സ്ത്രീകൾക്ക് കെഎസ്ആർടിസി ഫ്രീ ടിക്കറ്റ്, പണിയാവുന്നത് സ്വകാര്യ ബസുകൾക്ക്; യുഡിഎഫ് തീരുമാനത്തിനെതിരെ ബസ് ഉടമകൾ

സ്ത്രീകൾക്ക് കെഎസ്ആർടിസി ഫ്രീ ടിക്കറ്റ്, പണിയാവുന്നത് സ്വകാര്യ ബസുകൾക്ക്; യുഡിഎഫ് തീരുമാനത്തിനെതിരെ ബസ് ഉടമകൾ
May 11, 2026 11:28 AM | By Athira V

കൊച്ചി: ( www.truevisionnews.com ) കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്ത്.

സൗജന്യം ഏർപ്പെടുത്തിയാൽ പൊതു ഗതാഗത സംവിധാനം നശിപ്പിക്കപ്പെടുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ആരോപിച്ചു. സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നവരിൽ 70 ശതമാനവും സ്ത്രീകളാണ്.

കെഎസ്ആർടിസിയിൽ സൗജന്യം പ്രഖ്യാപിച്ചാൽ സ്ത്രീകൾ കൂട്ടത്തോടെ സ്വകാര്യ ബസുകളിൽ കയറാതാകും. ഇത് സ്വകാര്യ ബസ് മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഇവരുടെ വാദം. സൗജന്യ യാത്ര നൽകിയാൽ, വിദ്യാർഥികൾക്ക് വേണ്ടി മാത്രം സർവീസ് നടത്തേണ്ടി വരും.

ഇത് കെഎസ്ആർടിസിയിലെ പോലെ ശമ്പളം ഇല്ലാത്ത അവസ്ഥയിലേക്ക് സ്വകാര്യ ബസ് ജീവനക്കാരും മാറും. സൗജന്യ യാത്ര പ്രഖ്യാപനം യുഡിഎഫ് സർക്കാർ പുനഃപരിശോധിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.

ബസ് ഉടമകളുമായി ചർച്ച നടത്താതെയാണ് പ്രഖ്യാപനം നടത്തിയത്. ഇത് സംബന്ധിച്ച ആശങ്ക വി.ഡി. സതീശനെ അറിയിച്ചതാണ്. ബസ് ഉടമകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാവണമെന്നും ഇവർ ആവശ്യപ്പെട്ടു.

Free travel for women in KSRTC, private bus owners

Next TV

Related Stories
Top Stories










News Roundup