പ്രണയജോഡികൾ കൊള്ളാല്ലോ...! വ്യാജ വിലാസത്തിൽ ഫ്ലാറ്റിൽ ലഹരിക്കച്ചവടം; കണ്ണൂർ സ്വദേശിയും കാമുകിയും പിടിയിൽ

പ്രണയജോഡികൾ കൊള്ളാല്ലോ...! വ്യാജ വിലാസത്തിൽ ഫ്ലാറ്റിൽ ലഹരിക്കച്ചവടം; കണ്ണൂർ സ്വദേശിയും കാമുകിയും പിടിയിൽ
May 9, 2026 07:40 AM | By Athira V

കൊല്ലം: ( www.truevisionnews.com ) കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പടെയുള്ള രാസലഹരികൾ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികൾ ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായി.

കൊല്ലം മുണ്ടയ്ക്കൽ സ്വദേശിനി അദ്വൈതം വീട്ടിൽ അദ്വൈത (27), കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി സൽവ മൻസിലിൽ മുഹമ്മദ് സിജാഹ് (32) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഐസിഎസ് ജംഗ്ഷനിൽ നിന്നും പിടികൂടിയ എംഡിഎംഎ കേസാണ് പ്രതികളിലേക്ക് എത്താൻ വഴിയൊരുക്കിയത്.

23 ഗ്രാം എംഡിഎംഎ യുമായാണ് അന്ന് യുവതി പിടിയിലായത്. കേസിലെ രണ്ടാം പ്രതി ഷംനാദിനെ ബെം​ഗളൂരുവിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഷംനാദിന് എംഡിഎംഎ കൈമാറിയ സംഘത്തിലെ മൂന്ന് പേരെ പിടികൂടിയത്.

പിടികൂടിയവരിൽ രണ്ട് പേർ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളും ഒരാൾ കർണാടക ശിവമൊ​ഗ സ്വദേശിയുമായിരുന്നു. ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.

കേരളത്തിലേക്ക് വൻ തോതിൽ ലഹരിമരുന്ന് കയറ്റി അയക്കുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്.

സിജാഹിനെ മുൻപും പൊലീസ് പിടികൂടിയിട്ടുണ്ട്. സിജാഹ് മൂന്ന് മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. തിരുവനന്തപുരത്തു അമരവിളയിൽ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലും കണ്ണൂരിലും ഇരിട്ടിയിലും എംഡിഎംഎ എക്സൈസ് പിടികൂടിയ കേസിലും സിജാഹിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബെം​ഗളൂരുവിൽ റേഡിയോളജി പഠനത്തിന് പോയതാണ് അദ്വൈത.

കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രതീപിന്റെ മേൽനോട്ടത്തിൽ ശാസ്താംകോട്ട ഡിവൈഎസ്പി പ്രസാദ്, ശാസ്താംകോട്ട എസ്എച്ച്ഒ മൃദുൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ ശരത് കെ.പി, എഎസ്ഐ ബിജു കെ.ആർ, സിപിഒമാരായ അഖിൽ ചന്ദ്രൻ, ഫൈസൽ, വിപിൻ കുമാർ, അഞ്ജു എന്നിവർ ചേർന്നാണ് വ്യാജ പേരിൽ ഫ്ലാറ്റ് എടുത്ത് താമസിക്കുകയായിരുന്ന കമിതാക്കള ബെം​ഗളൂരുവിൽ നിന്നും പിടികൂടിയത്.

Drug dealing in flat under fake address, Kannur native and girlfriend arrested

Next TV

Related Stories
എന്തൊരു ക്രൂരതയാണിത്! ഇൻഡിക്കേറ്റർ ഇടാതെ വണ്ടി തിരിച്ചതിനെച്ചൊല്ലി തർക്കം; ഓട്ടോ ഡ്രൈവറുടെ കാൽ ഹെൽമെറ്റ് കൊണ്ട് തല്ലിയൊടിച്ച് യുവാക്കൾ

May 9, 2026 09:14 AM

എന്തൊരു ക്രൂരതയാണിത്! ഇൻഡിക്കേറ്റർ ഇടാതെ വണ്ടി തിരിച്ചതിനെച്ചൊല്ലി തർക്കം; ഓട്ടോ ഡ്രൈവറുടെ കാൽ ഹെൽമെറ്റ് കൊണ്ട് തല്ലിയൊടിച്ച് യുവാക്കൾ

ഇൻഡിക്കേറ്റർ ഇടാതെ വണ്ടി തിരിച്ചതിനെച്ചൊല്ലി തർക്കം; ഓട്ടോ ഡ്രൈവറുടെ കാൽ ഹെൽമെറ്റ് കൊണ്ട് തല്ലിയൊടിച്ച്...

Read More >>
ഭർത്താവുമായുള്ള  അകൽച്ച മുതലെടുത്തു ...? ഓട്ടോറിക്ഷയിൽ കയറിയ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി ബലാത്സം​ഗം ചെയ്ത സംഭവം; പ്രതി പിടിയിൽ

May 9, 2026 09:14 AM

ഭർത്താവുമായുള്ള അകൽച്ച മുതലെടുത്തു ...? ഓട്ടോറിക്ഷയിൽ കയറിയ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി ബലാത്സം​ഗം ചെയ്ത സംഭവം; പ്രതി പിടിയിൽ

ഓട്ടോറിക്ഷയിൽ കയറിയ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി ബലാത്സം​ഗം ചെയ്ത സംഭവം; പ്രതി വിനോദ്...

Read More >>
പയ്യന്നൂർ സിപിഐഎമ്മിൽ ഗ്രൂപ്പ് പോര് തെരുവിലേക്ക്; നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി നന്ദകുമാറിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

May 9, 2026 09:06 AM

പയ്യന്നൂർ സിപിഐഎമ്മിൽ ഗ്രൂപ്പ് പോര് തെരുവിലേക്ക്; നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി നന്ദകുമാറിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

പയ്യന്നൂർ സിപിഐഎമ്മിൽ ഗ്രൂപ്പ് പോര് തെരുവിലേക്ക്; നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി നന്ദകുമാറിന്റെ ഭാര്യയുടെ ഫേസ്ബുക്ക്...

Read More >>
മകളുടെ വിവാഹത്തിന് വീടൊരുക്കാൻ പെയിന്റ് വാങ്ങി മടങ്ങവെ അപകടം; അമ്മയ്ക്ക് ദാരുണാന്ത്യം

May 9, 2026 08:50 AM

മകളുടെ വിവാഹത്തിന് വീടൊരുക്കാൻ പെയിന്റ് വാങ്ങി മടങ്ങവെ അപകടം; അമ്മയ്ക്ക് ദാരുണാന്ത്യം

മകളുടെ വിവാഹത്തിന് വീടൊരുക്കാൻ പെയിന്റ് വാങ്ങി മടങ്ങവെ അപകടം; അമ്മയ്ക്ക്...

Read More >>
Top Stories

News Roundup