ഡോക്ടറുടെ വീട്ടിൽ മോഷണം: പത്ത് പവൻ സ്വർണം കവർന്നു, പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

ഡോക്ടറുടെ വീട്ടിൽ മോഷണം: പത്ത് പവൻ സ്വർണം കവർന്നു, പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ
May 9, 2026 04:53 PM | By Fidha Parvin

തൃശ്ശൂർ: (https://truevisionnews.com/) ഗുരുവായൂർ അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ വൻ മോഷണം. പത്ത് പവൻ സ്വർണാഭരണങ്ങൾ കവർന്നു. പോക്കാക്കില്ലത്ത് വീട്ടിൽ ഡോ. അബൂബക്കറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ മുകൾ നിലയിൽ കയറിയാണ് പത്ത് പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. വീടിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.  ഇന്നലെ പുലർച്ചെയാണ് മോഷണം നടക്കുന്നത്.

ഇന്ന് പുലർച്ചെ നാല് മണിയോടെ വിനോദയാത്രയ്ക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ഡോക്ടറുടെ ഭാര്യ ഡോ. ബുഷറ സ്വർണം എടുക്കാൻ നോക്കിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. രണ്ട് വളകൾ, രണ്ട് മാലകൾ, മൂന്ന് ജോഡി കമ്മലുകൾ ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അലമാരയിൽ സ്വർണത്തോടൊപ്പം ഉണ്ടായിരുന്ന മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ് തുടങ്ങിയ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളൊന്നും മോഷ്ടാവ് കൊണ്ടുപോയിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Theft at doctor's house: Ten pounds of gold stolen, suspect caught on CCTV

Next TV

Related Stories
കരിയിലയെ ചൊല്ലി തർക്കം, സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

May 9, 2026 05:27 PM

കരിയിലയെ ചൊല്ലി തർക്കം, സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി...

Read More >>
'നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ'; കണ്ണൂരിൽ ബാനറിറക്കി അണികൾ

May 9, 2026 03:42 PM

'നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ'; കണ്ണൂരിൽ ബാനറിറക്കി അണികൾ

കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം , കെ.മുരളീധരന് വേണ്ടി ...

Read More >>
‘രാജ്‌മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ, പറഞ്ഞത് അംഗീകരിക്കുന്നു’; വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് മാത്യു കുഴൽനാടൻ

May 9, 2026 03:34 PM

‘രാജ്‌മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ, പറഞ്ഞത് അംഗീകരിക്കുന്നു’; വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് മാത്യു കുഴൽനാടൻ

രാജ്‌മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ, പറഞ്ഞത് അംഗീകരിക്കുന്നു - മാത്യു...

Read More >>
Top Stories

News Roundup

News from Regional Network