കോഴിക്കോട് എടച്ചേരി ബാറ്ററി ഷോപ്പിൽ മോഷണം; പൊലീസ് അന്വേഷണം തുടങ്ങി

 കോഴിക്കോട്  എടച്ചേരി ബാറ്ററി ഷോപ്പിൽ മോഷണം;  പൊലീസ് അന്വേഷണം തുടങ്ങി
May 9, 2026 02:04 PM | By Susmitha Surendran

എടച്ചേരി: (https://truevisionnews.com/) എടച്ചേരിയിലെ ഹെ ടെക്ക് പവർ സൊല്യൂഷൻ ഷോപ്പിൽ നിന്ന് പഴയ ബാറ്ററികൾ മോഷണം പോയി. പ്രേമൻ മഠത്തിലിന്റെ ഉടമസ്ഥതയിലുള്ള ഹെ ടെക്ക് പവർ സൊല്യൂഷൻ എന്ന ബാറ്ററി ഷോപ്പിൽ ഇന്ന് പുലർച്ചയാണ് മോഷണം നടന്നത്. ഷോപ്പിന്റെ പുറത്ത് സൂക്ഷിച്ചിരുന്ന പഴയ ബാറ്ററികളാണ് മോഷ്ടിച്ചത്.

ഇന്ന് രാവിലെ ഷോപ്പ് തുറക്കാനെത്തിയപ്പോഴാണ് ബാറ്ററികൾ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. കടയുടെ പുറത്ത് വിൽപ്പനക്കും സർവീസിനുമായി ശേഖരിച്ച് വെച്ചിരുന്ന പഴയ ബാറ്ററികളാണ് നഷ്ടമായത്. രാത്രിയാണ് മോഷണം നടന്നത് .

സംഭവത്തിൽ കടയുടമ എടച്ചേരി പോലീസിൽ പരാതി നൽകി. എടച്ചേരി ടൗണിൽ അടുത്ത കാലത്തായി നിരവധി മോഷണങ്ങളാണ് നടന്നത്. പ്രദേശത്ത് ഇത്തരം മോഷണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി എടച്ചേരി യൂനിറ്റ് ആവശ്യപ്പെട്ടു.

Theft at Edacherry battery shop, police begin investigation

Next TV

Related Stories
'നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ'; കണ്ണൂരിൽ ബാനറിറക്കി അണികൾ

May 9, 2026 03:42 PM

'നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ'; കണ്ണൂരിൽ ബാനറിറക്കി അണികൾ

കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം , കെ.മുരളീധരന് വേണ്ടി ...

Read More >>
‘രാജ്‌മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ, പറഞ്ഞത് അംഗീകരിക്കുന്നു’; വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് മാത്യു കുഴൽനാടൻ

May 9, 2026 03:34 PM

‘രാജ്‌മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ, പറഞ്ഞത് അംഗീകരിക്കുന്നു’; വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് മാത്യു കുഴൽനാടൻ

രാജ്‌മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ, പറഞ്ഞത് അംഗീകരിക്കുന്നു - മാത്യു...

Read More >>
വി ഡി അനുകൂലികളുടെ പ്രതിഷേധ പ്രകടനം; കടുത്ത നടപടിക്ക് കെപിസിസി, നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്

May 9, 2026 03:26 PM

വി ഡി അനുകൂലികളുടെ പ്രതിഷേധ പ്രകടനം; കടുത്ത നടപടിക്ക് കെപിസിസി, നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്

വി ഡി അനുകൂലികളുടെ പ്രതിഷേധ പ്രകടനം, കടുത്ത നടപടിക്ക് കെപിസിസി, നേതാക്കൾക്ക് കാരണം കാണിക്കൽ...

Read More >>
Top Stories

News Roundup

News from Regional Network