സതീശൻ v/s പിണറായി ? പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ: ഇന്ന് തീരുമാനം ഉണ്ടായേക്കും

സതീശൻ v/s പിണറായി ? പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ: ഇന്ന് തീരുമാനം ഉണ്ടായേക്കും
May 14, 2026 03:57 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും. സിപിഐഎം സംസ്ഥാന സമിതിയിൽ ഇന്ന് തീരുമാനമുണ്ടാകും. കേരളത്തിൽ നിന്നുള്ള പി ബി അംഗങ്ങൾ കൂടിയാലോചിച്ച് നിർദേശം മുന്നോട്ടുവെയ്ക്കും.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനാലായിരുന്നു പ്രതിപക്ഷംനേതൃ സ്ഥാനം പ്രഖ്യാപിക്കാതിരുന്നത്. വിഡി സതീശനെ മുഖ്യമന്ത്രിയായി എഐസിസി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നേതാവിനെ ഉടൻ പ്രഖ്യാപിക്കും.

എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.

കെ.സി. വേണുഗോപാലിന്റെ പേര് അവസാന നിമിഷം വരെ നിറഞ്ഞു നിന്നിരുന്നെങ്കിലും ഒടുവിൽ രാഹുൽ ഗാന്ധിയുടെ അനുനയത്തിന് വഴങ്ങുകയായിരുന്നു.

മുതിർന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചും കേരളത്തിലെ പൊതുവികാരം മാനിച്ചും വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ രാഹുൽ ഗാന്ധി തീരുമാനിക്കുകയായിരുന്നു.

രാവിലെ കെ.സി. വേണുഗോപാലിനെ വസതിയിലേക്ക് വിളിപ്പിച്ച രാഹുൽ ഗാന്ധി വിശദമായി ചർച്ച നടത്തിയിരുന്നു. എംഎൽഎമാരുടെ അഭിപ്രായവും ഘടകക്ഷികളുടെ അഭിപ്രായങ്ങളും മുതിർന്ന നേതാക്കളുടെ വിവരണങ്ങളും ജനങ്ങളുടെ വികാരവും വിശദമായി പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് എഐസിസി വിശദീകരിക്കുന്നു.

Pinarayi Vijayan, Leader of the Opposition, CPM State Committee

Next TV

Related Stories
 കാത്തിരിപ്പിന് അവസാനമോ? മുഖ്യമന്ത്രിയെ ഇന്നറിയാം; ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച 5.30ന്

May 13, 2026 04:26 PM

കാത്തിരിപ്പിന് അവസാനമോ? മുഖ്യമന്ത്രിയെ ഇന്നറിയാം; ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച 5.30ന്

മുഖ്യമന്ത്രിയെ ഇന്നറിയാം; ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച...

Read More >>
Top Stories