മുത്തങ്ങയിൽ കാറിലെ രഹസ്യ അറകളിൽ 'കോടികൾ'; രണ്ടേകാൽ കോടിയുടെ കുഴൽപ്പണവുമായി രണ്ടുപേർ കുടുങ്ങി

മുത്തങ്ങയിൽ കാറിലെ രഹസ്യ അറകളിൽ 'കോടികൾ'; രണ്ടേകാൽ കോടിയുടെ കുഴൽപ്പണവുമായി രണ്ടുപേർ കുടുങ്ങി
May 5, 2026 05:12 PM | By Krishnapriya S R

സുല്‍ത്താന്‍ ബത്തേരി: (truevisionnews.com) വയനാട് മുത്തങ്ങ ചെക്പോസ്റ്റ് വഴി കാറിൽ കടത്തുകയായിരുന്ന രണ്ടേകാൽ കോടിയോളം രൂപയുടെ കുഴൽപ്പണം പോലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് രേഖകളില്ലാത്ത രണ്ട് കോടി 27 ലക്ഷത്തി നാൽപ്പത്തിമൂവായിരം രൂപ കണ്ടെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി മുള്ളൻകുന്ന് സ്വദേശി അർഷാദ് (44), കൊടുവള്ളി മദ്രസ ബസാർ സ്വദേശി പി.ടി. ഇസ്മായിൽ (40) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കെ.എ 51 എം.യു 5173 നമ്പർ കാറിലാണ് പണം ഒളിപ്പിച്ചിരുന്നത്. പുറമെനിന്ന് കണ്ടുപിടിക്കാനാവാത്ത വിധം കാറിന്റെ ഡിക്കിയുടെ ഇരുവശങ്ങളിലും ബ്രേക്ക് ലൈറ്റിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകൾക്കുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്.

ഇന്നലെ വൈകുന്നേരം മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്പോസ്റ്റിൽ വെച്ചായിരുന്നു പരിശോധന. പിടിച്ചെടുത്ത പണവും വാഹനവും ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

ബത്തേരി സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ പി. ജയപ്രകാശ്, സിവിൽ പോലീസ് ഓഫീസർമാരായ അനിത്ത്, അനിൽകുമാർ, വിനീഷ, പ്രദീപൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇത്രയും വലിയ തുക എവിടെനിന്നാണ് കൊണ്ടുവന്നതെന്നും ആർക്ക് വേണ്ടിയാണ് എത്തിച്ചതെന്നും കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

A car coming from Karnataka was searched for drugs.

Next TV

Related Stories
 കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജി വെച്ചു; ഭരണ മാറ്റത്തിന് പിന്നാലെ പടിയിറക്കം

May 5, 2026 06:48 PM

കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജി വെച്ചു; ഭരണ മാറ്റത്തിന് പിന്നാലെ പടിയിറക്കം

കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജി വെച്ചു, ഭരണ മാറ്റത്തിന് പിന്നാലെ...

Read More >>
കോഴിക്കോട് വടകരയിൽ യുഡിഎഫ് വിജയാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാക്കൾക്ക് മർദ്ദനമെന്ന് പരാതി, പത്തോളം പേർക്കെതിരെ കേസ്‌

May 5, 2026 06:24 PM

കോഴിക്കോട് വടകരയിൽ യുഡിഎഫ് വിജയാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാക്കൾക്ക് മർദ്ദനമെന്ന് പരാതി, പത്തോളം പേർക്കെതിരെ കേസ്‌

കോഴിക്കോട് വടകരയിൽ യുഡിഎഫ് വിജയാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ മർദ്ദനമെന്ന് പരാതി, പത്തോളം പേർക്കെതിരെ...

Read More >>
'പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക'- മോറാഴ സഖാക്കൾ; കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

May 5, 2026 04:42 PM

'പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക'- മോറാഴ സഖാക്കൾ; കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ...

Read More >>
നാദാപുരത്ത് ബസ് ജീവനക്കാരൻ ഹൃദയാഘാതത്താൽ വീട്ടിൽ കുഴഞ്ഞ് വീണുമരിച്ചു

May 5, 2026 04:01 PM

നാദാപുരത്ത് ബസ് ജീവനക്കാരൻ ഹൃദയാഘാതത്താൽ വീട്ടിൽ കുഴഞ്ഞ് വീണുമരിച്ചു

നാദാപുരത്ത് ബസ് ജീവനക്കാരൻ ഹൃദയാഘാതത്താൽ വീട്ടിൽ കുഴഞ്ഞ്...

Read More >>
Top Stories

News Roundup