വി.ഡി അനുകൂലികളുടെ പ്രതിഷേധ പ്രകടനം; കോണ്‍ഗ്രസില്‍ അച്ചടക്ക നടപടിക്ക് നീക്കം, നേതാക്കൾക്ക് കാരണം കാണിക്കല്‍ നോട്ടീസ്

വി.ഡി അനുകൂലികളുടെ പ്രതിഷേധ പ്രകടനം; കോണ്‍ഗ്രസില്‍ അച്ചടക്ക നടപടിക്ക് നീക്കം, നേതാക്കൾക്ക് കാരണം കാണിക്കല്‍ നോട്ടീസ്
May 9, 2026 04:11 PM | By Athira V

തിരുവനന്തപുരം : ( www.truevisionnews.com) തിരുവനന്തപുരത്ത് പ്രകടനം നടത്തിയവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കെപിസിസി. ചെമ്പഴന്തി അനില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.

ഐഎന്‍ടിയുസി നേതാവ് പ്രതാപനും കൈമനം പ്രഭാകരനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും കര്‍ശന നിര്‍ദേശം.

മുഖ്യമന്ത്രി പദവിയില്‍ വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഉമ്മന്‍ചാണ്ടിയുടെ ഫ്ളക്സ് നശിപ്പിച്ചതില്‍ കെപിസിസി നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് കൈമാറി.

കേരളം ആരാധിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ചിത്രം നശിപ്പിച്ചത് വേദനാജനകമെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. വിഡി സതീശന് അനുകൂലമായ പ്രകടനങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രകടനങ്ങളും ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചതും അച്ചടക്കലംഘനമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കേരളത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടാണ് കൈമാറിയത്.

കഴിഞ്ഞ ദിവസത്തെ സംഭവങ്ങളില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് കെപിസിസി നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമായിരുന്നു നടപടി.

പ്രകടനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ കൈമാറണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഭാരവാഹികളുടെ പട്ടികയാണ് ആവശ്യപ്പെട്ടത്. പ്രകടനങ്ങള്‍ അച്ചടക്ക ലംഘനമായി കണക്കാക്കി നടപടിയെടുക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Protest by VD supporters, move for disciplinary action in Congress

Next TV

Related Stories
കരിയിലയെ ചൊല്ലി തർക്കം, സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

May 9, 2026 05:27 PM

കരിയിലയെ ചൊല്ലി തർക്കം, സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി...

Read More >>
ഡോക്ടറുടെ വീട്ടിൽ മോഷണം: പത്ത് പവൻ സ്വർണം കവർന്നു, പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

May 9, 2026 04:53 PM

ഡോക്ടറുടെ വീട്ടിൽ മോഷണം: പത്ത് പവൻ സ്വർണം കവർന്നു, പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

ഡോക്ടറുടെ വീട്ടിൽ മോഷണം: പത്ത് പവൻ സ്വർണം കവർന്നു, പ്രതിയുടെ ദൃശ്യങ്ങൾ...

Read More >>
'നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ'; കണ്ണൂരിൽ ബാനറിറക്കി അണികൾ

May 9, 2026 03:42 PM

'നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ'; കണ്ണൂരിൽ ബാനറിറക്കി അണികൾ

കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം , കെ.മുരളീധരന് വേണ്ടി ...

Read More >>
‘രാജ്‌മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ, പറഞ്ഞത് അംഗീകരിക്കുന്നു’; വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് മാത്യു കുഴൽനാടൻ

May 9, 2026 03:34 PM

‘രാജ്‌മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ, പറഞ്ഞത് അംഗീകരിക്കുന്നു’; വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് മാത്യു കുഴൽനാടൻ

രാജ്‌മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ, പറഞ്ഞത് അംഗീകരിക്കുന്നു - മാത്യു...

Read More >>
Top Stories

News Roundup

News from Regional Network