വിശ്വാസം മുതലെടുത്ത് പീഡനം; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി

വിശ്വാസം മുതലെടുത്ത് പീഡനം; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ്  ശിക്ഷ വിധിച്ച്  കോടതി
May 9, 2026 02:05 PM | By Anusree vc

ആറ്റിങ്ങൽ: ബന്ധുവായ പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് മരണം വരെ തടവും എട്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാറാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. 2022-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഭാര്യയും മക്കളും വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ സ്വന്തം വീട്ടിലെത്തിച്ച ശേഷമായിരുന്നു ക്രൂരമായ പീഡനം.

കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കഴക്കൂട്ടം പൊലീസ് ഇൻസ്പെക്ടർ ജെ.എസ്. പ്രവീണായിരുന്നു. ഫോറൻസിക് അസി. ഡയറക്ടർ സിന്ധുമോളാണ് ശാസ്ത്രീയ തെളിവുകൾ സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. യു. സലിംഷയും അഡ്വ. നീലിമ ആർ. കൃഷ്ണനും ഹാജരായി.

Court sentences accused of raping 10th grader to life imprisonment

Next TV

Related Stories
'നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ'; കണ്ണൂരിൽ ബാനറിറക്കി അണികൾ

May 9, 2026 03:42 PM

'നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ'; കണ്ണൂരിൽ ബാനറിറക്കി അണികൾ

കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം , കെ.മുരളീധരന് വേണ്ടി ...

Read More >>
‘രാജ്‌മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ, പറഞ്ഞത് അംഗീകരിക്കുന്നു’; വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് മാത്യു കുഴൽനാടൻ

May 9, 2026 03:34 PM

‘രാജ്‌മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ, പറഞ്ഞത് അംഗീകരിക്കുന്നു’; വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് മാത്യു കുഴൽനാടൻ

രാജ്‌മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ, പറഞ്ഞത് അംഗീകരിക്കുന്നു - മാത്യു...

Read More >>
വി ഡി അനുകൂലികളുടെ പ്രതിഷേധ പ്രകടനം; കടുത്ത നടപടിക്ക് കെപിസിസി, നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്

May 9, 2026 03:26 PM

വി ഡി അനുകൂലികളുടെ പ്രതിഷേധ പ്രകടനം; കടുത്ത നടപടിക്ക് കെപിസിസി, നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്

വി ഡി അനുകൂലികളുടെ പ്രതിഷേധ പ്രകടനം, കടുത്ത നടപടിക്ക് കെപിസിസി, നേതാക്കൾക്ക് കാരണം കാണിക്കൽ...

Read More >>
Top Stories

News Roundup

News from Regional Network