കുറഞ്ഞത് മൂന്ന് പേരെങ്കിലും...; 'മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണം, രമേശ്‌ ചെന്നിത്തല ഏറ്റവും മുതിർന്ന നേതാവ്' -ഷാനിമോൾ ഉസ്മാൻ

 കുറഞ്ഞത് മൂന്ന് പേരെങ്കിലും...; 'മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണം, രമേശ്‌ ചെന്നിത്തല ഏറ്റവും മുതിർന്ന നേതാവ്' -ഷാനിമോൾ ഉസ്മാൻ
May 16, 2026 12:10 PM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണമെന്ന് നിയുക്ത എംഎൽഎ ഷാനിമോൾ ഉസ്മാൻ.  കുറഞ്ഞത് മൂന്ന് വനിതാ മന്ത്രിമാർ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ ഷാനിമോൾ മന്ത്രിസഭയിലേക്ക് തന്നെയും പരിഗണിക്കുന്നുണ്ടെന്നും വ്യക്തമാക്കി. എന്നാൽ ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ച്‌ വേണം മന്ത്രിസഭയിൽ ഒരാളെ ഉൾപെടുത്താനെന്നും ഷാനിമോൾ അഭിപ്രായപ്പെട്ടു. സമവാക്യങ്ങൾ പരിഗണിക്കുമ്പോൾ മന്ത്രിയാകുമോ എന്ന് പറയാനാകില്ല. രമേശ്‌ ചെന്നിത്തല ഏറ്റവും മുതിർന്ന നേതാവാണ്. അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകണം എന്നാണ് ആഗ്രഹം. അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു.

അതേസമയം വി.ഡി. സതീശൻ മന്ത്രിസഭയിൽ മുസ്ലീം ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാർ ഉണ്ടാകുമെന്ന് ഏകദേശം ധാരണയാതായാണ് വിവരം. ഉമ്മൻചാണ്ടി മന്ത്രിസഭയിലും ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാർ ഉണ്ടായിരുന്നു. ഇതുപോലെ തന്നെയാണ് സതീശൻ മന്ത്രിയിലും ഉണ്ടാവുകയെന്നാണ് വിവരം.

പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, കെ.എം. ഷാജി, അഡ്വ.വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് മന്ത്രിസഭയിൽ ഉണ്ടാവുകയെന്നാണ് സൂചന. കെ. കുഞ്ഞാലിക്കുട്ടി വ്യവസായവും ഐടിയും കൈകാര്യം ചെയ്യും. ഷംസുദ്ദീന് വിദ്യാഭ്യാസമാണ് മാറ്റിവയ്ക്കുന്നത്.

പി.കെ. ബഷീറിന് ന്യൂനപക്ഷ വകുപ്പ്, പ്രവാസി ക്ഷേമം, ഹജ്ജ്, വഖഫ് ബോർഡ് എന്നി വകുപ്പുകളാവും നൽകുക. കെ.എം. ഷാജിക്ക് തദ്ദേശസ്വയം ഭരണം, അഡ്വ. വി.ഇ. അബ്ദുൾ ഗഫൂറിന് പൊതുമരാമത്തും നൽകും. ലീഗ് മന്ത്രിമാരിൽ നിന്ന് എറണാകുളത്തെ പ്രതിനിധികരിച്ച് പി. രാജീവിനെ പരാജയപ്പെടുത്തിയ അബ്ദുൾ ഗഫൂർ ആകും മന്ത്രിസഭയിലെത്തുകയെന്നാണ് റിപ്പോർട്ട്. മന്ത്രി പദവി വീതംവയ്ക്കൽ ചർച്ച തലസ്ഥാനത്ത് പുരോഗമിക്കുകയാണ്. ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി എന്നി നേതാക്കൾ തലസ്ഥാനത്ത് തന്നെയുണ്ട്.

ലീഗ് മന്ത്രിമാർ ധാരണയായി ?

1. കുഞ്ഞാലിക്കുട്ടി : വ്യവസായം, ഐടി

2. അഡ്വ. എൻ.ഷംസുദ്ദീൻ : വിദ്യാഭ്യാസം

3. പി.കെ. ബഷീർ: ന്യൂനപക്ഷ, പ്രവാസി ക്ഷേമ, ഹജ്ജ്, വഖഫ്

4. കെ.എം. ഷാജി : തദ്ദേശ സ്വയംഭരണം

5. അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ : പൊതുമരാമത്ത്

There should be more women representation in the cabinet Ramesh Chennithala is the most senior leader Shanimol Usman

Next TV

Related Stories
ഓ ബുദ്ധിമാനേ...പറ്റിച്ച് കൊറേ സമ്പാദിച്ചല്ലേ...!!  സൂപ്പര്‍ മാര്‍ക്കറ്റ് ഉടമസ്ഥാവകാശം വാഗ്ദാനം നല്‍കി പണം തട്ടി; യുവാവ് പിടിയില്‍

May 16, 2026 01:39 PM

ഓ ബുദ്ധിമാനേ...പറ്റിച്ച് കൊറേ സമ്പാദിച്ചല്ലേ...!! സൂപ്പര്‍ മാര്‍ക്കറ്റ് ഉടമസ്ഥാവകാശം വാഗ്ദാനം നല്‍കി പണം തട്ടി; യുവാവ് പിടിയില്‍

തട്ടിപ്പ് , സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥാവകാശം വാഗ്ദാനം, യുവാവ് പിടിയിൽ...

Read More >>
'അമ്പട കേമാ';അതിരാവിലെ അപ്പാർട്ട്‌മെന്റിൽ കയറി സ്മാർട്ട് ഫോണുകൾ മോഷ്ടിച്ചു,രണ്ടുപേർ പിടിയിൽ

May 16, 2026 01:33 PM

'അമ്പട കേമാ';അതിരാവിലെ അപ്പാർട്ട്‌മെന്റിൽ കയറി സ്മാർട്ട് ഫോണുകൾ മോഷ്ടിച്ചു,രണ്ടുപേർ പിടിയിൽ

'അമ്പട കേമാ';അതിരാവിലെ അപ്പാർട്ട്‌മെന്റിൽ കയറി സ്മാർട്ട് ഫോണുകൾ മോഷ്ടിച്ചു,രണ്ടുപേർ...

Read More >>
ചെറുവണ്ണൂര്‍ നാടിനെ ദു:ഖത്തിലാക്കി ദുരന്തം, കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ, സോനയുടെ സംസ്‌കാരം വീട്ടുവളപ്പിൽ

May 16, 2026 01:10 PM

ചെറുവണ്ണൂര്‍ നാടിനെ ദു:ഖത്തിലാക്കി ദുരന്തം, കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ, സോനയുടെ സംസ്‌കാരം വീട്ടുവളപ്പിൽ

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ, സോനയുടെ സംസ്‌കാരം...

Read More >>
Top Stories










News Roundup






GCC News