കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് മടങ്ങവേ അപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് മടങ്ങവേ അപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
May 9, 2026 06:47 AM | By Athira V

കണ്ണൂർ : ( www.truevisionnews.com ) അജ്​മാനിൽ നിന്ന്​ അവധിക്ക്​ നാട്ടിലേക്ക്​ പോകുകയായിരുന്നു പ്രവാസി മലയാളി വഴി മധ്യേ വാഹനാപകടത്തിൽ മരിച്ചു.

കാസർഗോഡ് ചെറുവത്തൂർ കൈതക്കാട് സ്വദേശി സഫ ഹാജിക്ക എന്നറിയപ്പെടുന്ന പി.സി. അബ്ദുർറഹ്മാൻ ഹാജി (62) ആണ്​ മരണപ്പെട്ടത്​. വെള്ളിയാഴ്ച രാവിലെയാണ്​ ഇദ്ദേഹം അജ്മാനിൽ നിന്നും യാത്രാതിരിച്ചത്​.

കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകവേ കണ്ണൂർ പരിയാരത്തിന് സമീപം വെച്ച് ഇദ്ദേഹം സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അബ്​ദുറഹ്​മാനെ ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി വർഷങ്ങളായി അജ്മാനിൽ ഹോട്ടൽ കച്ചവടം ചെയ്തുവരികയായിരുന്നു.

അജ്മാൻ തൃക്കരിപ്പൂർ കെ.എം.സി.സി യുടെ ആഭിമുഖ്യത്തിൽ മയ്യിത്ത് നമസ്കാരം സംഘടിപ്പിച്ചു.

അജ്മാനിലെ കെ.എം.സി.സി, എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിച്ചിരുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏറെ സജീവമായിരുന്നു അജ്മാനിലെ മുവൈഹാത്തിൽ സഫ റെസ്റ്റൊറന്‍റ്​ ഉടമയാണ്​ സഫ ഹാജിക്ക.

ഭാര്യ ആയിഷ. മക്കൾ : അബ്ദു, ഫസൽ, റാഷിദ്, മറിയം, ഹസീന.

Accident, tragic end for expatriate Malayali

Next TV

Related Stories
പ്രിയതമ പോയതറിയാതെ ആഷിക്; കവടിയാറിലെ വാഹനാപകടം, നൗഷിജയുടെ മരണം മധുവിധു യാത്രയ്ക്കിടെ

May 9, 2026 08:04 AM

പ്രിയതമ പോയതറിയാതെ ആഷിക്; കവടിയാറിലെ വാഹനാപകടം, നൗഷിജയുടെ മരണം മധുവിധു യാത്രയ്ക്കിടെ

കവടിയാറിൽ വാഹനാപകടം, നവവധു മരിച്ചു, ഭർത്താവിന് പരിക്ക്...

Read More >>
പ്രണയജോഡികൾ കൊള്ളാല്ലോ...! വ്യാജ വിലാസത്തിൽ ഫ്ലാറ്റിൽ ലഹരിക്കച്ചവടം; കണ്ണൂർ സ്വദേശിയും കാമുകിയും പിടിയിൽ

May 9, 2026 07:40 AM

പ്രണയജോഡികൾ കൊള്ളാല്ലോ...! വ്യാജ വിലാസത്തിൽ ഫ്ലാറ്റിൽ ലഹരിക്കച്ചവടം; കണ്ണൂർ സ്വദേശിയും കാമുകിയും പിടിയിൽ

വ്യാജ വിലാസത്തിൽ ഫ്ലാറ്റിൽ ലഹരിക്കച്ചവടം, കണ്ണൂർ സ്വദേശിയും കാമുകിയും പിടിയിൽ...

Read More >>
മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിര്‍ണായകം; ജനവികാരവും ഘടകകക്ഷികളും സതീശനൊപ്പം, കെസിക്കൊപ്പം എംഎൽഎമാർ

May 9, 2026 06:09 AM

മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിര്‍ണായകം; ജനവികാരവും ഘടകകക്ഷികളും സതീശനൊപ്പം, കെസിക്കൊപ്പം എംഎൽഎമാർ

കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച, ദില്ലിയിലെത്തിയ കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ്...

Read More >>
Top Stories

News Roundup