മലപ്പുറം: (https://truevisionnews.com/) വങ്ങാട് മൂർക്കനാട് റോഡിലെ കള്ളുഷാപ്പിൽ ബൈക്കിലെത്തിയ സംഘം കവർച്ചയും ആക്രമണവും നടത്തി. ഷാപ്പ് ഉടമയുടെ കഴുത്തിൽ കിടന്നിരുന്ന എട്ട് പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയാണ് സംഘം കവർന്നത്.
ബൈക്കില്‍ എത്തിയ രണ്ട് പേരാണ് കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി കോളത്തൂര്‍ പൊലീസ് അറിയിച്ചു. ഷാപ്പില്‍ രണ്ട് മണിക്കൂറോളം ചെലവഴിച്ച ശേഷം അവസരം ഒത്തുവന്നപ്പോള്‍ കവര്‍ച്ച നടത്തുകയായിരുന്നു.
ജോലിക്കാരനെ അടുക്കളയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. മൊബൈല്‍ ഫോണും കവര്‍ന്നെന്ന് പരാതിപ്പെട്ടു. ആക്രമണത്തില്‍ ഷാപ്പ് ഉടമക്കും ജോലിക്കാരാനും നിസ്സാര പരിക്കേറ്റു.
Robbery and assault at toddy shop malappuram
































