് ആണിത്. മത തീവ്രവാദം എന്ന പരാമർശമോ ജിഹാദ് എന്നോ ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല." ലക്ഷ്മിപ്രിയ പറയുന്നു.
"കുടുംബ സംഗമത്തിന് ക്ഷേത്രത്തിന്റെ സംഭാവന വേണ്ട എന്ന് പറഞ്ഞത് അൻസിബ മാത്രമല്ല. കുടുംബവിഷയത്തിൽ കാരണക്കാരി അൻസിബ മാത്രമാണ്. ഇത് ഇപ്പോൾ പറയുന്നതിൽ ലജ്ജ ഉണ്ട്. വിഷയത്തിൽ സംഘടനയെ പോലും ബന്ധപ്പെടുത്താൻ താൻ ആഗ്രഹിച്ചിട്ടില്ല. ടിനി ടോമിനെതിരായ ആരോപണത്തിന് പിന്നിൽ നീന കുറുപ്പ്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ മറ്റൊരു അംഗത്തിന് എതിരെ അൻസിബ ആരോപണം ഉന്നയിച്ചു. മലയാളത്തിലെ മഹാ നടനെ ചേർത്ത് അൻസിബയെ കുറിച്ച് അപവാദം. ഒരു ec അംഗം പറഞ്ഞത് അൻസിബ പറയാത്ത കാര്യം. നീന കുറുപ്പിനെതിരെ പറഞ്ഞതിൽ കുക്കു പരമേശ്വരൻ എടുത്ത നടപടി ആണ്. കുക്കു പരമേശ്വരന് എതിരായ മെമ്മറി കാർഡ് ആരോപണത്തിൽ ഞാൻ അന്വേഷണം ആവശ്യപ്പെട്ടു. 24 സിസിടിവി ക്യാമറ ഓഡിയോ റെക്കോർഡിങ്ങ് സഹിതം ആണ് ജനറൽ സെക്രട്ടറി സ്ഥാപിച്ചത്. ഇതിൽ തന്നോട് പ്രതികാര നടപടി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്ക് വേണ്ടി മൊബൈൽ ഫോൺ വാങ്ങേണ്ട എന്ന് പറഞ്ഞതാണ്.
അതുകൊണ്ടാണ് ഇപ്പോൾ ടിനി ടോമിനെതിരെ ആരോപണം വന്നത്. നീന കുറുപ്പിന്റെ പരാതി അടിസ്ഥാന രഹിതം. അസഭ്യം പറഞ്ഞത് നീന കുറുപ്പ്. അതിനെ കുറിച്ച് തന്നെ പുറത്തു വന്ന ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. ടിനി ടോമിനെതിരെ അൻസിബ പരാതി പെട്ടിട്ടില്ല. കണക്ക് ചോദിച്ചാൽ ഓഫീസിൽ പോയി നോക്കിക്കോളാൻ പറയും. കുടുംബ സംഗമത്തിലെ വിവാദത്തിന് ശേഷം 40 മിനിറ്റ് നീന കുറുപ്പുമായി താൻ സംസാരിച്ചു, ഞങ്ങൾ 2 പേരും കരഞ്ഞു. പിറ്റേന്ന് നീന കുറുപ്പ് തനിക്കെതിരെ പരാതി നൽകി. ജോലിക്കാരിയുടെ പരാതിയിൽ കുക്കു പരമേശ്വരന് എതിരെ എക്സിക്യൂട്ടീവ് കമ്മിറ്റി നടപടി എടുക്കാൻ ഇരിക്കെ ആണ് ഈ ആരോപണം വരുന്നത്". ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ലക്ഷ്മിപ്രിയയുടെ പ്രതികരണം.
Content Highlights:- There was no mention of religious extremism or jihad, the problem is the message sent by Ansiba; Lakshmi Priya on the complaint at Hill Palace Police Station





























