നാദാപുരത്ത് യുവാവിന്റെ അത്ഭുദരക്ഷ; സ്കൂട്ടറിനുള്ളിൽ കിടന്ന പാമ്പുമായി യാത്ര ചെയ്തത് കിലോമീറ്ററുകളോളം

നാദാപുരത്ത് യുവാവിന്റെ അത്ഭുദരക്ഷ; സ്കൂട്ടറിനുള്ളിൽ കിടന്ന പാമ്പുമായി യാത്ര ചെയ്തത് കിലോമീറ്ററുകളോളം
May 11, 2026 11:10 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) നാദാപുരത്ത് സ്കൂട്ടറിനുള്ളിൽ ഒളിച്ചിരുന്ന പാമ്പുമായി യുവാവ് സഞ്ചരിച്ചത് കിലോമീറ്ററുകളോളം ദൂരം. പുറമേരി സ്വദേശി തയ്യുള്ളതിൽ 'മെഹർ' വീട്ടിൽ അൻഫസ് ആണ് അവിശ്വസനീയമാംവിധം പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത്.

ഞായറാഴ്ച പുറമേരിയിലെ സ്വന്തം വീട്ടിൽ നിന്നും മദ്രസയിൽ പോയി സഹോദരിയെ കൂട്ടി തിരികെ വീട്ടിലാക്കിയ ശേഷം, ചാലപ്പുറത്തെ ബന്ധുവീട്ടിലും പോയി നാദാപുരം വഴി മടങ്ങുകയായിരുന്നു അൻഫസ്.

ഇതിനിടയിൽ നാദാപുരം പോലീസ് സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് തന്റെ കൈയിലേക്ക് എന്തോ ഒന്ന് ഇഴഞ്ഞുകയറാൻ ശ്രമിക്കുന്നത് അൻഫസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ സ്കൂട്ടർ നിർത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളിൽ പാമ്പുണ്ടെന്ന് തിരിച്ചറിഞ്ഞത്.

തുടർന്ന് സമീപത്തെ വർക്ക്ഷോപ്പ് ജീവനക്കാരുടെ സഹായത്തോടെ സ്കൂട്ടറിന്റെ മുൻഭാഗം അഴിച്ചുമാറ്റിയാണ് പാമ്പിനെ പുറത്തെടുത്തത്. വൻ അപകടം ഒഴിവായ ആശ്വാസത്തിലാണ് അൻഫസും വീട്ടുകാരും.

Traveled for kilometers with a snake inside a scooter

Next TV

Related Stories
Top Stories










News Roundup