---
title: "'ദളപതിയെ അന്വേഷിച്ചെന്ന് പറയൂ'; ആരാധകരുടെ ചോദ്യത്തിന് തൃഷ നൽകിയ മറുപടി വൈറൽ"
english_title: "Trisha's answer to a fan's question goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359713/trishas-answer-to-a-fans-question-goes-viral"
published_at: "2026-05-16T08:59:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07e558682f0_Trishas_answer_to_a_fans_question_goes_viral.jpg"
keywords: []
---

# 'ദളപതിയെ അന്വേഷിച്ചെന്ന് പറയൂ'; ആരാധകരുടെ ചോദ്യത്തിന് തൃഷ നൽകിയ മറുപടി വൈറൽ

> **Lead Summary:** **[** തമിഴകത്ത് വലിയ രാഷ്ട്രീയ മാറ്റത്തിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് വഴിയൊരുക്കിയിരിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർസ്റ്റാറും ടിവികെ അധ്യക്ഷനുമായ വിജയ് അധികാരത്തിലേറിയതോടെ, തമിഴ് രാഷ്ട്രീയത്തിൽ ഇനി എന്തൊക്കെ മാറ്റങ്ങളാണ് അരങ്ങേറാൻ പോകുന്നതെന്ന് ഉറ്റുനോക്കുകയാണ് ഏവരും.

## Article Content

**[** തമിഴകത്ത് വലിയ രാഷ്ട്രീയ മാറ്റത്തിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് വഴിയൊരുക്കിയിരിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർസ്റ്റാറും ടിവികെ അധ്യക്ഷനുമായ വിജയ് അധികാരത്തിലേറിയതോടെ, തമിഴ് രാഷ്ട്രീയത്തിൽ ഇനി എന്തൊക്കെ മാറ്റങ്ങളാണ് അരങ്ങേറാൻ പോകുന്നതെന്ന് ഉറ്റുനോക്കുകയാണ് ഏവരും.

വിജയ്‌യുടെ ഈ രാഷ്ട്രീയ വിജയത്തോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ചയാവുന്നത് നടി തൃഷയുടെ സാന്നിധ്യമാണ്. വിജയ്‌യും ഭാര്യ സംഗീതയും വേർപിരിയുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് വിജയ്-തൃഷ ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ തമിഴകത്ത് വീണ്ടും സജീവമാകുന്നത്. തനിക്ക് സിനിമയിലെ ഒരു പ്രമുഖ നടിയുമായി ബന്ധമുണ്ടെന്ന് സംഗീത വിവാഹമോചന ഹർജിയിൽ ആരോപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതാണ് ഈ ചർച്ചകൾക്ക് വഴിതുറന്നത്.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള വിജയ്‌ക്കൊപ്പമുള്ള തൃഷയുടെ സാന്നിധ്യം വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടത്. സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷ എത്തിയതും വിജയ്‌യുടെ അമ്മയെ കെട്ടിപ്പിടിച്ചതുമടക്കം, ചടങ്ങിന് ശേഷം തൃഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളടക്കം വലിയ സൂചനകളാണ് പലതും തന്നതെന്നാണ് ദളപതി ആരാധകർ പറയുന്നത്. എന്നാൽ തങ്ങളുടെ ബന്ധത്തെ കുറിച്ച് ഉയരുന്ന ആരോപണങ്ങളിൽ വിജയ്‌യോ തൃഷയെ ഇതുവരെ പരസ്യമായി യാതൊരുവിധ പ്രതികരണങ്ങളും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇപ്പോഴിതാ തൃഷയുടെ ഒരു പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കാറിലിരിക്കുന്ന തൃഷയോട് ചുറ്റും കൂടിയിരിക്കുന്ന ആരാധകർ ചോദിക്കുന്ന ചോദ്യവും അതിന് തൃഷ നൽകിയ മറുപടിയുമാണ് ശ്രദ്ധേയം. ദളപതിയെ അന്വേഷിച്ചുവെന്ന് പറയൂ എന്നാണ് പുറത്തു കൂടിയിരിക്കുന്ന ആരാധകർ തൃഷയോട് പറയുന്നത്. 'കണ്ടിപ്പാ' എന്നാണ് തൃഷ ഇതിന് നൽകുന്ന മറുപടി. നിരവധി പേരാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/359713/trishas-answer-to-a-fans-question-goes-viral)