ഹോമം വേണം....! വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ആലുവ മഹാദേവ ക്ഷേത്രത്തിൽ പൂജ

ഹോമം വേണം....! വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ആലുവ മഹാദേവ ക്ഷേത്രത്തിൽ പൂജ
May 9, 2026 01:22 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ മുറുകുന്നതിനിടെ, വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിന് ആലുവ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ. ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങിയ വിപുലമായ വഴിപാടുകളാണ് സതീശന്റെ വിജയത്തിനായി നടന്നത്. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോം 955 രൂപ അടച്ചാണ് പൂജകൾ ബുക്ക് ചെയ്തത്.

ഒന്നര വർഷമായി അബുദാബിയിൽ ജോലിചെയ്യുന്ന തരുൺ സുഹൃത്ത് മുഖാന്തിരമാണ് വഴിപാടുകൾ കഴിപ്പിച്ചത്. പടനയിച്ച വ്യക്തിക്കാണ് മുഖ്യമന്ത്രിയാകാൻ യോഗ്യതയെന്നും വി.ഡി. സതീശൻ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അർഹനെന്നും തരുൺ പറയുന്നു.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസിൽ തർക്കം തുടരുന്നതിനിടെ നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് രാഹുൽ ഗാന്ധിക്ക് കൈമാറിയേക്കും. കേരളത്തിൽനിന്നുള്ള നേതാക്കളെ ഹൈക്കമാൻഡ് ഒറ്റയ്ക്കൊറ്റയ്ക്ക് വിളിച്ചു സംസാരിച്ച് അവരുടെ ഭാഗം കൂടി കേൾക്കാൻ സാധ്യതയുണ്ട്. സമവായത്തിൽ എത്താൻ സാധിച്ചാൽ ഇന്ന് രാത്രിയോ നാളെ രാവിലെയോ കേരളത്തിലെ പുതിയ നിയമസഭാ കക്ഷി നേതാവിനെ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

VD Satheesan to perform puja at Aluva Mahadeva temple to become Chief Minister

Next TV

Related Stories
വിശ്വാസം മുതലെടുത്ത് പീഡനം; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ്  ശിക്ഷ വിധിച്ച്  കോടതി

May 9, 2026 02:05 PM

വിശ്വാസം മുതലെടുത്ത് പീഡനം; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി ...

Read More >>
 കോഴിക്കോട്  എടച്ചേരി ബാറ്ററി ഷോപ്പിൽ മോഷണം;  പൊലീസ് അന്വേഷണം തുടങ്ങി

May 9, 2026 02:04 PM

കോഴിക്കോട് എടച്ചേരി ബാറ്ററി ഷോപ്പിൽ മോഷണം; പൊലീസ് അന്വേഷണം തുടങ്ങി

എടച്ചേരി ബാറ്ററി ഷോപ്പിൽ മോഷണം, പൊലീസ് അന്വേഷണം...

Read More >>
കേരളത്തിന് നാണക്കേട്....: മുത്തശ്ശനൊപ്പം ഉറങ്ങിക്കിടന്ന ആറു വയസ്സുകാരിക്ക് നേരെ ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം: കൊല്ലം സ്വദേശി കസ്റ്റഡിയിൽ

May 9, 2026 01:22 PM

കേരളത്തിന് നാണക്കേട്....: മുത്തശ്ശനൊപ്പം ഉറങ്ങിക്കിടന്ന ആറു വയസ്സുകാരിക്ക് നേരെ ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം: കൊല്ലം സ്വദേശി കസ്റ്റഡിയിൽ

കൊടും ക്രൂരത...: ആറു വയസ്സുകാരിക്ക് ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം, കൊല്ലം സ്വദേശി പിടിയിൽ...

Read More >>
തൃശ്ശൂരിൽ യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചുവീഴ്ത്തി; അജ്ഞാതന്റെ അക്രമം ‌ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തി

May 9, 2026 01:19 PM

തൃശ്ശൂരിൽ യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചുവീഴ്ത്തി; അജ്ഞാതന്റെ അക്രമം ‌ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തി

‌ഹെൽമെറ്റ് ധരിച്ച് മുഖം മറയ്ച്ചെത്തി അക്രമം, ചുറ്റിക കൊണ്ട് യുവാവിന്റെ...

Read More >>
Top Stories

News Roundup